Saturday, May 29, 2010

പാല്‍പായസം-2

1.മതിലുകള്‍
*********
വേലിയിലായിരം വെള്ളപ്പൂക്കള്‍..
വല്ലിയിലൊത്തിരി മഞ്ഞക്കിളികള്‍..
ആ കാഴ്ച്ചകളെല്ലാം അകലുന്നു..
പുതിയൊരു മതിലാണുയരുന്നു.

2.ദൈവം
*******
മുറ്റത്തൊരു ചെടി നട്ടാല്‍
പുതുമുളയായ്‌ ദൈവം വരും
നിത്യാര്‍ച്ചന ചെയ്തെന്നാല്‍
നറും പൂവായ്‌ വിരിയും ദൈവം

3.ചിരി
******
ചിരിയിലുണ്ട്‌ ചിരി
ചിരിയില്ലാ ചിരി ..
ചിരി ചിരിയാകണേല്‍
പൂപോല്‍ ചിരിക്കണം
പൂപോല്‍ ചിരിക്കണേല്‍- ചിരി
ചിത്തത്തീന്നുദിക്കണം.

4.ഇന്നലെ,ഇന്ന്,നാളെ ..
*****************
'ഇന്നലെ'യുണ്ടാകയാല്‍
'ഇന്നു'ണ്ടായി
'ഇന്നു'ണ്ടാകയാല്‍
'നാളെ'യുണ്ടാകും.

5.മെമ്മറി
*******
തലയില്‍ മെമ്മറി 'ഫ്രീ'യായി
കമ്പ്യൂട്ടറിലോ 'ഫുള്ളാ'യി.

10 comments:

  1. ബാലസാഹിത്യത്തിലെ കുഞ്ഞു കവിതകള്‍ അര്‍ത്ഥവാത്തായതും മനോഹരവുമായിരിക്കുന്നു.

    ReplyDelete
  2. ചൊല്ലിപടിക്കാം ചൊല്ലിക്കളിക്കാം ഇക്കവിത.
    മനോഹരം !!!!!!!

    ReplyDelete
  3. പാല്‍‌പായസം നുണഞ്ഞുകൊണ്ടിരിക്കുന്നു.

    ReplyDelete
  4. നിലാവെളിച്ചത്തിന്‍ പന്തിയില്‍കയറി
    പാല്‍പ്പായസമുണ്ടു രസിച്ചപ്പോള്‍
    ദൈവത്തെക്കണ്ടു,മതിലുകള്‍കണ്ടു
    ചിരിയില്ലാചിരിയിലെ നാളെയെക്കണ്ടു
    ഇന്നലെയുമിന്നെല്ലാം മെമ്മറിയില്‍ക്കണ്ടൂ...

    ReplyDelete
  5. ഹായ്‌..കൊള്ളാല്ലോ.. നന്നായി കേട്ടോ. ഒരുപാടിഷ്ട്ടായി.

    ReplyDelete
  6. ആ ഹാ.. കൊള്ളാം

    ReplyDelete
  7. കുഞ്ഞുകവിതകള്‍-ലളിതം-
    ആദ്യത്തേത് കൂടുതല്‍ ഇഷ്ടായി.

    ReplyDelete