Wednesday, January 27, 2010

പ്രഭാത പുഷ്പം

പുലര്‍കാലമഞ്ഞിന്‍ കുളിരിളം തറ്റുടുത്ത
നീല ജലാശയത്തിലെ ഏകാന്ത പുഷ്പമേ..
ആദ്യ കിരണത്തിന്‍ മ്രുദലമാം
ആത്മപ്രഹര്‍ഷംകൊണ്ടോ നീ മെല്ലെ കൂമ്പിപ്പോയി..?

തൂവാന മുറ്റത്തെത്തും മുഗ്ദ്ധമാം വെണ്മുകില്‍
തുളുമ്പും ചിരിയാലെന്തോ കളി ചൊല്ലീടുന്നു..
ആരും കേള്‍ക്കാതെ പറയൂ നീ നവ സൂനമേ
ശോണകിരണം കാതിലോതിയ കാവ്യമേത്..?

രാഗ വിസ്താരം തീര്‍ന്ന രാക്കുയിലും കണ്ടുപോയി
രാ'പാര്‍ത്തെത്തിയ ലാ മുഖിയുമറിഞ്ഞുപോയി
എന്തിനാണിത്രമാത്രം ഗോപ്യം നിനക്കു പൂവേ..
ഈ ഗോളത്തിന്‍ ചാലകശക്തി പ്രണയമല്ലേ..!

11 comments:

  1. പഴമയുടെ ക്ലാവുണ്ടോ?
    എന്നാലും നിലവിളക്കുതന്നെ...

    ReplyDelete
  2. സുബൈര്‍ മുഹമ്മദ് സദിഖ്,രമണിക,റാംജി എന്നിവരും അഭിപ്രായങ്ങള്‍ എഴുതിയിരുന്നു.ചില സാങ്കേതിക കാരണങ്ങളാല്‍ പോസ്റ്റ് പുതുക്കേണ്ടിവന്നതിനാല്‍ അവരുടെ അഭിപ്രായങ്ങള്‍ അപ്രത്യക്ഷമായതാണ്.ഇതില്‍ വളരെ ഖേദമുണ്ട്.സഹോദരരെ,നന്ദി.
    മി.താരകന്‍, ഒരു ഗസല്‍ ഈണത്തിനുവേണ്ടി എഴുതിയതാണിത്.ഈണം തയ്യാറായിക്കൊണ്ടിരിക്കുന്നു. താങ്കളുടെ അഭിപ്രായത്തെ വിലമതിക്കുന്നു.

    ReplyDelete
  3. പദങ്ങളില്‍ അല്‍പം ലാളീത്യമാകാമായിരുന്നില്ലേന്നൊരു പരിഭവമുണ്ടെനിക്ക്. ഒപ്പം അവസാന വരികള്‍ ഒന്നുകൂടി മിനുക്കേടതില്ലേന്നൊരു സംശയവും. ന്നാലും കൂടെ വിളിക്കുന്നുണ്ടാക്കവിത!

    ReplyDelete
  4. ഗസലിന് ചേര്‍ന്ന വരികള്‍.
    ഈണം തയ്യാറായാല്‍ കേള്‍ക്കാനും തയ്യാര്‍.

    ReplyDelete
  5. പ്രണയം മാത്രം .....

    ReplyDelete
  6. മനോഹരം-പുഷ്പവും,കവിതയും

    ReplyDelete
  7. ഓറ്മ വരുന്നൊരീണം പക്ഷേ,ഹമ്മിംഗ് മാത്രം..ആരാണ്‍
    പാടിയതെന്നുമെനിക്കോറ്മയില്‍ വരുന്നില്ല....
    “കാഹേ ത്വലബ്,റുഖസാറ് മഹീനേ..എന്ന് തുടങ്ങി
    ഉഫ് യെ തലാഷ്..ഹുസ് നൊ ഹഖീഖ്വത്തു...” എന്നിങ്ങനെ
    നമ്മുടെ പഴയ ഗസലാലാപകന്‍ ഹബീബ് വലീ മുഹമ്മദാണെന്ന്
    എനിക്കു തോന്നിപ്പോവുന്നു.
    എന്തായാലും കാദറ് ഭായീ വരികള്‍ ഗസലിന്‍ പറ്റിയത് തന്നെ !!!
    ആശംസകള്‍.

    ReplyDelete
  8. ഊം ആസ്വദിച്ചു.!!

    ReplyDelete
  9. പ്രണയം തന്നെ വിണ്ണിൽ മുന്നിൽ...

    എന്തിനാണിത്രമാത്രം ഗോപ്യം നിനക്കു പൂവേ..
    ഈ ഗോളത്തിന്‍ ചാലകശക്തി പ്രണയമല്ലേ..!

    ReplyDelete