(കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൌമുദി ഗ്രൂപ്പിണ്റ്റെ 'കഥ' ദ്വൈവാരിക പ്രസിദ്ധീകരിച്ച മിനിക്കഥയാണ് 'സ്വകാര്യം'. ഏതു കാലത്തായാലും കുഞ്ഞു മനസ്സിണ്റ്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ നൂറാണ്)
സ്വകാര്യം
---------
ഇത്താത്ത പോകുന്നിടത്തൊക്കെ നല്ല വാസനത്തൈലത്തിണ്റ്റെ ചൂര്... ഇത്താത്ത പോകുന്നിടത്തൊക്കെ ഒരു തരം മിനുമിനുങ്ങണ പടപടപ്പ്... ഇത്താത്ത പോകുന്നിടത്തൊക്കെ കിക്കിളികൂട്ടും പോലൊരു കിലു കിലുക്കം..
രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഇത്താത്ത കാറില്‍ കയറിപ്പോയി. ഇത്താത്തയുടെ തൊട്ടടുത്ത് മുട്ടിയുരുമ്മി ആ പുതിയ ആളും ഇരുന്നിരുന്നു. ഇത്താത്ത പോകുന്നത് കണ്ടപ്പോള്‍ ഉമ്മ കരഞ്ഞു..., അമ്മായി കരഞ്ഞു. കുഞ്ഞിക്കാക്കയും ഷമീറും കരഞ്ഞു.സുമിയ്യ മാത്രം കരഞ്ഞില്ല. പോകുന്ന പോക്കിലുള്ള ഇത്താത്തയുടെ മണം ആവോളം ആര്‍ത്തിയോടെ മൂക്കു വിടര്‍ത്തി വലിച്ചു പിടിച്ചു നിന്നു ,അവള്‍.
കാറ് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ പൂമുഖത്ത് ചാരുകസേരയില്‍ മലര്‍ന്ന് കിടന്ന് നെടുവീര്‍പ്പിടുന്ന ഉപ്പയെ കണ്ടു. സുമിയ്യ പയ്യെ ഉപ്പയുടെ ഓരം ചാരിനിന്നു. ഉപ്പയുടെ കാത് പിടിച്ച് വലിച്ച് അവളുടെ ചുണ്ടോടടുപ്പിച്ചു...എന്നിട്ട് സ്വകാര്യം ചോദിച്ചു:
" ഉപ്പാ... ന്നേം കെട്ടിയ്ക്കോ...?"
ഉപ്പ കുടു കുടെ ചിരിച്ചു. ഉപ്പാടെ ചിരി കണ്ടപ്പോള്‍ സുമിയ്യയ്ക്ക് നാണം വിരിഞ്ഞു. ഉപ്പ അവളെ വാരിയെടുത്ത് മടിയിലിരുത്തി വരിഞ്ഞു മുറുക്കി ചോദിച്ചു:
"എന്തിന മോളെ.. അന്നപ്പെ കെട്ടിയ്ക്കണേ..?"
സുമിയ്യ ഉപ്പാടെ തോളില്‍ ഞാണു കിടന്നു. ഉപ്പാടെ ചെവിയില്‍ ഉമ്മം വെച്ചു. എന്നിട്ട് പിന്നെയും കള്ളച്ചിരിയോടെ സ്വകാര്യം പറഞ്ഞു:
" അതേയ് ഇയ്ക്കും ഒന്ന് പുയ്യെണ്ണാവാന്‍...".
Monday, April 25, 2011
Subscribe to:
Post Comments (Atom)
:) നിഷ്കളങ്ക ബാല്യം
ReplyDeleteനല്ല കഥ.ബാല്യത്തിന്റെ പ്രത്യേകത ഇതാണ്.ആശംസകള്‍.
ReplyDeleteനല്ല ഒരു കുഞ്ഞുകഥ.
ReplyDeleteഇതാണ് കുട്ടികള്‍. നല്ല കുട്ടിക്കഥ
ReplyDeletekuttikale pole thanne ee kadhayum.... so cute :)
ReplyDeleteകുഞ്ഞിക്കഥ കൊള്ളാം
ReplyDeleteകുട്ടിമനസ് കുഞ്ഞു കഥയില്‍.
ReplyDeleteഅസ്സലായിരിക്കുന്നു...
ReplyDeleteഒരു കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കത ശരിക്കും വരച്ചു കാട്ടിയിരിക്കുന്നു കേട്ടൊ ഭായ്
എത്ര നിഷ്കളങ്കമായ ബാല്യം....ആ കുഞ്ഞി നാണം ശരിക്കും ഞാന്‍ കണ്ടു... :)
ReplyDeleteഖാദര്‍ ജീ ..വളരെ മനോഹരവും നിഷ്കളങ്കവും ആയിട്ടുണ്ട് ഈ കുഞ്ഞു കഥ ..ഇഷ്ടപ്പെട്ടു :)
ReplyDeleteഅപ്പോ എഴുത്തിന്റെ ഈ അസ്കിത ഇന്നുമിന്നലെയുമൊന്നും തുടങ്ങിയതല്ല അല്ലേ? കൊള്ളാട്ടോ ഇത്, കുട്ടിക്കവിതകള്‍ പോലെ തന്നെ ചക്കരമധുരം
ReplyDeleteThis comment has been removed by the author.
ReplyDeleteസുന്ദരം.
ReplyDeleteആ കുഞ്ഞിമോള്‍ടെ ചോദ്യം ഇതാ ഇവിടെ കേള്‍ക്കുന്നതുപോലെ..
ReplyDeleteഖാദര്‍ ജീ വളരെ മനോഹരമായ..ലളിതമായൊരു കഥ..
നന്നായിട്ടുണ്ട്. എല്ലാ ആശംസകളും
ReplyDeleteശരിക്കും കുഞ്ഞു മനസ്സ് കണ്ടറിഞ്ഞ നല്ല കഥ ...
ReplyDeleteനിഷ്കളങ്ക സംസാരം കേള്‍ക്കാന്‍ നല്ല രസാ
ReplyDeleteഒരുപാടിഷ്ടപ്പെട്ടു...:-)
ReplyDeleteകുഞ്ഞുബാല്യത്തിന്റെ നിഷ്കളങ്കത ഏറേ ഇഷ്ടപെട്ടു
ReplyDeleteനന്നായിരിക്കുന്നു കഥ.
ReplyDeleteആശംസകൾ...
kadha valare nannayittundu....... aashamsakal......
ReplyDeleteനല്ല കഥ. ഇഷ്ടപ്പെട്ടു.
ReplyDeleteഅഭിനന്ദനങ്ങൾ.