Saturday, January 15, 2011
പാല്‍പ്പായസം
പൊന്നൊടേത്ങ്ങളേ, ഞാനൊരു കടുംകൈ ചെയ്തിരിക്കുന്നു..എന്താചെയ്ക..? .. വിധിനിര്‍ണ്ണയങ്ങളെ അങ്ങനെയങ്ങ് മാറ്റി മറിക്കാന്‍ കഴിയില്ലല്ലൊ.
കര്യം എന്താണെന്നു വെച്ചാ.. എണ്റ്റെ വീട്ടില്‍ മൂന്ന് കൊളന്തൈകളുണ്ട് . മൂന്ന് മഹാ വമ്പത്തികള്‍... അവര്‍ക്ക് എപ്പോഴും പാട്ട് വേണം , വിളിച്ചുകൂകി നടക്കാനുള്ള പാട്ടുകള്‍ . ഞാനാണെങ്കില്‍ മാഹാ ദരിദ്രന്‍. വളരെക്കുറച്ച് സ്റ്റോക്കേയുള്ളു.. ഉള്ളതങ്ങ്ട് പാടിത്തീര്‍ത്തു. കുഞ്ഞുങ്ങളതൊക്കെ ഏതാണ്ട് പാടിപ്പഠിച്ച് തിമര്‍ത്ത് ആഘോഷിച്ചു. അത് കഴിഞ്ഞപ്പോള്‍ അവരുണ്ടോ വിടുന്നു.. അവര്‍ക്ക് പുതിയ പാട്ടുകള്‍ വേണം. മൂവരും പുറത്തും തലയിലും മടിയിലും ഒക്കെ കയറി ഇരുപ്പായി പാട്ടുകള്‍ വേണം, പുതിയ പാട്ടുകള്‍! എണ്റ്റെ പടച്ചവനേ.. ഞാനെന്താ ചെയ്ക..? ഈ ഇച്ചിരിക്കോണം പോന്ന തലയില്‍ ഉള്ളതെല്ലാം പൊട്ടും പൊടിയും തട്ടി ഇട്ടുകൊടുത്തില്ലെ?.. ഇനി എവിടുന്നാ.. ഞാനാകെ കുഴങ്ങി. വമ്പത്തികളുണ്ടോ വിടുന്നു. അവര്‍ മുത്തം തന്നും ഇക്കിളികൂട്ടിയും പെട്ടയില്‍ തലോടിയും എന്നെ കൈയിലെടുക്കാനുള്ള ശ്രമമായി അവര്‍ക്ക് പാട്ടുകള്‍ വേണം, പുതിയ പാട്ടുകള്‍..
അവസാനം ഞാന്‍ അറ്റകൈ പ്രയോഗം അങ്ങ് നടത്തി. എന്താന്ന് വെച്ചാ.. വായേല്‍ തോന്നുന്നതൊക്കെ പാട്ടായങ്ങ് കാച്ചി. സംഗതി കുശാല്‍.. കൊളൈന്തകള്‍ക്ക് പെരുത്ത് ഇഷ്ടായി.. അവരത് പാടി നടന്നു. ഒന്നല്ല നാലഞ്ചു പാട്ടുകള്‍.. കുട്ടികള്‍ പാടുന്നതു കേട്ടപ്പോള്‍ എനിക്കും തോന്നി സംഗതി മോശമല്ലല്ലൊ എന്ന്. ഇതിനൊരു താളമൊക്കെയുണ്ടല്ലൊ... ഞാനതു വേഗം കടലാസ്സിലാക്കി. അപ്പോള്‍ ദാ വരുന്നു അങ്ങനെ ചിലത് പിന്നേയും. എഴുതി എഴുതി നൂറു നൂറ്റിരുപതെണ്ണം എഴുതി .എങ്ങ്നേണ്ട് കാര്യങ്ങള്..? .
എഴുതിയവ ഞാന്‍ തുമ്പൂറ്‍ ലോഹിതാക്ഷന്‍ മാഷെക്കാണിച്ചു. പ്രൊ.അരുണന്‍ മാഷെക്കാണിച്ചു.ബാലഗോപാലന്‍ മാഷെക്കാണിച്ചു. അവസാനം കവി മുല്ലനേഴിയേയും കാണിച്ചു. അവരൊക്കെ തെറ്റില്ലെന്ന് തലകുലുക്കി . എന്തിനാ വെറുതേ വെച്ചോണ്ടിരിക്കണത്..എന്നാപിന്നെ ഇതങ്ങ്ട് പ്രസിദ്ധീകരിക്കല്ലേ നല്ലത് എന്ന ഏകമാനമായ അഭിപ്രായം. മുല്ലനേഴി മാഷ്തന്നെ മുഖമൊഴി എഴുതിത്തന്നു. ആര്‍ട്ടിസ്റ്റ് നന്ദകുമാര്‍ പായമ്മലിണ്റ്റെ വക പത്തമ്പത് ചിത്രങ്ങളും റെഡി.
പൊന്നു സാറന്‍മാരേ, അങ്ങ്നെ അത് പ്രസിദ്ധീകരിച്ചിരിക്കുന്നു ,'പാല്‍പായസം' എന്ന പേരില്‍. എച്ച് & സി പബ്ളിക്കേഷന്‍സാണ് പ്രസാധകര്‍. എണ്‍പത്തിയാറു കുറുംകവിതകള്‍. ചിലതൊക്കെ ഞാനീ ബ്ളോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോള്‍ 'പാല്‍പായസം'ഒരു വില്‍പനച്ചരക്കാണ്. നാല്‍പത് രൂപ അവര്‍ ചരക്കിന് വിലയിട്ടിരിക്കുന്നു. ജില്ലാ കേന്ദ്രങ്ങളിലുള്ള എച്ഛ് & സിയുടെ വിതരണ കേന്ദ്രങ്ങളിലും അവരുടെ മറ്റ് ഏജന്‍സികളിലും 'പാല്‍പായസം' ലഭ്യമാണ് . mail@handcbooks.com എന്ന ഇ-മയില്‍ വിലാസത്തിലും, www.handcbooks.com എന്ന വെബ് സൈറ്റിലും അവരെ ബന്ധപ്പെടാമെന്ന് പ്രസാധകരുടെ തിരുമൊഴി .
ദൈവമേ പൊറുക്കേണമേ.. കുഞ്ഞുങ്ങളോടാണ് കളി... സദുദ്ദേശമല്ലാതെ വേറെ ഒന്നുമില്ല തമ്പുരാനെ... പൊറുക്കുക. സദയം പൊറുക്കുക.
മാന്യ മിത്രങ്ങളേ, നിങ്ങളും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനപേക്ഷ.
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteബൂലോകത്തൊന്നും ആരേം അറിയിക്കാതെ പണി പറ്റിച്ചു അല്ലെ?
ReplyDeleteഇത് എത്രാമാത്തെയാ മാഷേ?
ഇതിന് മുന്‍പ് മറ്റ് വല്ലതും പുസ്തകം ആക്കിയിട്ടുണ്ടോ?
എന്തായാലും വായിച്ച് നോക്കിയിട്ട് വിവരം പറയാം.
എല്ലാ വിധ ആശംസകളും.
കുട്ടിക്കവിതകള്‍ വളരെ ഇഷ്ടപ്പെട്ടുവെന്ന് ഞാന്‍ മുമ്പേ പറഞ്ഞിട്ടുണ്ടല്ലൊ. സിപ്പി പള്ളിപ്പുറത്തിന്റെ കുഞ്ഞിക്കവിതകള്‍ വായിച്ച പോലൊരു രസമായിരുന്നു ആ കവിതകള്‍. ഇനി പുസ്തകമെവിടെയെങ്കിലും സംഘടിപ്പിക്കാമോ എന്ന് നോക്കട്ടെ.
ReplyDeleteആ മൂന്ന് വമ്പത്തിമാര്‍ക്കും എന്റെ സ്നേഹം പറയാന്‍ മറന്നു.
ReplyDeleteഅപ്പോള്‍ സമ്പാദിക്കാന്‍ തുടങ്ങി അല്ലെ ...ആശംസകള്‍
ReplyDeleteഅപ്പോൾ പാൽ പായസവും വിപണീയിലായി അല്ലേ...!
ReplyDeleteആയ്തിന്റെ മധുരം നോക്കാൻ കഴിയില്ലെങ്കിലും
ഇതാ പിടിച്ചോളു ഈ ആശംസകള് കേട്ടൊ ഭായ്
മൂന്ന് വമ്പത്തികള്‍ക്ക് മാത്രം മാറ്റിവെക്കാതെ ഞങ്ങള്‍ക്കും പാല്‍പായസം പങ്കു വെക്കാന്‍ സാധിച്ചത് ഞങ്ങളുടെ പുണ്യം. വായിക്കാന്‍ ശ്രമിക്കാം.
ReplyDeletehridayam niranja abhinandanangalum, aashamsakalum......
ReplyDeletegood one !
ReplyDeletekeep writing.
ശബരിമല ദുരന്തം
നല്ല പോസ്റ്റ്.ആശംസകൾ
ReplyDeleteപുസ്തകങ്ങള്‍.. പുസ്തകങ്ങള്‍.. പുസ്തകങ്ങള്‍ വരട്ടെ.. ആശംസകള്‍.. പിന്നെ പുസ്തകത്തിന്റെ ഒരു ചിത്രം കൂടെ പോസ്റ്റാമായിരുന്നു.
ReplyDeleteപാല്പയസത്തിനു എല്ലാവിധ ആശംസകളും ,.
ReplyDeleteകൊള്ളാമല്ലോ അപ്പോ വെറുതെ പാടിയ വാക്കുകൾ പാൽപ്പായസമായി.. അറിഞ്ഞുകൊണ്ട് പാടിയിരുന്നെങ്കിൽ... എന്താകുമായിരുന്നു... അഭിനന്ദനങ്ങൾ...
ReplyDeleteഅഭിനന്ദനങ്ങള്‍. പാല്‍പായസം മേടിച്ച് വായിക്കാട്ടോ
ReplyDeleteAnyway, congrats!
ReplyDeleteഇനി സിറ്റിയിൽ പോകുമ്പോൾ എച്.&സിയിൽ കയറി ഞാൻ പാല്പായസം വാങ്ങിക്കും തീർച്ച. എഴുതി മുന്നേറുക.
ReplyDeleteആഹ, അങ്ങനെയോ??
ReplyDeleteആശംസകള്‍ :)
അവതരണം കഥപോലെ വന്ന് ആളെ പറ്റിച്ചല്ലൊ ക്ലൈമാക്സില്‍ :))
പാല്‍പ്പായസത്തിനു വിപണിയിലും
ReplyDeleteപാല്‍പ്പായസത്തിന്റെ മധുരം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു
ഇവിടെ തലസ്ഥാന നഗരിയില്‍ കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും
ReplyDeleteഒരു ഗ്ലാസ്സ് വാങ്ങിക്കുടിക്കും. പഞ്ചാരേടെ അസുഖം ഒന്നുമില്ല.
ഇനിയും പ്രതീക്ഷിക്കാം അല്ലേ?
ReplyDeleteആഹാ..കൊള്ളാമല്ലോ മാഷെ, ഞാന്‍ എന്തായാലും H & C യില്‍ കയറുന്നുണ്ട് പാല്പായസതിന്റെ രുചി അറിയാന്‍..
ReplyDeleteഇവിടെ വരികയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും നന്ദി.
ReplyDeleteഹഹഹഹ..... ഇങ്ങനെയൊക്കെത്തന്നെയല്ലേ
ReplyDeleteഒരാള്‍ സാഹിത്യകാരനാകുന്നതും, പാട്ടുകാരനാകുന്നതും, പുസ്തകവും,സിഡിയുമൊക്കെ പുറത്തിറക്കി
ജനമധ്യ ആദരിക്കപ്പെടുന്നതും !
വംബത്തികളുടെ പാട്ടുപാടുന്ന, നൃത്തം ചെയ്യുന്നപടങ്ങള്‍ കൂടി
ഇവിടേയും പുസ്തകത്തിലും കൊടുക്കേണ്ടതുണ്ട്.
അടുത്ത പതിപ്പിലായാലും മതി.
വംബത്തികളെക്കൊണ്ട് പാട്ടുകള്‍ പാടിക്കുകയും ആടിക്കുകയും
വേണം.കുട്ടികളാകുംബോള്‍ എല്ലാം കൌതുകകരമായിരിക്കും.
ഈ പോസ്റ്റിലെ സന്ദര്‍ഭ വിവരണം കൂടി ചേര്‍ത്താല്‍ പുസ്തകത്തിനും
സിഡിക്കും മൂല്യം വര്‍ദ്ദിക്കുകയും ചെയ്യും.
ഖാദര്‍ പട്ടേപ്പാടത്തിനും പാല്‍പ്പായസത്തിനും ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!
ആശംസകള്!
ReplyDeleteഅത് കൊള്ളാം.ആരുമറിയാതെ അങ്ങനെ ഒരു സംഭവം നടന്നു. ആശംസകള്‍ .. ......സസ്നേഹം
ReplyDelete