Wednesday, February 2, 2011

വെള്ളാരംകല്ലുകള്‍

മനസ്സില്‍ നിറയെ വെള്ളാരംകല്ലുകള്‍
ശുഭ്രവും മുഗ്ധവുമായ ഒരായിരം വെള്ളാരംകല്ലുകള്‍
വെണ്‍മേഘ വിതാനം പോലെ
മഞ്ഞു പുതഞ്ഞ സമതലം പോലെ
ലാവണ്യ സാന്ദ്രമാം വെള്ളാരംകല്ലുകള്‍..

ഞാനാ സ്നിഗ്ധതകളിലങ്ങനെ മുഴുകിയിരിയ്ക്കെ
അതിണ്റ്റെ സുഭഗ ചാരുതയില്‍ ലയിച്ചിരിക്കേ -

എവിടെ നിന്നോ ഒരു കാക്ക
കരിംഭൂതക്കെട്ടുപോലെ ഒരു കാക്ക -
കാക്ക പറന്ന്‌ പറന്ന്‌ വന്ന്‌ വെള്ളാരത്തിട്ടിലിരുന്നു
കള്ളദൃഷ്ടികള്‍കൊണ്ടത്‌ ഇടം വലം നോക്കി
അവിടമാകെ തത്തിക്കളിച്ച്‌ കൊത്തിപ്പെറുക്കി
പിന്നെ എപ്പോഴോക്കെയോ കാഷ്ഠം തൂറ്റി

കാലത്തിണ്റ്റെ കറുത്ത മാറാപ്പുപോലെ
കാലണ്റ്റെ കരാളമാം കാലടികള്‍പോലെ...
വെള്ളാരംകല്ലുകളില്‍ കാക്കക്കാഷ്ഠം സ്ഖലിച്ചു കിടന്നു .
**************

19 comments:

  1. പുറമെ നിന്ന് വീഴുന്ന കാക്കക്കാഷ്ടം വെള്ളാരംകല്ലുകളില്‍ വീഴാതെ സൂക്ഷിക്കുന്നത് നല്ലത്. അഥവാ വീണാല്‍ അത് കഴുകി ശുദ്ധിയാക്കി പവിത്രത വീണ്ടും തിരിച്ചെടുക്കാന്‍ സാധിക്കട്ടെ.
    ഇഷ്ടായി.

    ReplyDelete
  2. കാലത്തിണ്റ്റെ കറുത്ത മാറാപ്പുപോലെ
    കാലണ്റ്റെ കരാളമാം കാലടികള്‍പോലെ...
    വെള്ളാരംകല്ലുകളില്‍ കാക്കക്കാഷ്ഠം സ്ഖലിച്ചു കിടന്നു.

    കൊള്ളാം.

    ReplyDelete
  3. വെള്ളാരംകല്ലുകളുടെ ശുദ്ധതയുള്ള മനം ഒരു വയസ്സു വരെ, കൂടിപ്പോയാല്‍ ഒന്നര വയസ്സു വരെ. പിന്നെ കരിംഭൂതക്കെട്ട് പോലത്തെ കാക്കയുടെ വരവായി അല്ലേ ഖാദര്‍ ഭായീ?

    ReplyDelete
  4. കവിത മനസ്സിലയില്ല കേട്ടൊ, പക്ഷെ ദാ മുകളിലെ അജിത് ഭായീടെ കമന്റ് ചേര്‍ത്ത് ഒരിക്കലൂടെ വായിക്കുന്നു, വായിച്ചു.

    ReplyDelete
  5. കാലത്തിന്റെ കറുത്ത മാറാപ്പുപോലെ
    കാലന്റെ കരാളമാം കാലടികള്‍പോലെ..ആരാണ് ഭായ് മനസ്സിനെ ഇങ്ങിനെ കളങ്കപ്പെടുത്തിയത്..?.

    ReplyDelete
  6. വെള്ളാരം കല്ല്‌ കളുടെ നൈര്‍മല്യത്തിന്മേല്‍ അനുഭവങ്ങള്‍ കലക്കി കളഞ്ഞ കറുപ്പിന്റെ കാഷ്ടം ...കൊള്ളാം

    ReplyDelete
  7. എനിക്ക് എന്തോ അത്ര മനസ്സിലായില്ല. എന്റെ കുഴപ്പമാവും.

    ReplyDelete
  8. ഈ കാക്കയുടെ ഒരു കാര്യം

    ReplyDelete
  9. കളങ്ക പെട്ട മനസ്സ് പരിശുധമാക്കാന്‍ പ്രയാസം, എത്ര നീക്കിയാലും ഒരു ചെറിയ പാട് അവശേഷിക്കും

    ReplyDelete
  10. കാലത്തിണ്റ്റെ കറുത്ത മാറാപ്പുപോലെ
    കാലണ്റ്റെ കരാളമാം കാലടികള്‍പോലെ...
    വെള്ളാരംകല്ലുകളില്‍ കാക്കക്കാഷ്ഠം സ്ഖലിച്ചു കിടന്നു .

    ReplyDelete
  11. ഒരുപാടിഷ്ടമായി...നല്ല വരികള്‍ ആശയവും..മനസ്സിന്‍റെ ദുര്‍ഗന്ധം മാറ്റാം അവനവന്‍ തന്നെ വിചാരിക്കണം....

    ReplyDelete
  12. വരികളൊക്കെ നല്ലതാണെങ്കിലും വരികൾക്കുള്ളിൽ എന്താണുദ്ദേശിക്കുന്നതെന്ന് തിരിഞ്ഞില്ല. ആശംസകൾ...

    ReplyDelete
  13. വെള്ളാരം കല്ലുപോലെ സുന്ദരമായ ഉപദേശം. ഭാവുകങ്ങള്‍ :)

    ReplyDelete
  14. ഞങ്ങള്‍ എങ്ങിനെ
    മനസ്സിലാക്കണം?

    ReplyDelete
  15. കാക്കയെ സൂക്ഷിക്കണേ..
    ദേ, കാക്ക!

    ReplyDelete
  16. ഇതു വഴി വരികയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. നിശാസുരഭി, മനോരാജ്‌, വി.കെ , എം.ടി.മനാഫ്‌ എന്നിവര്‍ കവിത മനസ്സിലായില്ല എന്നെഴുതിയിരിക്കുന്നു. തീര്‍ച്ചയായും ഇത്‌ രചയിതാവിണ്റ്റെ കുറവാണ്‌. വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.

    ReplyDelete