1.അഹം
----------
അഹം ഭാവം ആപത്ത്
അഹം ബോധം സമ്പത്ത്
2.മഹാഭാരതം
----------------
പലവഴി വരുമൊരു കഥയല്ലൊ
പാരാകെ പോരും മിഴിവല്ലൊ
കാച്ചിക്കുറുക്കിയാല്‍ പൊരുളൊന്നേ ചൊല്‍വൂ:
ധര്‍മ്മമൂട്ടും കര്‍മ്മം ചെയ്‌വതേ രക്ഷ.
3.മാങ്ങാപ്പൂള്
---------------
മാങ്ങാപ്പൂള് കൊതിപ്പൂള്
കാക്ക കൊത്തി പറ പറന്നു
കൊതിയൂറി വെള്ളമിറക്കി
കുഞ്ഞാമിന പിറു പിറുത്തു..
4.ആനച്ചമയം
-----------------
ആനച്ചമയം കണ്ടു കണ്ട്
ആലവട്ടത്തിലൊന്നു തൊട്ടൂ ഞാന്‍
വെണ്‍ചാമരം വിരിഞ്ഞു, ഉള്ളിലൊരു
പാഞ്ചാരിമേളമുയര്‍ന്നു.. !
5.പഠനം
-----------
കളിയില്ല ചിരിയില്ല
കുഞ്ഞുങ്ങളൊക്കെ വൃദ്ധന്‍മാര്‍
പഠിച്ച് പഠിച്ച് നാളെയവരീ-
നാടിന്‍ പാരകളാകൂലേ... !
**************************
Sunday, April 3, 2011
Subscribe to:
Post Comments (Atom)
കുഞ്ഞുങ്ങളൊക്കെ വൃദ്ധന്‍മാര്‍
ReplyDeleteഒന്നെടുത്ത് കാണിക്കാന്‍ കഴിയില്ല.
അത്രയും ഒന്നിനൊന്നു മെച്ചമായിരിക്കുന്നു മാഷെ.
അസ്സലായി.
നന്നായിരിക്കുന്നു. കെങ്കേമം
ReplyDeleteഎനിക്കിഷ്ടപ്പെട്ടു..മഹാഭാരതം കൂടുതലിഷ്ടപ്പെട്ടു....
ReplyDeleteഅഹം ഭാവമൊട്ടുമില്ലാതെ ശരിക്കും അഹം ബോധമുണർത്തുന്ന ...പാഞ്ചാരിമേളമുഴക്കുന്ന കാച്ചിക്കുറുക്കിയ വരികൾ...!
ReplyDeleteകുറഞ്ഞ വരികളില്‍ കൂടുതല്‍ കാര്യം.
ReplyDeleteപഠനം കൂടുതല്‍ മികവ് പുലര്‍ത്തി
കുട്ടിപ്പാട്ടുകാരാ, നല്ല പാട്ടുകള്‍
ReplyDeleteellaam nannayi ketto....
ReplyDeleteനന്മയൂറും നറുമുത്തുകള്‍
ReplyDeleteaasamsakal
ReplyDeleteകുറും കവിതകള്‍ വളരെ ഇഷ്ടപ്പെട്ടു.ചെറിയ വരികളില്‍ വലിയ കാര്യങ്ങള്‍.ആശംസകള്‍.
ReplyDeleteമാങ്ങാപ്പൂള്‍ കണ്ട് കൊതിച്ച് നാവില്‍
ReplyDeleteവെള്ളമൂറിയ പോലെ കവിതപ്പൂള്‍ കണ്ട് കൊതിയായി.
എനിക്കിഷ്ടപ്പെട്ടത് ആദ്യത്തേതാണ്......
ReplyDeletegood..:)
ReplyDeleteവായിച്ചു. പുതിയ സമാഹാരം എപ്പോഴാണ്.
ReplyDelete'അഹം ഭാവം ആപത്ത് അഹം ബോധം സമ്പത്ത്'
ReplyDeleteഎല്ലാം മനോഹരം എങ്കിലും ഇതാണ് എനിക്കേറ്റവും ഇഷ്ടമായത്
അഹം ഭാവം ആപത്ത്
ReplyDeleteഅഹം ബോധം സമ്പത്ത്
എനിക്കുമേറെ ഇഷ്ടപ്പെട്ടത് ഈ വരികള്‍..
കുറുങ്കവിതകള്‍ മനോഹരം.
ReplyDeleteആദ്യ കവിത തന്നെ ഏറ്റവും നല്ലത്..
ReplyDelete