ചാലക്കുടി പുഴയോരം. പുഴയോരത്ത് 'നടുവം' മന. പത്തൊന്‍പതാം നൂറ്റാണ്ടിണ്റ്റെ അവസാന പകുതിയിലും ഇരുപതാം നൂറ്റാണ്ടിണ്റ്റെ ആദ്യ പകുതിയിലുമായി അവിടെ രണ്ടു പ്രതിഭകള്‍ ജീവിച്ചിരുന്നു. ഒരച്ഛനും മകനും! അച്ഛന്‍ നന്വൂതിരി 1841ലും മഹന്‍ നന്വൂതിരി 1868ലും ജനിച്ചു.1913ല്‍ അച്ഛന്‍ നന്വൂതിരിയും 1944ല്‍ മഹന്‍ നന്വൂതിരിയും നിര്യാതരായി.കവിതകള്‍ക്കു പുറമെ ഭാഷാ നാടകങ്ങളും സംസ്ക്രുതത്തില്‍ നിന്നുള്ള മൊഴിമാറ്റങ്ങളും ഇവരുടേതായിട്ടുണ്ട്.അച്ഛന്‍ നന്വൂതിരിയുടെ പ്രധാന കൃതികള്‍ :ഭഗവദ്ദൂത്,അഷ്ടമിയാത്ര, അംബോപദേശം,ശ്രൃഗേരിയാത്ര,ഭഗവല്‍സ്തുതി,അക്രൂരഗോപാലം. മഹന്‍ നന്വൂതിരിയുടേത് സാരോപദേശം, ഘോഷയാത്ര, അംബാസ്തവം, ഗുരുവായൂരപ്പനും പിഷാരിക്കാവിലമ്മയും, സ്തവമഞ്ജരി, കാവ്യശകലങ്ങള്‍, സന്താനഗോപാലം, മഹാത്മഗാന്ധിയുടെ ആശ്രമപ്രവേശം, ഗാന്ധി(മഹാത്മ),ഭക്തിലഹരി എന്നിവയാണ് .മലയാള കാവ്യാംഗനയെ സംസ്കൃതത്തിണ്റ്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും മോചിപ്പിച്ചവരാണവര്‍.വെണ്മണിക്കവികളുടെ പാത പിന്‍പറ്റിയവര്‍. എല്ലാ വര്‍ഷവും ചാലക്കുടിയിലെ സംസ്കാരിക പ്രവര്‍ത്തകരുട്ടെ കൂട്ടായ്മ ആ പ്രതിഭാധനരെ അനുസ്മരിക്കാറുണ്ട്. ഈ വര്‍ഷത്തെ ഒത്തുചേരലില്‍ അവതരിപ്പിച്ച കവിതാശകലം.
നടുവം കവികള്‍.
**********
കര്‍ക്കിടം തിടം വെച്ച രാ'ഗര്‍ത്തങ്ങളില്‍
കൊടും പേമാരി കലിതുള്ളിയലറവെ-
കൂലം കുത്തിയൊഴുകുന്ന കാട്ടാറുപോലെ
കാലം തുടലും പൊട്ടിച്ചതാ പാഞ്ഞുപോയി..
എന്നിട്ടും തളിര്‍ നീട്ടുമീ പച്ചത്തുരുത്തില്‍
എന്നും പരിമളം പരത്തുമാ പൂവുകള്‍...
ആത്മാവില്‍ ശാന്തി... അകമേ നിറ വിഭൂതി
അമൃത സാരസ്യമാണാ കാവ്യശീലുകള്‍..
മലയാണ്‍മ തന്‍ മയൂഖങ്ങളാം 'നടുവം'
മമ നാടിന്നവരിന്‍ ഓര്‍മ്മയില്‍ നമിപ്പൂ....
*********
Thursday, September 24, 2009
Subscribe to:
Posts (Atom)