(തിരൂര്‍ മീറ്റിന് പോയിരുന്നു. മീറ്റുകള്‍ കുറേക്കൂടി കാര്യമാത്ര പ്രസക്തമാകണമെന്നു തോന്നി.
തുഞ്ചന്‍പറമ്പ് ഓരോ മലയാളിയുടേയും ആത്മാവിലെ ഒരിടമാണ്. അവിടത്തെ മണല്‍ച്ചെരുവിലാണ് നമ്മുടെ തായ്‌വേരുകള്‍ ഊര്‍ന്നിറങ്ങിയിട്ടുള്ളത്. ആ പിതൃഭൂമിയിലങ്ങനെ ചുറ്റിയടിച്ചപ്പോള്‍ ഉള്ളിലുടക്കിയത് കാഞ്ഞിരത്തറയാണ്. അപ്പോള്‍ തോന്നിയ ഒരു കവിതാശകലം)
തുഞ്ചന്‍പറമ്പ്
-------------
തുഞ്ചന്‍ പറമ്പിലെ കാഞ്ഞിരച്ചില്ലയില്‍
ചിരാതുപോല്‍ തളിരുകള്‍ ജ്വലിച്ചു നില്‍പൂ..
അക്ഷരപ്പെയ്ത്തിന്നമൃതല്ലൊ തുളുമ്പുന്നു
കാറ്റിന്നുത്സവമായ് പാറുന്നു ലോകമെങ്ങും!
********************************
Sunday, April 17, 2011
Subscribe to:
Post Comments (Atom)
ഞാനിന്നലെ അവിടെയുണ്ടായിരുന്നിട്ടും പരിചയപ്പെടാന്‍ കഴിഞ്ഞില്ല...കവിത നന്നായി...
ReplyDeleteപരിചയപ്പെടാന്‍ കഴിഞ്ഞില്ല. വീണ്ടും എവിടെയെങ്കിലും കാണാം.
ReplyDeleteഞാനുമുണ്ടായിരുന്നു അവിടെ .. ആരേലും കണ്ടിരുന്നോ ആവോ ?
ReplyDeleteകാദര്‍ സാറിനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതാണ് സന്തോഷം.മഞ്ഞു തുള്ളി വന്നതും പോയതും ഒരുപോലെ എന്ന് തോന്നുന്നു.പിന്നെ കണ്ടില്ല.കവിത ഇഷ്ടപ്പെട്ടു.
ReplyDeleteഞാനുമുണ്ടായിരുന്നു :)
ReplyDeleteആരും പരസ്പരം പരിചയപ്പെടാതെ
ReplyDeleteഎന്തു മീറ്റാണിത്:)
എഴുതുന്നതൊന്നും പറയുന്നതൊന്നും
കാണുമ്പോള്‍ മറ്റൊന്നും എന്നു പറയുന്നതാണോ
ഇനി ഈ ബ്ലോഗ്ഗര്‍ :)
പരിചയപ്പെടല്‍ ഒരു മാരത്തോണ്‍ പോലെയായി. പിന്നെ ഗൌരവപ്പെട്ട ഒരു ചര്‍ച്ചയ്ക്കും അവിടെ സമയമുണ്ടായില്ല. അങ്ങനെ ചില കുറവുകള്‍ മീറ്റിനുണ്ടായിരുന്നു.
ReplyDeleteപരസ്പരം പരിജയപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ മീറ്റ് അപൂർണ്ണമാണ്.
ReplyDeleteപരിജയപെടണമെന്നുണ്ടായിരുന്നു.
ReplyDeleteനിങ്ങള്‍ ഒക്കെ എന്ത് ആള്‍ക്കാരപ്പാ..
ReplyDeleteഇങ്ങിനെ ഒത്ത് കൂടിയിട്ടും പരിചയപ്പെട്ടില്ലെന്നോ?
എങ്ങിനെ പരിചയപ്പെടും?
എവിടെ ചെന്നാലും ഇതുപോലെ കാഞ്ഞിരത്തറയും കവിതയും അന്വേഷിച്ച് നടക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല.
എന്തായാലും കവിത കിട്ടിയല്ലോ.
തുഞ്ചന്‍പറമ്പിലെ തത്തേ...
ReplyDeleteകവിയെയും കവിതയെയും പുസ്തകങ്ങളെയും പരിചയപ്പെടാന്‍ കഴിഞ്ഞല്ലോ സന്തോഷം.
ReplyDeleteഈ കവിതയന്വേഷിച്ച് നടന്ന കവി ആരോടും മിണ്ടാതെ മീറ്റാതെ പോന്നല്ലോ..
ReplyDeleteഅപ്പൊൾ എന്തിനാണ് അവിടെ പോയത് ഭായ്..?
നിങ്ങള്ക്ക് അവിടെ proper agenda
ReplyDeleteഒന്നുമില്ലാതെ ഒറ്റ മരത്തില്‍ ഓരോ
ചില്ലയില്‍ ഇരുപ്പ് ആയിരുന്നോ ?ഇതൊരു
വലിയ കുറവ് ആയി തോന്നുന്നു ..
സിനിമ കഴിഞ്ഞു ഇറങ്ങിയവരെപ്പോലെ !!!!
ഹാഷിം എഴുതി കണ്ടു ഊണിനു ശേഷം
മീറ്റ് ഹാളിലേക്ക് പോയില്ല എന്ന് ..ഒരു
ലീഡര്‍ ഇല്ലാത്ത പ്രോഗ്രാം പോലെ തോന്നി
പലരുടെയും ബ്ലോഗ് വായിച്ചിട്ട് ...തമ്മില്‍
കാണാന്‍ ഒത്തില്ല ഒത്തില്ല ഇത് തന്നെ..!!!
കവിത നന്നായി കേട്ടോ കാദര്‍ ഇക്ക...
കവിത ഇഷ്ടായിട്ടോ...
ReplyDeleteപിന്നെ മീറ്റിലെ പോരായ്മകള്‍ ആരും മനപ്പൂര്‍വ്വം
വരുത്തിയതാവില്ലല്ലോ ...
'എല്ലാരും എന്നോട് ക്ഷമിക്കുക.' എന്ന് കൊട്ടോട്ടിക്കാരന്‍ന്‍റെ പോസ്റ്റില്‍ കണ്ടു.
ഇത്രയും വലിയ ഒരു കാര്യം ചെയ്യുമ്പോള്‍ കുറവുകള്‍
വരുക സ്വാഭാവികം, അത് ഇനി വരുന്ന മീറ്റുകളില്‍ നികത്താമല്ലോ...
അപ്പോ മീറ്റാൻ പോയിട്ട് കവിത അന്വേഷിച്ചു നടന്നൂല്ലേ....
ReplyDeleteഎത്തിയിരുന്നു ഞാനും അല്പം വൈകിയായിരുന്നെങ്കിലും....അതുകൊണ്ടു പരിചയപ്പെടാനായില്ല പെടുത്താനും......ഒരു കൂട്ടായ്മയെ അത്ഭുതത്തോടെ കണ്ടു പോന്നു നല്ല ഉദ്യമം.....
ReplyDeleteമിനി കവിത ഇഷ്ടപ്പെട്ടു ..,
ReplyDeleteപുതിയ കാസ്സെറ്റ് വല്ലതും ഇറങ്ങിയോ ...?
സുഖം തന്നെ എന്ന് കരുതുന്നു .. റാം ജിയെ ഇവിടെ നിന്ന് പരിചയപ്പെട്ടു , .. നിങ്ങള്‍ രണ്ടു പേരും ഒരു സ്ഥലത്ത് നിന്നാണെന്നു ആദ്യം അറിയില്ലായിരുന്നു ... ഏതായാലും ഇപ്പോള്‍ നല്ല കൂട്ടായി ...
ഞാന്‍ ശരീരം ഇവിടെയും മനസ് അവിടെയുമായി ചുറ്റി കറങ്ങുകയായിരുന്നു ..നല്ല വരികള്‍
ReplyDeleteഇക്കാനെ മീറ്റില്‍ കണ്ടതില്‍ ഒത്തിരി സന്തോഷം
ReplyDeleteഇത്തിരി വാക്കുകൾ കൊണ്ട് ഒത്തിരി നല്ലൊരു കവിത.
ReplyDeleteകവിത വളരെ നന്നായി...
ReplyDeleteഖാദർ സാബ്, ഞങ്ങളും റിയാദിലൊന്നു മീറ്റിയിരുന്നു. വിശേഷങ്ങൾ റാംജി പറഞ്ഞിരിക്കുമല്ലോ..
ReplyDelete