Thursday, June 25, 2009

പാത്തുമ്മായുടെ ആട്

രാജ്യങ്ങളായ രാജ്യങ്ങളുടെയെല്ലാം അതിര്‍ വരംബുകള്‍ തച്ചു തര്‍ത്ത ഒരേ ഒരു ആടേയുള്ളു ചരിത്രതില്‍ - 'പാത്തുമ്മായുടെ ആട്'' . ഗാനം പാടിയത് : ഫ്രാങ്കൊ .

പാത്തുമ്മായുടെ ആട്
****************
'സ്റ്റൈലാ'യി കുണുങ്ങി കുണുങ്ങി നടന്നു വരുന്നൊരു സുന്ദരി
ഉശിരോടെ പടിയും താണ്ടി ..തിരുമുറ്റത്തണയണു ഭവതി ..
'സംഗതി'യാ തരുണിയാളു പാത്തുമ്മായുടെ ആടാണു -
ചാംബയും കഥയും ഒന്നിച്ചു വിഴുങ്ങണ പുന്നാരപ്പൂമോളാണു..

കാക്കേം കോഴീം പൂച്ചേം പിള്ളാരുമെല്ലാമവള്‍ക്കു കൂട്ടാണു..
താരും തളിരും ഇലകളും തേടി മേഞ്ഞു മേഞ്ഞു നടപ്പാണ്
അടുക്കള നടുമുറി കോലായതോറും ചുറ്റിയടിക്കണു‍ ഗര്‍വ്വില്‍
കഞ്ഞിക്കലവും കുഞ്ഞിച്ചട്ടിയും തട്ടണു മുട്ടണു ട്ടപോ..ട്ടപോ...

ആട് പെറ്റൊരു ചെറു കുഞ്ഞു.. പീക്കിരിയായൊരു പൊന്‍ കുഞ്ഞു..
പെറണു മുയ്മനും കണ്ടിട്ടേന്തോ കുശു കുശുക്കണു കുട്ട്യ്യോള്..
ശൊറ ശൊറ ഒഴുകണ പാല് അകിടില്‍ തിങ്ങി നിറയണ പാല്..
പാല്‍ക്കുടം രണ്ടും ഉമ്മേം മക്കളും കട്ടു കറന്നതറിഞ്ഞോടി...
^^^^^^^^^^^^^^^^^

8 comments:

  1. കൊള്ളാം.

    ശ്രമം തുടരൂ മാഷേ
    :)

    ReplyDelete
  2. പ്രിയ ശ്രീ , നന്ദി.

    ReplyDelete
  3. പ്രിയ ശ്രീ , നന്ദി.

    ReplyDelete
  4. എന്റെ ബ്ലോഗിൽ ഇട്ട കമന്റ് വഴിയാണിവിടെയെത്തിയത്.
    നല്ല സംരംഭം.. ആശംസകൾ

    ReplyDelete
  5. ഈ കാസറ്റ് കിട്ടാൻ എന്താ വഴി ?

    ReplyDelete
  6. പ്രിയ സുഹ്രുത്ത് മി.ബഷീര്‍ , നല്ല വാക്കുകള്‍ക്ക് നന്ദി. പക്ഷെ,നല്ല വിമര്‍ശനമാണ് എനിക്ക് ഏറെ ഇഷ്ടം. സി.ഡി എങ്ങനെ എത്തിക്കും..? നാട്ടില്‍ ആരെങ്കിലും വരുമ്പോള്‍ പറഞ്ഞയച്ചാല്‍ കിട്ടുമായിരിക്കും. അല്ലെങ്കില്‍ അവരോട് എന്നെ ഒന്നു ബന്ധപ്പെടാന്‍ പറഞ്ഞാലും മതി,ഞാന്‍ അവര്‍ക്ക് അയച്ചു കൊടുക്കാം.മൊബൈല്‍ നംബര്‍ : 9288147061 . സിഡി ഞാന്‍ ബ്ലോഗില്‍ കയറ്റാന്‍ നോക്കുന്നുണട്. സാങ്കേതിക അറിവ് പോര. വീണ്ടും ബന്ധപ്പെടുമല്ലൊ.

    ReplyDelete
  7. സുൽത്താന്റെ കൃതികളിൽ നിന്ന് കുട്ടികൾക്ക് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്താനാവുമെന്ന് തോന്നുന്നു. കുറച്ച് ആനിമേഷനുമൊക്കെയായി. അത് അവർക്ക് ടി.വി പരിപാടികളിൽ നിന്ന് അല്പമെങ്കിലും മോചനം നൽകാൻ ഉപകരിക്കും. ആ വഴിക്കൊന്നു ശ്രമിക്കൂ. പിന്നെ വിമർശിക്കാൻ മാത്രം വിവരമൊന്നുമില്ലെന്ന വിവരം എനിക്കുണ്ട് എന്നാലും കേസറ്റ് കേട്ടാൽ അഭിപ്രായം തീർച്ചയായും അറിയിക്കാം. അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്. ഇൻശാ അല്ലാഹ്. താങ്കളുമായി ബന്ധപ്പെടാം. നന്ദി

    ReplyDelete
  8. 'ബാല്യകാല സഖിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പാടുന്ന ഒരു പാട്ട് നിലാവെളിച്ചത്തിലുണ്ട്. സംഗീത സംവിധായകന്‍ ബേണി ഇഗ്നേഷ്യസിന്റെ മകന്‍ മാസ്റ്റര്‍ കിരണ്‍ ബേണിയും ബേബി സജ്ന സക്കരിയയുമാണ് ആ ഗാനം പാടിയിരിക്കുന്നത്.പാട്ട് ഉടനെ ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്താം. നിര്‍ദ്ദേശത്തിനും താല്‍പര്യത്തിനും ഞാന്‍ താങ്കളുമായി കടപ്പെട്ടിരിക്കുന്നു.

    ReplyDelete