അപ്രതീക്ഷിതമായൊരു ഫോണ്‍ കോള്‍. ചെറുതുരുത്തി കലാതരംഗിണിയില്‍ നിന്നും ശ്രീ.ഗോപാലകൃഷ്ണനാണ് വിളിക്കുന്നത്. എനിക്ക് പരിചയമില്ലാത്ത ഒരാള്‍.
പരിചയപ്പെടലിനു ശേഷം അദ്ദേഹം പറഞ്ഞു: "നാളെ ഞങ്ങള്‍ക്ക് ബേപ്പൂരിലൊരു പരിപാടിയുണ്ട്. ബേപ്പൂര്‍ ഫെസ്റ്റില്‍ ഒരു നൃത്ത സംഗീത ശില്‍പം.. ബേപ്പൂരും ബേപ്പൂര്‍ സുല്‍ത്താനും ഒക്കെയാണ് ഇതിവൃത്തം . അതില്‍ സുല്‍ത്താണ്റ്റെ ഒരു വേഷമുണ്ട്. ഒന്നു രണ്ട് സെക്കന്റ് മാത്രം. വെറുതെ വന്നു പോകുന്ന ഒരു ഭാഗം. സുല്‍ത്താനായി വേഷമിട്ട് ഒന്നു സഹായിക്കണം".
ഞാനാകെ അമ്പരന്നു. വേഷമിടുക! അതും വൈക്കം മുഹമ്മദ് ബഷീറായി!!. ഞാനെണ്റ്റെ പഴഞ്വന്‍ വേഷമല്ലാതെ ഇന്നു വരെ മറ്റൊരു വേഷവും ധരിച്ചിട്ടില്ല. ബഷീറിനെ ഞാന്‍ വായിച്ചിട്ടൂണ്ട്. വായിച്ച് വായിച്ച് ചില കഥകളെ ആസ്പദമാക്കി ഗാനങ്ങളെഴുതിയിട്ടുണ്ട്. അത് 'നിലാവെളിച്ചം' എന്ന പേരില്‍ ആല്‍ബമാക്കിയിട്ടുമുണ്ട്. അതില്‍ കവിഞ്ഞ് ബഷീറുമായി ഞാന്‍....ഒന്നു നേരില്‍ കണ്ടിട്ടുപോലുമില്ല.
ഞാന്‍ പറഞ്ഞു:"സര്‍, എനിക്ക് യാതൊരു ബന്ധവുമില്ലാത്ത മേഖലയാണല്ലൊ ഇത്. എന്നെ ആരാണു താങ്കള്‍ക്ക് പരിചയപ്പെടുത്തിയത് ?"
"ആര്‍ട്ടിസ്റ്റ് സുരേഷ് മുട്ടത്തിയാണ് താങ്കള്‍ക്ക് ബഷീറിണ്റ്റെ ഛായ ഉണ്ടെന്ന് പറഞ്ഞത്. താങ്കള്‍ക്ക് അത് ചെയ്യാന്‍ കഴിയും. ഉപേക്ഷ പറയരുത്".
അപ്പോള്‍ സുരേഷാണ് പണി പറ്റിച്ചിരിക്കുന്നത്. എന്താ ചെയ്ക..? മി.ഗോപാലകൃഷ്ണണ്റ്റെ അപേക്ഷ... നാളെയാണ്‍ പരിപാടി ഒഴിവ് പറഞ്ഞാല്‍ അവര്‍ വെള്ളത്തിലാകും. പിന്നെ ഇതൊരു മഹാ ഭാഗ്യമല്ലെ..! നിനച്ചിരിക്കാതെ ബഷീറാവുക.. ബഷീറായി രംഗത്തു വരിക..എനിക്കാണെങ്കില്‍ സാമാന്യം ഭേദപ്പെട്ട കഷണ്ടിയുണ്ട്. അല്‍പം നീണ്ട മുഖവും. ആലോചിച്ചപ്പോള്‍ ഒരു സുഖമൊക്കെ തോന്നി.
ഞാന്‍ പറഞ്ഞു:"ഓകെ. ഞാന്‍ വരാം."
"വളരെ സന്തോഷം. നാളെ രാവിലെ ചെറുതുരുത്തി കലാതരംഗിണിയില്‍ വന്നാല്‍ മതി. അവിടെ ഒരു ചെറിയ റിഹേഴ്സല്‍ കഴിഞ്ഞ് നമുക്ക് കോഴിക്കോട്ടേക്ക് പോകാം."
"ശരി. നമുക്ക് നാളെ കാണാം"
പിറ്റേ ദിവസം രാവിലെ ഞാന്‍ കലാ തരംഗിണിയിലെത്തി.അവിടെ റിഹേഴ്സല്‍ നടക്കുന്നു.കഥകളി വേഷവും മോഹിനിയാട്ടവും നാടോടി നൃത്തവും എല്ലാം ചേര്‍ന്ന ഒരു സംഗീത ശില്‍പമാണു. ബേപ്പൂരും ബഷീറും എല്ലാം ചേര്‍ന്നതാണു പാട്ട്. അവസാനം രണ്ട് നര്‍ത്തകര്‍ ചേര്‍ന്ന് ബഷീറിനെ മറ്റു നര്‍ത്തകര്‍ക്കിടയിലൂടെ വേദിയിലേക്ക് ആനയിക്കുന്നു. ബഷീര്‍ അവിടെ തണ്റ്റെ സ്വന്തം നാട്ടുകാരെ കൈവീശി അഭിവാദ്യം ചെയ്യുന്നു. റിഹേഴ്സല്‍ കഴിഞ്ഞു നേരെ ബേപ്പൂരിലേക്ക്... കലാതരംഗിണി ഡയരക്റ്റര്‍ ശ്രീമതി. മേരിജോണും വണ്ടിയിലുണ്ടായിരുന്നു.
ഫറോക്ക് മിനി സ്റ്റേഡിയത്തിലാണു പരിപാടി. വൈകുന്നേരമായപ്പോഴേക്കും സ്റ്റേഡിയം ജനനിബിഢമായി. സാംസ്കാരിക ഘോഷയാത്ര എത്തിച്ചേര്‍ന്നതോടെ മഹാ പുരുഷാരം സ്റ്റേഡിയവും കവിഞ്ഞ് പരിസരങ്ങളില്‍ തിങ്ങി നിറഞ്ഞു.
ആദ്യ പരിപാടി ഞങ്ങളുടേതാണ്. കഥകളിക്കാര്‍ താടിയും കത്തിയും ചുട്ടികുത്തി. മോഹിനിയാട്ടക്കാരും നാടോടി നൃത്ത ക്കാരും അവരവരുടെ വേഷങ്ങളണിഞ്ഞു. ഞാനും മുഖത്ത് പൌഡറിട്ട് ബഷീറിയന്‍ മീശ വരച്ച് ജുബ്ബയും കാല്‍ക്കുടയുമായി ഒരു ബഷീറെന്ന് വരുത്തിത്തീര്‍ക്കാനൊരുങ്ങി.
ഞങ്ങള്‍ സ്റ്റേജിനു പിന്നാമ്പുറത്തേക്ക്. എനിക്ക് വല്ലാത്ത ശങ്ക. ഞാന്‍ ബഷീറായോ..? ആളുകള്‍ക്ക് അങ്ങനെ ഒരു തോന്നലെങ്കിലും ഉണ്ടാകുമോ..? വിശിഷ്ടാതിഥികളെ സ്വീകരിക്കുവാന്‍ കുട്ടികള്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. കൂടെ രക്ഷിതാക്കളും വനിതാ വളണ്ടിയര്‍മാരും. വളണ്ടിയര്‍ ബാഡ്ജു ധരിച്ച ഒരു വനിതയോടു ഞാന്‍ ചോദിച്ചു." എന്നെ കണ്ടാല്‍ ആരാണെന്നു തോന്നും..?" അവര്‍ എന്നെ സൂക്ഷിച്ചു നോക്കി. ഒരെത്തും പിടിയും കിട്ടുന്നില്ല. ഞാന്‍ നിരാശയനായി. എണ്റ്റെ വേഷപ്പകര്‍ച്ച വെറുതെയായി. എനിക്കൊരിക്കലും ബഷീര്‍ ആവാന്‍ കഴിയില്ല. ഞാന്‍ വേറൊരു മഹിളയോടു ചോദിച്ചു. "നിങ്ങള്‍ക്ക് മനസ്സിലയൊ ഞാനാരെന്ന്. നിങ്ങളുടെ നാട്ടുകാരനാണ് .." അവരെന്നെ നോക്കിത്തീരും മുമ്പേ ഒരു കൊച്ചുകുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു: "ബഷീര്‍..." അപ്പോള്‍ മറ്റൂ കുട്ടികളും ഒരുമിച്ച് ഉറക്കെ ഒച്ചയിട്ടു "ബഷീര്‍.. "
എനിക്കു സമാധാനമായി.ഞാന്‍ ബഷീറായിരിക്കുന്നു! വലിയവര്‍ക്ക് അറിയില്ലെങ്കിലും ചെറിയവരെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
അപ്പോഴേക്കും സ്റ്റേഡിയത്തില്‍ ഒരു ആരവം..ഒരു തിരയിളക്കം. ആയിരം കണ്ഠങ്ങള്‍ ഒരുമിച്ചു വിളിച്ചു പറയുന്നു:" മമ്മുട്ടി...മമ്മുട്ടി.." തിക്കും തിരക്കും പേടിച്ച് സംഘാടകര്‍ മറച്ചു വെച്ചിരുന്ന ആ രഹസ്യം ഇതാ പൂര്‍ണ്ണകായനായി മുന്നില്‍.
നൃത്തസംഘം വരിവരിയായി വേദിയിലേക്ക്.പാട്ടുതുടങ്ങി,നൃത്തവും. അവസാനം ബഷീറിനെ ആനയിച്ചു കോണ്ടുപോകാന്‍ നര്‍ത്തകര്‍ രണ്ടുപേര്‍ പിന്നിലെക്ക് വലിഞ്ഞു. അവര്‍ക്ക് നടുവില്‍ ഞാനതാ ബഷീറായി വേദിയിലേക്ക്. പഠിപ്പിച്ച പോലെ അഭിവാദ്യമര്‍പ്പിക്കാന്‍ ഞാന്‍ കയ്യുയര്‍ത്തി. ജനം ആര്‍ത്തിരമ്പി ഹര്‍ഷാരവം മുഴക്കുന്നു. തിരിഞ്ഞു നടക്കുമ്പോള്‍ ഉള്ള് നിറഞ്ഞു. എണ്റ്റെ ഈ ശരീരവും പെട്ടത്തലയും പാഴല്ല. എനിക്കു ബഷീര്‍ ആവാന്‍ കഴിയും... വൈക്കം മുഹമ്മദ് ബഷീര്‍!!.
അഭിമാന ബോധത്തോടെ ഞാന്‍ മനസ്സില്‍ ഉറച്ചു, ഇന്ന് സംഘത്തിണ്റ്റെകൂടെ മടങ്ങുന്നില്ല. നാളെ സുല്‍ത്താണ്റ്റെ കൊട്ടാരവും ആയിരമായിരം ജീവികള്‍ സ്വയമേ അവകാശം സ്ഥാപിച്ചിരിക്കുന്ന ആ രണ്ട് ഏേക്കര്‍ പറമ്പും ഒന്ന് കാണണം. വെറുതെ അകലെ നിന്നൊന്നു കാണണം..
തികഞ്ഞ കൃതാര്‍ഥ്തയോടെ സംഘത്തോട് യാത്ര പറഞ്ഞു ഞാന്‍ കോഴിക്കോട്ടേക്ക് അടുത്ത ബസ്സ് പിടിച്ചു.മാനഞ്ചിറയിലിറങ്ങി മിഠായിത്തെരുവിലൂടെ വെജിറ്റേറിയന്‍ ഹോട്ടലന്വേഷിച്ച് നടന്നു. ആദ്യം ഭക്ഷണം, പിന്നെ താമസിക്കാന്‍ മൂറി... എസ്.എം സ്ട്രീറ്റിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴുണ്ട് മുമ്പില്‍ ഒരു നാട്ടുകാരന്‍ പയ്യന്‍...നിഷാദ്. അവന്‍ ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണു....നിഷാദ് നിര്‍ബ്ബന്ധിച്ച് എന്നെ അവണ്റ്റെകൂടെ കൂട്ടിക്കൊണ്ടുപോയി .അവന്‍ സഹവാസി ജോസിനോട് വിളിച്ചു പറഞ്ഞു കഴിഞ്ഞു ഇന്ന് ഒരു അതിഥികൂടിയുണ്ടെന്ന്. അങ്ങനെ അവണ്റ്റെ കൂടെ മിഠായിത്തെരുവിലൂടെ നടന്ന് മുറിയില്‍ കയറിപ്പറ്റി.
നാട്ടിലെത്തിയിട്ട് ചില അത്യാവശ്യങ്ങളൊക്കെയുണ്ട്.എന്നാലും കിടന്നപ്പോളാലോചിച്ചുറച്ചു, ബേപ്പൂരൊന്നു പോകണം. തേളും കീരിയും പാമ്പും പഴുതാരയും മറ്റു നൂറായിരം ജീവികളും അവകാശം സ്ഥാപിച്ചിട്ടുള്ള ആ രണ്ട് ഏക്കര്‍ പറമ്പൊന്നു കാണണം.ആ മാങ്കോസ്റ്റിന്‍ മരം ഇപ്പോഴുമവിടെ ഉണ്ടോ എന്നൊന്ന് നോക്കണം.
പിറ്റേന്ന് രാവിലെ തന്നെ നിഷാദിനേയും കൂട്ടി റയില്‍ വേസ്റ്റേഷനില്‍ പോയി ജനശതാബ്ദി എക്സ്പ്രസ്സിന് തിരിച്ചു പോകാനുള്ള ടിക്കറ്റെടുത്തു. 'ജനശതാബ്ദി' ഉച്ചക്ക് ഒന്നര മണിക്കാണു. അതിനു മുമ്പേ ബേപ്പൂര് പോയി വരണം മുറിയില്‍ തിരിച്ചെത്തി കുളിയും തേവാരവും കഴിഞ്ഞ് നേരെ യാത്രയായി, ബേപ്പൂരിലേക്ക്.
ബേപ്പൂരങ്ങാടിയില്‍ ബസ്സിറങ്ങിയപ്പോള്‍ വല്ലാത്ത ഒരു സന്ദേഹം. ബഷീറിണ്റ്റെ വീട് കണ്ടുപിടിക്കണം.ആരോട് ചോദിക്കും. കേട്ടിട്ടുണ്ട് നമ്മുടെ മനസ്സില്‍ പൂജിക്കുന്ന പല വിഗ്രഹങ്ങളും സ്വന്തം നാട്ടില്‍ അപരിചിതരാണെന്ന് ബഷീറിനെപ്പറ്റിയും അങ്ങനെയാവുമോ..? എങ്കില്‍ മനസ്സില്‍ വല്ലാത്തൊരു ആഘാതമാവും. ആരോടും ചോദിക്കാന്‍ പോയില്ല. ഒറ്റക്ക് കണ്ടുപിടിക്കാന്‍ പറ്റുമോ എന്നു നോക്കണമല്ലൊ. നേരേ തെക്കോട്ടു നടന്നു. നേരെ ചെന്നപ്പോള്‍ വഴി കിഴക്കോട്ടു പിരിയുന്നു. അവിടെ നിന്നു നോക്കിയപ്പോള്‍ ബേപ്പൂറ്‍ തുറമുഖത്തിണ്റ്റെ ബോര്‍ഡ്. അഴിമുഖത്ത് ഒരു കപ്പല്‍. ബേപ്പൂറ്‍ ഫെസ്റ്റ് പ്രമാണിച്ച് നാവിക സേന പൊതുജന കാഴ്ച്ചക്കായി കൊണ്ടുവന്നിട്ടിട്ടുള്ളതാണ്.തുറ മുഖത്തെ മരച്ചുവട്ടില്‍ നിന്ന് അതൊക്കെ കണ്ടു. അപ്പോഴും ബഷീറിണ്റ്റെ വീടിനെപ്പറ്റി ആരോടും ചോദിച്ചില്ല. ചോദിക്കാന്‍ മനസ്സു വന്നില്ല. തിരിച്ചു നടന്നു സമയം പോകുന്നു. ഒന്നരക്കാണു തീവണ്ടി. തിരിച്ചു കോഴിക്കോട്ടേക്കുള്ള ബസ്സില്‍ കയറിയാലോ... ഇത്രടം വന്നിട്ട് വന്ന കാര്യം നടക്കാതെ പോയാല്‍...മോശം.
തിരിച്ചു കവലയില്‍ എത്തിയപ്പോള്‍ കണ്ണ് ആകെ ഒന്നു പരതി നോക്കി. ആല്‍ത്തറയില്‍ ഒരു ആക്രിക്കച്ചവടക്കാരന്‍. അയാള്‍ക്കരികില്‍ കുലീനനും കാര്യവിവരമുള്ളവനെന്നും തോന്നിക്കുന്ന ഒരു മദ്ധ്യ വയസ്കനിരിക്കുന്നു. അദ്ദേഹത്തിനു സ്ഥലകാല ചരിത്രമെല്ലാം അറിയാതിരിക്കില്ല എന്നൊരു തോന്നല്‍. അയാളുടെ അടുത്തേക്ക് ചെന്നു രണ്ടും കല്‍പിച്ചു ചോദിച്ചു: "ബഷീറിണ്റ്റെ വീട് എവിടെയാണ്..?
"ഏതു ബഷീര്‍..? "
"വൈക്കം മുഹമ്മദ് ബഷീര്‍"
"ഓണ്റ്റെ ബാപ്പാണ്റ്റെ പേരറിയോ ങ്ങക്ക് ..?"
ഞാനകെ വിഷണ്ണനായിപ്പോയി.ആ രൂപത്തെ കുറച്ച്നേരംകൂടി നോക്കി നിന്ന് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
വേണ്ട. ഒന്നും വേണ്ട .വേഗം ബസ്സ് പിടിക്കാം .സ്റ്റാണ്റ്റില്‍ ചെന്നപ്പോല്‍ മൂത്ര ശങ്ക തോന്നി. ശൌച്യാലയത്തില്‍ കയറി ആ കൃത്യം നിര്‍വ്വഹിച്ചു പുറത്തിറങ്ങിയപ്പോള്‍ കാശ് പിരിക്കാനിരിക്കുന്ന തൊഴിലാളിയോടു ഒന്ന് അന്വേഷിച്ചു നോക്കിയാലോ എന്നൊരു തോന്നല്‍.
അയാളോടു ചോദിച്ചു: "വൈക്കം മുഹമ്മദ് ബഷീറിണ്റ്റെ വീട് എവിടെയാണ്..?"
അയാള്‍ ഇരുന്ന ഇരുപ്പില്‍ നിന്നും ത്ധടിതിയില്‍ ചാടി എഴുന്നേറ്റു.എന്നിട്ട് ഉറക്കെ പറഞ്ഞു:" മൂപ്പര് ഇങ്ങടെ സുല്‍ത്താനല്ലേന്ന്..!"
എണ്റ്റെയടുത്തെക്ക് രണ്ടടി വെച്ചിട്ട് കൈചൂണ്ടി:"ങ്ങള് ല്ല ബസ്സ് പിടിച്ചോളീ.. നാലു രൂപ ചാര്‍ജ്.. ആര്‍.എം.ഹോസ്പിറ്റല്‍ സ്റ്റോപ്പില്‍ ഇറങ്ങി അല്‍പം പടിഞ്ഞാട്ടു നടന്നാ മതി. വൈലാലില്‍ വീടായി".
ഞാനോടി ആ ബസ്സിനകത്തേക്ക് ചാടിക്കയറി. ആര്‍.എം സ്റ്റോപ്പില്‍ ഇറങ്ങി നാലു പാടും നോക്കി. ഇതിലേ പടിഞ്ഞാട്ട്.. വഴിയൊന്നും കാണുന്നില്ലല്ലൊ. ആരോടെങ്കിലും ചോദിച്ചാല്‍ അബദ്ധം ആവര്‍ത്തിക്കുമോ..?!
അടുത്ത് കണ്ട ഒരാളുടെ മുഖത്തേക്ക് ഞാന്‍ സന്ദേഹത്തോടെ സൂക്ഷിച്ചു നോക്കി . അയാള്‍ എന്താവേണ്ട്യേത് എന്ന അര്‍ത്ഥത്തില്‍ എന്നേയും നോക്കി. വിവരം പറഞ്ഞപ്പോള്‍ ആ മുഖത്ത് നിറഞ്ഞ ചിരി. തെക്കു ഭാഗത്തുള്ള ഇടവഴി വരെ അദ്ദേഹം എണ്റ്റെ കൂടെ വന്നു. "ങ്ങളു നേരെ അങ്ങ്ട് നടന്നാ മതി.നേരെ ചെന്ന് മുട്ടണത് വൈലാലില്‍ വീട്." ഞാന്‍ നടന്നു. വഴി അല്‍പ്പം ചെന്നപ്പോല്‍ രണ്ടായി പിരിയുന്നു. ഇനി ഇതിലേ ഏത്..? ശങ്കിച്ചു നില്‍ക്കുമ്പോള്‍ ഒരു യുവതി നടന്നു വരുന്നു. അവരോടു ചോദിച്ചു: "ബഷീറിണ്റ്റെ വീട്..?" അവരുടെ മുഖത്ത് നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തിണ്റ്റെ ചിരി. അവര്‍ വീട് ചൂണ്ടി പറഞ്ഞു "ദാ അതു തന്നെ."
ഞാന്‍ നിന്ന നില്‍പ്പില്‍ ആ വീടൊന്നു നോക്കി. മനസ്സില്‍ ഒരു പ്രവാഹം . കഥകളുടെ.. കഥാപാത്രങ്ങളുടെ... ബഷീര്‍ എന്ന ബേപ്പൂറ്‍ സുല്‍താണ്റ്റെ...ഞാന്‍ പതുക്കെ വീട് ലക്ഷ്യമാക്കി നടന്നു. പടിക്കലെത്തിയപ്പോള്‍ കണ്ടു ഉമ്മറത്ത് ചുമരില്‍ തിളങ്ങുന്ന ബഷീറിയന്‍ പടം. ഞാനാ രണ്ട് ഏക്കര്‍ പറമ്പിണ്റ്റെ പടിവാതില്‍ക്കലെത്തിയിരിക്കുന്നു. പറമ്പ് ബലവത്തായ ഈടു കെട്ടി സംരക്ഷിച്ചിരിക്കുന്നു. നിറയെ വൃക്ഷലതാതികള്‍. കയറാന്‍ നേരമില്ല. കയറി അതിലെ നൂറായിരം അവകാശികളെ കാണാന്‍ നേരമില്ല. 'ജനശതാബ്ദി'യുടെ നേരം അടുക്കുന്നു.കണ്ടല്ലൊ അതു മതി. ഇനി ആരോടും വഴി ചോദിക്കാതെ വരാമല്ലൊ.
ഞനാ പറമ്പും പരിസരവും മനസ്സില്‍ ആവാഹിച്ചെടുത്ത് തിരികെ നടന്നു.
Friday, December 24, 2010
Subscribe to:
Post Comments (Atom)
മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുക എന്നത് ചിലര്‍ക്ക് അനുഗ്രഹമായി കിട്ടിയ സ്വതസിദ്ധമായ കഴിവാണ് . ആ കഴിവിനെ അംഗീകരിക്കുകയല്ലാതെ കൂടുതല്‍ അസൂയാലുവാകുന്നതില്‍ അര്‍ത്ഥമില്ല . അതുകൊണ്ട് തന്നെ എന്നില്‍ ഉയര്‍ന്നു വന്ന അമിതമായ അസൂയയെ ഞാന്‍ അടക്കി നിര്‍ത്തി ഈ സ്വത സിദ്ധിയെ മാനിക്കുന്നു . അത് ഒരു അഭ്യുദയകാംക്ഷിയുടെ സ്വകാര്യ അഭിമാനമായി മനസ്സില്‍ സൂക്ഷിക്കുന്നു. നല്ല വിവരണം . അഭിനയ സിദ്ധിയുടെ സൌഭാഗ്യവും ഒപ്പം ആ പ്രതിഭാ ധനനെ അറിയാതെ വന്നാല്‍ എന്ന സന്ദേഹവും സന്ദേശവും അടങ്ങിയിരിക്കുന്നു ഈ വിവരണത്തില്‍ . ഭാവുകങ്ങള്‍
ReplyDeleteതാങ്കളുടെ ഈ അനുഭവം മനോഹരം
ReplyDeleteസ്റെജില്‍ സുല്‍ത്താനെ അവതരിപ്പികുക അതും ആദ്യത്തെ സ്റെജില്‍ its great!
ഹാപ്പി ക്രിസ്മസ്
അപ്പോള്‍ ഇതായിരുന്നു ഇത്രയും നാള്‍ കാണാതിരുന്നത് അല്ലെ. ഞാന്‍ പലപ്പോഴും പറയണം എന്ന് കരുതിയിട്ടുല്ലതാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഛ്ആയ മാഷുക്ക് ഉണ്ടെന്ന്. പറഞ്ഞില്ലെന്നു മാത്രം. ആയ കഷണ്ടിയും തലയും അതുപോലെ തന്നെ.
ReplyDeleteവഴി ചോദിക്കുമ്പോള്‍ അവരുടെ പ്രതികരണങ്ങളില്‍ നിന്ന് തന്നെ ബഷീര്‍ ജീവിച്ചിരിക്കുന്നത് ഏതെല്ലാം മനസ്സുകളിലാനെന്നു വളരെ വ്യക്തമാകുന്നുണ്ട്. രസമായ ഒരു സംഭവവിവരണം പോലെ അവതരിപ്പിച്ചു എങ്കിലും കൃത്യമായ കാഴ്ചകള്‍ വരികളിലൂടെ വായിച്ചെടുക്കാന്‍ കഴിയുന്നു. ഞാന്‍ ആരെപ്പോലെ ഉണ്ടെന്ന് യുവതിയോട് ചോദ്ടിക്കുന്നതും അവര്‍ ആലോചിക്കുന്നതും കുട്ടികള്‍ ചാടി പറയുന്നതും എല്ലാം...
വളരെ മികച്ച ഒരു പോസ്റ്റ്.
മാഷുടെ ഒരു ഫോട്ടോ കൂടി ചേര്‍ക്കാമായിരുന്നു. ഫോട്ടോ വേണമെങ്കില്‍ ഞാന്‍ അയച്ചു തരാം.
അഭിനന്ദനങ്ങള്‍.
ഇമ്മിണി ബല്യ ഒരാളാണ് അല്ലെ ? സന്തോഷിക്കുന്നു ഞങ്ങളും. എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട് ആ വീട് കാണാന്‍. പുറത്തുനിന്നു ഒന്ന് കണ്ടിട്ടുണ്ട്.
ReplyDeleteനല്ല ലേഖനം, നന്നായി ആസ്വദിച്ചു.
ReplyDeleteവീട് ഞാനും കണ്ടത് പോലെ!
പട്ടേപാടംന്ന് കണ്ടിട്ട് വന്നതാ, റാംജിയുടെ ആരേലുമാണോന്ന് അറിയാനേയ്, ദാ കിടക്കണും റാംജിയുടെ കമന്റ് :)
പുതുവത്സരാസംകള്‍
ബേപ്പൂര്‍ സുല്‍ത്താന്‍റെ രൂപം ഉള്ള ഒ
ReplyDeleteരാളാണ് താങ്കള്‍ എന്ന് പോസ്റ്റിലൂടെ മനസ്സിലാക്കുമ്പോള്‍ ആ സുല്‍ത്താന്‍റെ എന്തെങ്കിലും ഒരു കഴിവ് താങ്കളിലും ഉണ്ടാവുമല്ലോ.. അത് ഉണ്ട് മനോഹരമായി ഒരു അനുഭവക്കുറിപ്പ് എഴുതിയിരിക്കുന്നു.
ബേപ്പൂര്‍ സുല്‍ത്താനെ അറിയുന്നവരും അറിയാത്തവരും..
ReplyDeleteനല്ല വായന സുഖത്തോടെ ഒഴുകോടെ വായിച്ചു താങ്കളുടെ അനുഭവം.കാണാതെ അറിയാതെ ഞാനും സുല്‍ത്താനെ ഓര്‍ത്തു ഈ മരുഭൂമ്യില്‍ ഇരുന്നു.
നല്ല വിവരണം.
ReplyDeleteഇനിയും ധാരാളം എഴുതുക.
എല്ലാ ആശംസകളും നേരുന്നു.
റാംജി വഴിയാണ് ഇവിടെയെത്തിയത്. റാംജിയുടെ കമന്റില്‍ നിന്നും താങ്കള്‍ക്ക് ബേപ്പൂര്‍ സുല്‍ത്താന്റെ ഛായയുണ്ടെന്നും അറിയുന്നു. നന്നായി എഴുതി. ഇനിയും എഴുതുക.
ReplyDeleteപ്രിയ ഖാദര്‍ സാഹിബ് ,
ReplyDeleteരാംജി കാണിച്ച വഴിയിലൂടെയാണ് ഇവിടെ എത്തിയത് ..ബ്ലോഗു ലോകത്തേക്ക് സ്വാഗതം ..നമുക്കല്‍പ്പം ഗൌരവമായി തന്നെ നീങ്ങാം ..ആശംസകള്‍ ..:)
ബേപ്പൂര്‍ സുല്‍ത്താനായി ജനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാനുള്ള അവസരം കിട്ടിയത് ഭാഗ്യം തന്നെ..ബഷീറിയന്‍ സാഹിത്യലോകത്ത് യാത്ര നടത്തിയവര്‍ക്ക് പ്രത്യേകിച്ചും.മനസ്സില്‍ കണ്ട ഭൂമിയുടെ അവകാശികളെ നേരില്‍ കാണനുള്ള ശ്രമവും നന്നായി..റാംജിയും അഭിപ്രായപ്പെട്ട സ്തിഥിക്കു ഖാദര്‍ക്കാന്റെ ഒരു ഫോട്ടൊയും ഇടാമായിരുന്നു.
ReplyDeleteഞങ്ങള്‍ കൂടി ഒന്നു കാണട്ടെ ബേപ്പൂര്‍ സുല്‍ത്താനെ..
റാംജി ലിങ്ക് അയച്ചു തന്ന് ഇവിടെയെത്തി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെഗ്മെന്റ് കുട്ടിക്കവിതകളാണ്. അതും ഇത്തിരി മോഹം ഒത്തിരി സൌഖ്യം എന്ന ക്യാപ്സൂള്‍ കവിത എടുത്ത് പറയേണ്ടത് തന്നെ. പ്രൊഫിലില്‍ ഒരു ഫോട്ടോ കൊടുക്കമെന്നാണ് എന്റെയും അഭിപ്രായം. വന്നു കേള്‍ക്കൂ എന്നതിനെക്കാള്‍ വന്ന് കാണൂ എന്ന് പറയുമ്പോള്‍ അതിന് ആകര്‍ഷകത്വം കൂടും.
ReplyDeletenannaayi ezhuthaan kazhiyum ennu manassilaayi. idayku varaam. aashamsakal.
ReplyDeleteസുല്‍ത്താന്റെ ഭൂമിയുടെ അവകാശികളുടെ അടുത്തെത്താന്‍ സാധിച്ച താങ്കള്‍ ഭാഗ്യവാന്‍ തന്നെ; ഒപ്പം പറഞ്ഞ രൂപസാദൃശ്യത്തിലും . കുട്ടികള്‍ തിരിച്ചറിഞ്ഞെങ്കില്‍ തീര്‍ച്ചയായും ആ ഛായ കാണും .മുതിര്‍ന്നവര്‍ക്ക് എളുപ്പം എല്ലാം മറക്കാലോ .ആരാ ബഷീര്‍ എന്നൊന്നും ചോദിച്ചില്ലല്ലോ !
ReplyDeleteനല്ല ഒഴുക്കോടെ എഴുതി. അഭിനന്ദനങ്ങള്‍.വീണ്ടും വരാം
ReplyDeleteനല്ല വിവരണം. അഭിനന്ദനങ്ങള്‍ :)
ReplyDeleteതാങ്കളുടെ ഈ വേഷപ്പകര്‍ച്ച വെറുതെയായില്ലല്ലോ...
ReplyDeleteബേപ്പൂർ സുൽത്താനെ മനസ്സിൽ കൊണ്ടുനടക്കുന്നവർ മുഴുവൻ അദ്ദേഹത്തെയിന്നും തിരിച്ചറിഞ്ഞുകൊണ്ടുതന്നെയിരിക്കുന്നൂ...
സുൽത്താന്റെ ഛായമാത്രമല്ല ആ എഴുത്തിന്റെ സിദ്ധിയും ഭായിയുടെ അനുഭവക്കുറിപ്പുകളിൽ ഒളിഞ്ഞിരിക്കുന്നൂ..
നല്ല ലേഖനം...
ReplyDeleteഅപ്പൊ സുല്‍ത്താന്റെ രൂപമാണല്ലേ.!
ReplyDeleteഹമ്പടാ, ഒന്ന് കാണണമല്ലോ.
ഇവിടെ വരികയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ഫോട്ടോ കാണുമ്പോള്‍ നിങ്ങള്‍ നിരാശപ്പെടും. ബഷീര്‍ എന്നല്ല ബഷീറിണ്റ്റെ നാലയല്‍ വക്കത്തുപോലും എത്തില്ല. പറഞ്ഞില്ലേ ക്ളീന്‍ കഷണ്ടി.. പിന്നെ നീണ്ടു കോത്രം ഇല്ലാത്ത മുഖം.. എന്തിനു വെറുതേ.. എന്തായാലും നമുക്കീ സൌഹാര്‍ദ്ദം തുടരാം. ഇടക്കിടെ ഇതുവഴി വരുമല്ലൊ. ഞാനും സമയം പോലെ അങ്ങോട്ടൊക്കെ വരാം. പിന്നെ റാംജി എണ്റ്റെ ശിഷ്യനാണ്. ബ്ളോഗ് കാര്യത്തില്‍ എണ്റ്റെ ഗുരുവും. അങ്ങിനെയാണ് അതിണ്റ്റെ കിടപ്പ്...ഓകെ.
ReplyDeleteഅപ്പൊ ഇനി ധൈര്യത്തില്‍ വേഷമിടാം, കുറേ പഠിക്കാന്‍ ഇടയാക്കി അല്ലേ ഈ സംഭവം
ReplyDeleteവളരെ നല്ല ലേഖനം...
ReplyDeleteKeep writing…
എനിക്കൊരു കമന്റിട്ടതിനാല്‍ ഇവിടെ എത്താന്‍ പറ്റി.വന്നപ്പോള്‍ താമസിച്ചു പോയെന്നും മനസ്സിലായി.
ReplyDeleteഭാഗ്യവാനാണ് കേട്ടോ..
ഒരുപാട് ആഗ്രഹിച്ചിരുന്നു അവിടം വരെ പോകാനും അദ്ദേഹത്തെ കാണാനും..കഴിഞ്ഞില്ല.
വായനയെ സ്നേഹിക്കുന്നവര്‍..അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍.. ബഷീറിനെയും സ്നേഹിച്ചു പോകും..
ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ?'ബാല്യകാലസഖി' യെ?
വളരെ നന്നായി എഴുതി.
ഭാവുകങ്ങള്‍..