(മനസ്സ് കുട്ടിത്തത്തിലേക്ക് വഴുതി മാറുന്നു. ചിലരൊക്കെ പറയുന്നു അതൊരു അനുഗ്രഹമാണെന്ന്. ശരിയാവാം, കുട്ടിത്തമാണ് സൌഭാഗ്യം . കുട്ടികളാണ് സമ്പാദ്യം. 'പാല്‍പായസ'ത്തിനു ശേഷം കുട്ടികള്‍ക്കു വേണ്ടി ഞാന്‍ ചിലത് കുത്തിക്കുറിക്കുന്നു. അതിന് 'പൂക്കാവടി' എന്ന് പേരും ഇട്ടിരിക്കുന്നു. എഴുതിയവയില്‍ ചിലത് ഇവിടെ പോസ്റ്റ് ചെയ്യുകയാണ്. വിലപ്പെട്ട അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.)
1.വണ്ടിന്‍പാട്ട്
-------------------
വണ്ടുണ്ട് മുരണ്ടു വരുന്നു
വന്നൊരു ചെണ്ടിന്‍ മണ്ടേല്‍ പാടുന്നു
വണ്ടിന്‍ പാട്ടിലുമുണ്ടെ,ന്തുണ്ട് ..?
ഉണ്ടുണ്ടതിലും താളമുണ്ട്
2. പേട്
-------------------
കാടൊക്കെ നാടായാല്‍
നാടൊക്കെ പേടാകും
3.അവസ്ഥ
------------------
മാമ്പൂ നിറഞ്ഞൊരു മാവ്
മരതകം ചാര്‍ത്തിയ തേരു്
മാങ്കനിയായാല്‍ മഹാപൂരം..
മാഞ്ചോട് ചുറ്റും പുരുഷാരം
മാമഴ വന്നാല്‍ മാങ്കനി തീര്‍ന്നാല്‍
മാവിന് പിന്നെ കണ്ണീരു്..
4.കൊത്തുപമ്പരം
---------------------
തൊന്തരവായിത്, പമ്പരമൊന്ന്
കൊത്തിക്കൊത്തി ചില്ലൊന്നു പൊട്ടി
അമ്മ വടിയും കൊണ്ടോടി വരുന്നു
പുക്കാറായല്ലൊ, വയ്യാവേലി!
5.അടിച്ചു പൊളി
-----------------
അടിച്ചു പൊളിച്ചാല്‍..
ഇടിച്ചു തകരും.
Sunday, February 20, 2011
Subscribe to:
Post Comments (Atom)
അസ്സലായി,ശരിക്കും ഒരു കുഞ്ഞുണ്ണിക്കവിത ടച്ച്.
ReplyDeleteഅടിച്ചു പൊളിച്ചഞ്ചും പാടിത്തകർക്കാം...
ReplyDeleteഇടിച്ചുതകരാതെ പിടിച്ചു കയറാം ഇക്കവിതാരസങ്ങളിൽ...!
ഞാൻ ഇത് വായിക്കുമ്പോൾ പെങ്ങളുടെ മകൻ കേട്ട് പാടി
ReplyDeleteകൊള്ളാം . കുഞ്ഞ്കവിതകൾ.
1.അവസ്ഥ വായിക്കുമ്പോള്‍ ഒരു മാമ്പഴ കാലവും അത് കഴിഞ്ഞുള്ള മഴക്കാലവും ഓര്‍മ്മ വരുന്നു...ഓരോ മാമ്പഴ കാലത്തിനും അവസാനം ഒരു കണ്ണീര്‍ കാലം ഉണ്ടെന്നു ഓര്‍മിപ്പിക്കുന്ന കവിത ..
ReplyDelete2.വണ്ടിന്‍ പാട്ടില്‍ എന്തോ ഒരു പ്രശ്നം ഉള്ള പോലെ അതിന്റെ ഈണം എനിക്ക് കിട്ടുന്നില്ല
3.അടിച്ചു പൊളിയുടെ ഒടുക്കം ഇടിച്ചു തകര്‍ന്നൊരു വണ്ടി ഓര്‍മ്മ പെടുത്തുന്നു അടിച്ചു പൊളി എന്നാ കുറുങ്കവിത..
4.അത് പോലെ തന്നെ നല്ല ആശയമാണ് പേടിലും ഉള്ളത് ..
5.കൊത്തു പമ്പരം ശരിക്കും ഒരു കുട്ടിക്കാല കുറുമ്പിനെ ഓര്‍മിപ്പിക്കുന്നു
നല്ല രസം
ReplyDeleteകുട്ടിപ്പാട്ടുകള്‍ പാടിച്ച് പാടിച്ച് ഞങ്ങളെ കുറച്ച് നിമിഷത്തേയ്ക്ക് കുഞ്ഞുങ്ങളാക്കുന്ന ഈ നന്മയ്ക്ക് ഒത്തിരിയൊത്തിരി നന്ദി. അതോടൊപ്പം ഈ പ്രതിഭയെ പരിചയപ്പെടുത്തിയ രാംജിയ്ക്കും നന്ദി.
ReplyDeleteകുഞ്ഞുണ്ണി കവിതകള്‍ക്കൊരു തുടര്‍ച്ച
ReplyDeleteനന്നായിരിക്കുന്നു.
കുഞ്ഞു കവിതകള്‍ സുന്ദരം
ReplyDeleteനല്ല കുഞ്ഞു കവിതകള്‍ :). ആശംസകള്‍
ReplyDeleteനന്നായിട്ടുണ്ട്...നല്ല നിലവാരം പുലര്‍ത്തി....
ReplyDeleteഅടിച്ചു പൊളിച്ചു
ReplyDeleteപൊളിച്ചടുക്കി
kollaam mashe...
ReplyDeleteകുഞ്ഞുങ്ങളുടെ മനസ്സുള്ള കവിക്കും കവിതകൾക്കും,അഭിനന്ദനങ്ങൾ.
ReplyDeleteരസമുള്ള വായനക്ക് , നല്ല വരികള്‍ ..
ReplyDeleteചൊല്ലാന്‍ അഴകുള്ള വരികള്‍
ReplyDeletenice poems.
ReplyDeletecongrats
സുഖമുള്ള വരികള്‍..
ReplyDeleteഇനിയും എഴുതൂ..