ജീവിതത്തില്‍ നിന്നും പിച്ചിച്ചീന്തിയ ഒരേടാണ് ബഷീറിന്റെ 'ബാല്യകാല സഖി'. അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു എന്നു നിരൂപണ മതം . മജീദിന്‍ടേയും സുഹറയുടേയും വര്‍ണ്ണാഭമായ ബാല്യകാലത്തെ അസ്പദമാക്കി ഒരു ഗാനം . ആലാപനം : മാസ്റ്റര്‍ കിരണ്‍ ബേണി & ബേബി സജ്ന സക്കരിയ
ബാല്യകാല സഖി.
*************
മജീദ് :
ഒന്നാണേ.. ഒന്നും ഒന്നും ഉമ്മിണി ബലിയ ഒന്നാണേ..
പൊണ്ണേ നിന്നുടെ കണ്ണീല്‍ മിന്നണ മിന്നാമിനുങ്ങാണേ..
സുഹറ :
ഒന്നല്ല , രണ്ടൊന്നുകള്‍ ചേര്‍ന്നാല്‍ പെരുകണ രണ്ടാണു
ചെക്കാ നിന്നുടെ മണ്ടേല്‍ നിറയെ പൊട്ടക്കളിമണ്ണാണ്
മജീദ് :
ഉയരേ യീ മാവിന്‍ കൊമ്പിലിരുന്നു മാനത്തു മുട്ടണു ഞാന്‍
ദൂരേ മക്ക മദീന കാഴ്ച്ചകള്‍ കണ്ടു രസിക്കണ് ഞാന്‍ ...
സുഹറ :
പുളുവേ..യത് പുളുവേ.. ബുദ്ദൂസ് തന്നുടെ പച്ചപ്പുളുവേ..
താഴേ വീഴണ മാം പഴമെല്ലാം കറു മുറ തിന്നണു ഞാനാണ്
മജീദ് :
കേട്ടില്ലെ പെണ്ണേ നിന്നുടെ കാതുകുത്തി കല്ല്യാണം..
പൊന്നേ യത് നീറും വേദനയാണു ഒട്ടും സഹിക്കൂലാ...
സുഹറ :
അം പം പോ മോന്‍ടെ ഉശിരു അന്നാളില്‍ നമ്മള് കണ്ടതല്ലേ...
സുന്നത്ത് ചെയ്തപ്പം നിലവിളിയന്നു നാടാകെ കേട്ടതല്ലേ....
മജീദ് :
കാണാമേ നാളെ ഞാനൊരു പൊന്മണി മാളികയുണ്ടാക്കും
അതില്‍ കൂടെപ്പാര്‍ക്കാനും കൂട്ടിനുമുണ്ടൊരു രാജകുമാരി...
സുഹറ :
വാനോളം പൊക്കത്തിലുള്ളൊരു ഊക്കന്‍ പൊന്മാളികയല്ലേ..
കൂടെ ഞാനല്ലാതാരുണ്ടൊരു രാജകുമാരി ..
സുല്‍ത്താനു രാജകുമാരി...!
Wednesday, July 8, 2009
Subscribe to:
Post Comments (Atom)
ലാളിത്യമുള്ള വരികള്‍, തീര്‍ത്തും മൂലഭാവനയോട് നീതിപുലര്‍ത്തുന്നത്..
ReplyDeleteപരിചയപ്പെടുത്തിയതിന്‍ നന്ദി. കൂടുതല്‍ ഗാനങ്ങളും പറ്റുമെങ്കില്‍ ഓഡിയോയും പോസ്റ്റ് ചെയ്യുമെന്ന് ആഗ്രഹികുന്നു.
സുഹ്ര്‍ത്തേ, അഭിപ്രായത്തിനു നന്ദി.താങ്കള്‍ വായിക്കുമ്പോള്‍ ഒരു പക്ഷേ ബാല്യകാല സഖിയുടെ എഡിറ്റിങ്ങ് പൂര്‍ത്തിയായിട്ടുണ്ടാകില്ല. ഒന്നു കൂടി വായിക്കുമല്ലൊ . ഓഡിയോ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കാം.
ReplyDeleteകാദര്‍ ഭായ്..
ReplyDeleteസുഹറ :
“പുളുവേ..യത് .. ഏതു പുളുവാ മാഷേയിത്?
no comments..