

പൊന്നൊടേത്ങ്ങളേ, ഞാനൊരു കടുംകൈ ചെയ്തിരിക്കുന്നു..എന്താചെയ്ക..? .. വിധിനിര്‍ണ്ണയങ്ങളെ അങ്ങനെയങ്ങ് മാറ്റി മറിക്കാന്‍ കഴിയില്ലല്ലൊ.
കര്യം എന്താണെന്നു വെച്ചാ.. എണ്റ്റെ വീട്ടില്‍ മൂന്ന് കൊളന്തൈകളുണ്ട് . മൂന്ന് മഹാ വമ്പത്തികള്... അവര്‍ക്ക് എപ്പോഴും പാട്ട് വേണം , വിളിച്ചുകൂകി നടക്കാനുള്ള പാട്ടുകള്‍ . ഞാനാണെങ്കില്‍ മാഹാ ദരിദ്രന്. വളരെക്കുറച്ച് സ്റ്റോക്കേയുള്ളു.. ഉള്ളതങ്ങ്ട് പാടിത്തീര്‍ത്തു. കുഞ്ഞുങ്ങളതൊക്കെ ഏതാണ്ട് പാടിപ്പഠിച്ച് തിമര്‍ത്ത് ആഘോഷിച്ചു. അത് കഴിഞ്ഞപ്പോള്‍ അവരുണ്ടോ വിടുന്നു.. അവര്‍ക്ക് പുതിയ പാട്ടുകള്‍ വേണം. മൂവരും പുറത്തും തലയിലും മടിയിലും ഒക്കെ കയറി ഇരുപ്പായി പാട്ടുകള്‍ വേണം, പുതിയ പാട്ടുകള്‍! എണ്റ്റെ പടച്ചവനേ.. ഞാനെന്താ ചെയ്ക..? ഈ ഇച്ചിരിക്കോണം പോന്ന തലയില്‍ ഉള്ളതെല്ലാം പൊട്ടും പൊടിയും തട്ടി ഇട്ടുകൊടുത്തില്ലെ?.. ഇനി എവിടുന്നാ.. ഞാനാകെ കുഴങ്ങി. വമ്പത്തികളുണ്ടോ വിടുന്നു. അവര്‍ മുത്തം തന്നും ഇക്കിളികൂട്ടിയും പെട്ടയില്‍ തലോടിയും എന്നെ കൈയിലെടുക്കാനുള്ള ശ്രമമായി അവര്‍ക്ക് പാട്ടുകള്‍ വേണം, പുതിയ പാട്ടുകള്‍..
അവസാനം ഞാന്‍ അറ്റകൈ പ്രയോഗം അങ്ങ് നടത്തി. എന്താന്ന് വെച്ചാ.. വായേല് തോന്നുന്നതൊക്കെ പാട്ടായങ്ങ് കാച്ചി. സംഗതി കുശാല്‍.. കൊളൈന്തകള്‍ക്ക് പെരുത്ത് ഇഷ്ടായി.. അവരത് പാടി നടന്നു. ഒന്നല്ല നാലഞ്ചു പാട്ടുകള്‍.. കുട്ടികള്‍ പാടുന്നതു കേട്ടപ്പോള്‍ എനിക്കും തോന്നി സംഗതി മോശമല്ലല്ലൊ എന്ന്. ഇതിനൊരു താളമൊക്കെയുണ്ടല്ലൊ... ഞാനതു വേഗം കടലാസ്സിലാക്കി. അപ്പോള്‍ ദാ വരുന്നു അങ്ങനെ ചിലത് പിന്നേയും. എഴുതി എഴുതി നൂറു നൂറ്റിരുപതെണ്ണം എഴുതി .എങ്ങ്നേണ്ട് കാര്യങ്ങള്‍..? .
എഴുതിയവ ഞാന്‍ തുമ്പൂറ്‍ ലോഹിതാക്ഷന് മാഷെക്കാണിച്ചു. പ്രൊ.അരുണന് മാഷെക്കാണിച്ചു.ബാലഗോപാലന് മാഷെക്കാണിച്ചു. അവസാനം കവി മുല്ലനേഴിയേയും കാണിച്ചു. അവരൊക്കെ തെറ്റില്ലെന്ന് തലകുലുക്കി . എന്തിനാ വെറുതേ വെച്ചോണ്ടിരിക്കണത്..എന്നാപിന്നെ ഇതങ്ങ്ട് പ്രസിദ്ധീകരിക്കല്ലേ നല്ലത് എന്ന ഏകമാനമായ അഭിപ്രായം. മുല്ലനേഴി മാഷ്തന്നെ മുഖമൊഴി എഴുതിത്തന്നു. ആര്‍ട്ടിസ്റ്റ് നന്ദകുമാര്‍ പായമ്മലിണ്റ്റെ വക പത്തമ്പത് ചിത്രങ്ങളും റെഡി.
പൊന്നു സാറന്മാരേ, അങ്ങ്നെ അത് പ്രസിദ്ധീകരിച്ചിരിക്കുന്നു ,'പാല്പായസം' എന്ന പേരില്‍. എച്ച് & സി പബ്ളിക്കേഷന്‍സാണ് പ്രസാധകര്. എണ്പത്തിയാറു കുറുംകവിതകള്‍. ചിലതൊക്കെ ഞാനീ ബ്ളോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോള്‍ 'പാല്പായസം'ഒരു വില്പനച്ചരക്കാണ്. നാല്പത് രൂപ അവര്‍ ചരക്കിന് വിലയിട്ടിരിക്കുന്നു. ജില്ലാ കേന്ദ്രങ്ങളിലുള്ള എച്ഛ് & സിയുടെ വിതരണ കേന്ദ്രങ്ങളിലും അവരുടെ മറ്റ് ഏജന്‍സികളിലും 'പാല്പായസം' ലഭ്യമാണ് . mail@handcbooks.com എന്ന ഇ-മയില്‍ വിലാസത്തിലും, www.handcbooks.com എന്ന വെബ് സൈറ്റിലും അവരെ ബന്ധപ്പെടാമെന്ന് പ്രസാധകരുടെ തിരുമൊഴി .
ദൈവമേ പൊറുക്കേണമേ.. കുഞ്ഞുങ്ങളോടാണ് കളി... സദുദ്ദേശമല്ലാതെ വേറെ ഒന്നുമില്ല തമ്പുരാനെ... പൊറുക്കുക. സദയം പൊറുക്കുക.
മാന്യ മിത്രങ്ങളേ, നിങ്ങളും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനപേക്ഷ.