Wednesday, May 19, 2010

പാല്‍പായസം

1.ചെണ്ട.
******
ഉണ്ടേ,യുണ്ടുണ്ടുണ്ടുണ്ട്‌,ചെണ്ടയുണ്ടേ
ചെണ്ടപ്പുറത്തുണ്ടുണ്ടുണ്ടുണ്ടും ഘോഷമുണ്ടേ.. !


2. മാനത്തെക്കിണ്ണം
************
മാനത്തെക്കിണ്ണത്തില്‍ പാലാണേ
പാരാകെയൊഴുകണ പാലാണേ
ഒഴുകിനിറഞ്ഞാലും തീരൂല
തീരാത്തത്രയും പാലാണേ...!

3.മത്തങ്ങ
*****
വട്ടത്തിലുള്ളൊരു മത്തങ്ങ
വട്ടിയില്‍ കൊള്ളാത്ത മത്തങ്ങ
ഉരുട്ടിയുരുട്ടിക്കൊണ്ടോയി
എടുക്കാച്ചുമടാം മത്തങ്ങ..

4. പീപ്പി
*****
'പീപ്പിക്കുള്ളില്‍ ആരാണു
പിപ്പിരി പീ പാടണതെന്താണു.. ?'
'പീപ്പിക്കുള്ളില്‍ കാറ്റാണു..
ഊതുമ്പം കാറ്റിണ്റ്റെ കളിയാണു...!'

5.സൌഖ്യം
******
ഇത്തിരി മോഹം
ഒത്തിരി സൌഖ്യം.

9 comments:

  1. ഇത്തിരിപ്പോന്ന കവിതകൾ.
    ഒത്തിരിപ്പോന്ന ആശയങ്ങൾ........
    നന്നായിട്ടുണ്ട് !!!

    ReplyDelete
  2. കൊള്ളാലോ ഈ കുട്ടിക്കവിതകൾ!

    ReplyDelete
  3. നന്നായി മാഷേ.

    കുറേ കാലത്തിനു ശേഷമാണല്ലോ

    ReplyDelete
  4. നല്ല രസമുള്ള കുഞ്ഞു കവിതകള്‍.
    പാല്‍പായസം കഴിച്ചപോലെ

    ReplyDelete
  5. ഒരിടവേളക്ക് ശേഷം കുട്ടിക്കവിതകളുമായ്...
    നന്നായി.

    ReplyDelete
  6. കുഞ്ഞുണ്ണി കവിതകളാണല്ലോ? അമ്മുവിന് ചൊല്ലികൊടുക്കുന്നുണ്ട്...

    ReplyDelete
  7. 'പീപ്പിക്കുള്ളില്‍ ആരാണു
    പിപ്പിരി പീ പാടണതെന്താണു.. ?'
    'പീപ്പിക്കുള്ളില്‍ കാറ്റാണു..
    ഊതുമ്പം കാറ്റിണ്റ്റെ കളിയാണു...!'

    ഹായ്‌..ഒരുപാടിഷ്ട്ടായി കേട്ടോ.
    ഇനിയും വരാമേ..

    ReplyDelete
  8. ഒത്തിരിയാശയങ്ങളുണ്ടല്ലോ ഈ ഇത്തിരി കവിതകളിൽ...

    ReplyDelete