1.കുമ്പളം.
-------
താനേ മുളച്ചൊരു കുമ്പളത്തൈ
ചേറില്‍ വളര്‍ന്നൊരു കുമ്പളത്തൈ
മുട്ടിനു മുട്ടിനു പൂവണിഞ്ഞു
കുന്നോളം തന്നു കുമ്പളങ്ങ.
2. മഴ
--------
മാനത്ത് കാറു മറിഞ്ഞു
താഴത്ത് ചേറു പുതഞ്ഞു
പാടത്ത് പച്ച പുതഞ്ഞു
മാടത്ത് ചിരി വിരിഞ്ഞു
3. മാങ്ങക്കൊതിയന്‍
-----------------
മാങ്ങാക്കൊതിയന്‍ മാക്കുണ്ണി
മാവേല്‍ കേറി വീണല്ലൊ
മാങ്ങകള്‍ വെക്കം പെറുക്കീട്ട്
മുടന്തി മുടന്തിപ്പോയല്ലൊ.
4. മിയോ..മിയോ..
----------------
പൂച്ച പെറ്റു പുരമച്ചില്‍
മച്ചിന്‍പുറമാകെ മിയോ...മിയോ...
വെള്ള രണ്ട് വരയന്‍ മൂന്ന്
കണ്ടനൊന്ന് കൊറ്റികള്‍ നാലു
കുഞ്ഞുങ്ങളഞ്ചും മിയോ.. മിയോ..
5.ബലൂണ്‍
----------
ഉത്സവത്തിനമ്മ കൊണ്ടുപോയി
ഉത്സാഹത്തോടെ നടന്നു പോയി
വലിയ ബലൂണ്‍ ഒന്നു വാങ്ങിയല്ലൊ
തട്ടി മൂട്ടി 'ഠോ'ന്നു പൊട്ടിയല്ലൊ.
Friday, August 27, 2010
Subscribe to:
Post Comments (Atom)
ഇത്തവണത്തെ പാല്‍പ്പായസം കുമ്പളവും മഴയും മത്തങ്ങക്കൊതിയനും മിയോ..മിയോയും ബലൂണും ഒക്കെ ചേര്‍ന്ന് കേമാമാക്കി.
ReplyDeleteറമദാന്‍ ആശംസകള്‍.
അതെയതെ.... ഗൃഹാതുരത്വം ഉണർത്തുന്നു....
ReplyDeleteനന്നായിര്രുണ്ട്.......ആശംസകൾ
പാല്‍പായസം കേമം
ReplyDeleteഈ കുട്ടിക്കവിതകൾ കേമമായിട്ടുണ്ട്.
ReplyDeleteഈ കുറുംകവിതകൾ കുഞ്ഞുണ്ണിമാഷെ ഓർമ്മിപ്പിക്കുന്നു..കേട്ടൊ ഭായ്
ReplyDeletehttp://khaderpatteppadam.blogspot.com/2011/01/blog-post.html
ReplyDelete