Sunday, March 6, 2011

പൂക്കാവടി - 2.

1. മനസ്സ്‌
------------
മനസ്സ്‌ കറയറ്റതാണേല്‍
ജീവിതം കിടയറ്റതാകും.

2. ഉറുമ്പും കടലും
-------------
ചിരട്ടയിലിത്തിരി മഴവെള്ളം
വെള്ളത്തില്‍ വീണൊരു പൊന്നുറുമ്പ്‌
ഇഴയുന്നു പിടയുന്നു കുഞ്ഞുറുമ്പ്‌
പാവം, മുന്നില്‍ കാണ്‍മത്‌ കടലല്ലൊ.


3. പൊങ്ങച്ചം
-------------
പത്രാസുകാരി പാത്തുമ്മ
പൊങ്ങിപ്പൊങ്ങി വരുംനേരം
മാവേല്‍ കാക്ക തക്കം നോക്കി
ഉച്ചിയിലോട്ടങ്ങ്‌ കാഷ്ഠിച്ചു !

4.കഥ
-------------
കഥയില്ലാ കഥയില്‍ 'കഥ'യില്ല
'കഥ'യില്ലേല്‍ കഥ പിന്നെന്തു കഥ..?!

5.ജാതി
------------
തമ്പുരാന്‍ പടച്ചതൊരു ജാതി
ഭൂമിയില്‍ വന്നപ്പോള്‍ പല ജാതി
ജാതികള്‍ എല്ലാം പങ്കുവെച്ചു
തമ്പുരാനേയും പകുത്തെടുത്തു.
**********************************

17 comments:

  1. കഥയിതെന്ത് കഥ കൂട്ടരേ
    കറയറ്റയഞ്ച് കവിതകൾ
    കിടയറ്റ് നിൽക്കുന്നിതാ..
    കണ്ടൂവാപണ്ടത്തെ.. കുഞ്ഞുണ്ണിക്കവിതപോൽ


    അസ്സലായിരിക്കുന്നു കേട്ടൊ ഭായ്

    “തമ്പുരാന്‍ പടച്ചതൊരു ജാതി
    ഭൂമിയില്‍ വന്നപ്പോള്‍ പല ജാതി
    ജാതികള്‍ എല്ലാം പങ്കുവെച്ചു
    തമ്പുരാനേയും പകുത്തെടുത്തു.“

    ReplyDelete
  2. ഒന്നും പറയാനില്ല.
    അത്രേം
    രസമായിരിക്കുന്നു.
    അവസാനത്തേത് അതിഗംഭീരം.

    ReplyDelete
  3. വായിക്കാന്‍ ഒരു രസം തോന്നി....

    ReplyDelete
  4. വായിച്ചു. ‘പാൽ‌പായസത്തിന്റെ‘ മധുരം നുണയാൻ രണ്ടു ചെറുബാല്യകാർക്ക് കൊടുത്തിട്ടുണ്ട്.

    ReplyDelete
  5. കുഞ്ഞന്‍ കവിതകള്‍ രസിപ്പിച്ചു ..ചിന്തിപ്പിക്കും ..ഒടുവിലത്തേത് വയലാര്‍ മനോഹരമായി നേരത്തെ തന്നെ പറഞ്ഞു വച്ചിട്ടുണ്ടല്ലോ ഖാദര്‍ ജീ ..
    "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു .."

    ReplyDelete
  6. കുഞ്ഞുണ്ണി കവിതകള്‍ പോലെ രസമുള്ള വരികള്‍
    നന്നായി ..കൂടുതല്‍ പോരട്ടെ ..

    ReplyDelete
  7. അസ്സലായിരിക്കുന്നു,
    ഈ കുട്ടി കവിതകള്‍ ...

    ReplyDelete
  8. നല്ല രസമുള്ള കുട്ടികവിതകള്‍

    ReplyDelete
  9. മനസ്സുകൊണ്ട് ഇന്നും കുട്ടിയായതുകൊണ്ടാണോ,
    എനിക്കിതിത്രയ്ക്ക് ഇഷ്ടപ്പെട്ടത്!?

    ReplyDelete
  10. കുറുക്കിനുമധുരം കൂടും. ഇത് പോഷകസംപുഷ്ടവും ആണ്.

    ReplyDelete
  11. അഞ്ചും സുന്ദരം
    എന്നാല്‍ മൂന്നാമത്തെ പത്രാസുകാരി പാത്തുമ്മയുടെ തലയില്‍ കാക്ക കാഷ്ഠിച്ചത് ഞാന്‍ ഭാവനയില്‍ ഒന്ന് കണ്ടു. ഞങ്ങളുടെ വര്‍ക് ഷോപ്പിന്റെ മേല്‍ക്കൂര നിറയെ പ്രാവുകളാണ്. ചിലപ്പോള്‍ പണികിട്ടും. പ്രാവ് കാഷ്ടിച്ച് കാഷ്ടിച്ച് ഞങ്ങളുടെയൊക്കെ പത്രാസ് കുറഞ്ഞു പോയി ഇപ്പോള്‍.

    ReplyDelete
  12. നല്ല കവിതകള്‍!

    ReplyDelete
  13. പൂക്കാവടി തന്നെ :)

    ReplyDelete
  14. എല്ലാം ഒന്നിനൊന്നു മെച്ചം...
    പത്രാസുകാരി പാത്തുമ്മക്ക് പണി കിട്ടിയത് എനിക്ക് ‘ക്ഷ’ പിടിച്ചു....
    അവസാന കവിത അടിപൊളീ....

    ആശംസകൾ...

    ReplyDelete
  15. നല്ല കുട്ടികവിതകള്‍
    ആശംസകൾ...

    ReplyDelete
  16. സുന്ദരം അതിസുന്ദരം.മനോഹരം

    ReplyDelete