Thursday, April 12, 2012

'നിലാവിന്റെ' പിറവി

'വെളിച്ചത്തിനെന്തൊരു വെളിച്ചം!'
വെളിച്ചത്തിണ്റ്റെ പ്രോജ്ജ്വലമായ സുഭഗത വാക്കുകളിലൂടെ വരച്ചിടാന്‍ ഇതിലും മനോഹരമായ ഒരു പ്രയോഗം വേറെ ഏതുണ്ട്‌..?. ബഷീറിനല്ലാതെ മറ്റാര്‍ക്കാണ്‌ ഭാഷകൊണ്ട്‌ ഇങ്ങനെയൊക്കെ അത്ഭുതങ്ങള്‍ ചെയ്യാന്‍  കഴിയുക.?

പൊങ്കുരിശും,മണ്ടന്‍ മുത്തപയും,സൈനബയും,ആനവാരിയും, ശിങ്കിടിമുങ്കനും.നരായണിയും,കുഞ്ഞിപ്പാത്തുമ്മയും,മജീദും, സുഹറയും... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍... അവരെല്ലാം എണ്റ്റെ മനസ്സില്‍ നന്നേ ചെറുപ്പത്തിലേ കുടിയേറിയതാണ്‌. എന്നെ കൈപിടിച്ച്‌ വളര്‍ത്തിയെടുക്കുന്നതില്‍ അവരൊക്കെ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അവരുടെ ചെയ്തികളില്‍ മുഴുകി ഞാന്‍ കുറെ ചിരിച്ചിട്ടുണ്ട്‌, കരഞ്ഞിട്ടുണ്ട്‌. ജീവിതം എന്തെന്ന്‌ നോക്കികാണാന്‍ അവരെന്നെ ഒരു പാട്‌ സഹായിച്ചിട്ടുണ്ട്‌.

ആ ചങ്ങാത്തം ഇന്നും തുടരുന്നു.അതുപോലെയുള്ള  ചങ്ങാതിമാരെ വേറെ അധികം ലഭിച്ചിട്ടില്ല. അപ്പോള്‍ ഞാന്‍ എന്തു ചെയ്യണം..? അവരെ എങ്ങനെ ആദരിക്കണം...? കുറച്ചൊക്കെ പാട്ടെഴുതിന്റെ  അസുഖം ഉണ്ടല്ലൊ. അവരെയൊക്കെ പാട്ടിന്റെയകത്താക്കിയാലോ ..! ആ ചിന്തയില്‍ നിന്നാണ്‌ 'നിലാവെളിച്ചം' ആല്‍ബം പിറവിയെടുത്തത്‌. ഈ അശയം മുന്നോട്ടു വെച്ചപ്പോള്‍ ഒരു പാട്‌ പേര്‍ സഹായത്തിനെത്തി. ഈണം നല്‍കാന്‍ അസീസ്‌ ബാവ മുന്നോട്ട്‌ വന്നു. പി.ജയചന്ദ്രന്‍, ജി.വേണുഗോപാല്‍,അഫ്സല്‍. ബിജുനാരായണന്‍,ഫ്രാങ്കോ,സുജാത,ശ്വേത, മാസ്റ്റര്‍ കിരണ്‍ ബേണി, സജ്നസക്കരിയ തുടങ്ങിയവര്‍ പാടാന്‍ തയ്യാറായി.

കൊല്ലം രണ്ടു മൂന്നു കഴിഞ്ഞു. പാട്ടുകള്‍ കുറേ എഴുത്തുകാരും സാഹിത്യ പ്രേമികളും ഒക്കെ കേട്ടു. പത്രങ്ങളൊക്കെ 'ഭേഷായി' എന്നെഴുതി. പക്ഷെ സംഗീതാസ്വാദകരില്‍ മാത്രം വേണ്ടത്ര എത്തിയില്ല. വിപണി ലക്ഷ്യമാക്കാതതിരുന്നതാണ്‌ കാരണം

 'വിഷ്വല്‍' എന്ന ആശയവുമായി പലരും മുന്നോട്ടു വന്നു. സാക്ഷാല്‍ കമല്‍ തന്നെ തയ്യാറായി. പക്ഷെ സംഗതി നടന്നില്ല. എന്നാലിത്‌ ആളുകള്‍ കേള്‍ക്കണമല്ലൊ. ആ ആവശ്യത്തിനായി ഇപ്പോള്‍ യൂ.റ്റ്യൂബിലിട്ടിരിക്കുന്നു.ദൃശ്യക്കാഴ്ച്ചകള്‍ക്ക്  വേണ്ടിയല്ല, പാട്ട്‌ കേള്‍ക്കാന്‍ വേണ്ടി മാത്രം. താല്‍പര്യമുള്ളവര്‍ ഈ ലിങ്കിലൂടെ വരിക. വെറുതെ അഞ്ചെട്ട്‌ പാട്ട്‌ കേട്ട്‌ സഹായിച്ചാലും.. !
http://www.youtube.com/user/khaderpatteppadam?feature=guide

6 comments:

 1. ഓരോന്നും ഓരോന്നിനെക്കാള്‍ സുന്ദരം. എല്ലാം കേട്ടിരുന്നു.

  ReplyDelete
 2. എന്നാല്‍ പിന്നെ പാട്ട് കേട്ട് ഒന്ന് സഹായിച്ചിട്ട് തന്നെ കാര്യം...ങാഹാ, അത്രയ്ക്കായോ.

  ReplyDelete
 3. പാട് പെട്ടിട്ടീ
  പാട്ട് പെട്ടി പൊട്ടിച്ച് പാട്ട് കേട്ട്
  ഈ പാട്ടെഴുത്തുകാരനെ ഒരു വീരാളി പട്ടിട്ടൊന്നന്നഭിനന്ദീച്ചോട്ടേ...!

  ReplyDelete
 4. athe ellaam mikachathayirunnu..... blogil puthiya post...... NEW GENERATION CINEMA ENNAAL...... abhiprayam parayane......

  ReplyDelete
 5. Excellent ! expects more....

  www.viwekam.blogspot.com

  ReplyDelete
 6. അതെ ഇക്ക..അറിയപ്പെടെണ്ടത് പലതും അങ്ങനെ ആവാറുണ്ട്..
  ബ്ലോഗ്‌ പോലെ തന്നെ യു ട്യൂബ് ഇപ്പൊ നല്ലൊരു ആശ്വാസം ആണ്
  ഇക്കാര്യത്തില്‍...ആശംസകള്‍..ഇപ്പൊ ഓഫീസില്‍ ആണ്..സമയം
  പോലെ കേട്ടോളം...

  ReplyDelete