Sunday, March 20, 2011

പൂക്കാവടി - 3

1. നാരകം
-------
മുത്തച്ഛന്‍ നട്ടൊരു നാരകത്തൈ
മുപ്പതാം കൊല്ലം കായ്ച്ചുവത്രെ..!
മുത്താണീ നാരങ്ങ മധുരം നാരങ്ങ
മുത്തച്ഛന്‍ തന്ന പോല്‍ തിന്നു ഞങ്ങള്‍

2. അഴുക്ക്‌
-------
അഴുക്ക്‌ നിറയും മേനി
പഴുപ്പ്‌ പടരും ഇടമല്ലൊ
ഇഞ്വ തേച്ച്‌ കുളിക്കാതെ
മൊഞ്വ്‌ കൂട്ടും പണിയാപത്ത്‌.

3. ത്യാഗവും ദൈവവും
---------------
ത്യാഗമുള്ളിടത്തേ സ്നേഹമുള്ളു
സ്നേഹമുള്ളിടത്തേ ദൈവമുള്ളു.

4. ആനപ്പൂതി
----------
ആനപ്പുറമേറി ആളായി വിലസാന്‍
ആലോഗിന്‌ പൂതി പണ്ടേയുണ്ടേ..
ആനയെക്കിട്ടാഞ്ഞ്‌ ആല്‍മരക്കൊമ്പേറി
ആനേലും മേലേന്ന് വീമ്പടിച്ചേ...

5. ഉണ്ണി
-------
ചേച്ചി തന്‍ കൈപിടിച്ചു വന്നതാമുണ്ണി
ചേതനയാല്‍ വിളങ്ങുമൊരു പൊന്നുണ്ണി
നാളെയവനെന്താകുമെന്നാരറിഞ്ഞു..?
മനുഷ്യനാകുവാനീ പഴംകണ്ണു കൊതിപ്പൂ..
--------------------------------------

17 comments:

  1. ഉണ്ണി മനുഷ്യനായി മാറട്ടെ!
    ഔന്നത്യം ആലമരക്കൊമ്പേറുന്നതല്ലെന്നറിയട്ടെ!!
    ത്യാഗിയും സ്നേഹിയുമായിത്തീരട്ടെ!!!
    അന്തരംഗത്തിലെ മാലിന്യം ഇഞ്ച്ച തേച്ച് കളയെട്ടെ!!!!
    മാധുര്യമേറും സദ്ഫലം പൊഴിക്കുന്നവനായിത്തീരട്ടെ!!!!
    ഖാദര്‍ ഇനിയും മധുരഗീതികള്‍ എഴുതട്ടെ!!!!!!!!!!!!!!!!!!!!ആശംസകള്‍

    ReplyDelete
  2. ദേ ഞാന്‍ പറയാന്‍ വെച്ചത് എല്ലാം
    ആ അജിത്‌ ചേട്ടന്‍ പറഞ്ഞിട്ട് പോയി ....
    ആശംസകള്‍ ...

    ReplyDelete
  3. ത്യാഗമുള്ളിടത്തേ സ്നേഹമുള്ളു
    സ്നേഹമുള്ളിടത്തേ ദൈവമുള്ളു.


    എല്ലാം നന്നായിരിക്കുന്നു.
    ഇനിയും പോരട്ടെ.

    ReplyDelete
  4. ആനപ്പൂതി കലക്കി ..കൂടുതല്‍ വരുമെല്ലോ /

    ReplyDelete
  5. ഇനിയും പൂക്കാവടികള്‍ക്കായി കാത്തിരിക്കുന്നു...

    ReplyDelete
  6. നല്ല കുറും കവിതകള്‍.ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു.ആശംസകള്‍.

    ReplyDelete
  7. ഖാടര്ജീ ഉള്ളത് പറയാല്ലോ ആ മൂന്നാമത്തെ കവിത മാത്രമേ എനിക്ക് ഇഷ്ടമായുള്ളൂ .അതില്‍ അഴകും ലാളിത്യവും കവിതയും ഉണ്ട് .മറ്റുള്ളവ പ്രാസം ഒപ്പിക്കാനുള്ള വ്യഗ്രതയ്ക്കിടയില്‍ അഴക്‌ നഷ്ടപ്പെട്ടു .
    ഉദാ:നാരങ്ങകായ്ക്കാന്‍ മുപ്പതാം കൊല്ലമാക്കിയത് തൊട്ടു മുകളില്‍ മുത്തച്ചന്‍ ഉള്ളത് കൊണ്ടല്ലേ ?(മു മു പ്രാസം )
    അഴുക്ക് നിറയും മേനി ..പഴുപ്പ് നിറയും ...ശരീരത്തില്‍ അഴുക്ക് പറ്റിയാല്‍ ഉടന്‍ പഴുപ്പകുമോ ? ഴ എന്ന അക്ഷരം ഒപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ കസര്‍ത്ത് അല്ലെ ?
    "ആനപ്പുറമേറി ആളായി വിലസാന്‍
    ആലോഗിന്‌ പൂതി പണ്ടേയുണ്ടേ.."
    ആലോഗ് എന്നാല്‍ ഒരു കുട്ടിയാണെന്ന് ഊഹിക്കാം .അങ്ങനെ ഒരു പേരുണ്ടോ ?ഉണ്ടാകും അല്ലെ ?എന്തായാലും ആ ആ ഒപ്പിച്ചു /
    ചേച്ചി തന്‍ കൈപിടിച്ചു വന്നതാമുണ്ണി
    ചേതനയാല്‍ വിളങ്ങുമൊരു പൊന്നുണ്ണി
    രണ്ടാമത്തെ വരിയില്‍ ഒരു കൃത്രിമത്വം നിഴലിച്ചു.ചേതനയെന്നാല്‍ അറിവ് ബുദ്ധി എന്നൊക്കെയാണ് അര്‍ഥം.ഇതൊക്കെയുഉള്ളവര്‍ സ്വാഭാവികമായും മനുഷ്യര്‍ തന്നെയാകും.അത് നഷ്ടപ്പെടുമ്പോള്‍ ആണ് മൃഗ തുല്യര്‍ ആകുന്നതു..
    വായനയില്‍ തോന്നിയ കാര്യങ്ങള്‍ തുറന്നു പറഞ്ഞു.ഇനിയും പൂക്കാവടിയെ അറിയാന്‍ ആഗ്രഹിക്കുന്നു..:)

    ReplyDelete
  8. ചെറുതിന്റെ സൗന്ദര്യം....
    നന്നായിരിക്കുന്നു.

    ReplyDelete
  9. ത്യാഗമുള്ളിടത്തേ സ്നേഹമുള്ളു
    സ്നേഹമുള്ളിടത്തേ ദൈവമുള്ളു.

    ReplyDelete
  10. ഇഷ്ടപ്പെട്ടു...നാരകം വളരെ നന്നായി...

    ReplyDelete
  11. മുത്തശ്ശൻ വാങ്ങിത്തരാറുള്ള നാരങ്ങമുട്ടായികൾ പോലെതന്നെ ഈ ഉണ്ണിക്കവിതകളെല്ലാം പൂക്കാവടിയാട്ടം നടത്തുന്നിവിടെ..

    ഇഞ്ചതേച്ച് കുളിക്കാത്തവർ
    മൊഞ്ചുവരത്ത്വാൻ ശരീരം മുഴുവൻ
    അഴുക്ക് വാരി തേച്ച്
    അഴുക്കാക്കുന്ന പുത്തൻ സൌന്ദര്യലീലകൾക്കിട്ട
    കൊട്ടാണ് കൊട്ട്
    കേട്ടൊ ഭായ്

    ReplyDelete
  12. നല്ല സന്ദേശവും മൊഞ്ചുമുള്ള കവിതകൾ..
    അഭിനന്ദനം

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. നല്ല കവിതകള്‍

    രമേഷിന്റെ പ്രതികരണത്തില്‍ ഒരല്പം കഴമ്പുണ്ടോ. 'ചേതനയാല്‍ വിളങ്ങുന്ന ഉണ്ണി' എന്ന വരിയില്‍ പ്രാസം മുഴച്ചു നില്‍ക്കുന്നില്ലേ..?

    പക്ഷെ അതിലെ ആശയം പ്രസക്തമാണ് രമേശ്‌ ,

    ചേതനയാല്‍ വിളങ്ങിയിരുന്ന ഒരു ഉണ്ണി ആയിരിക്കില്ലേ എല്ലാവരും

    പക്ഷെ വളരുമ്പോള്‍ പലരും ഗോവിന്ദ ചാമി ആകുന്നതു നാം കാണുന്നു ..അപ്പോള്‍ വളരുമ്പോള്‍ മനുഷ്യന്‍ ആകാന്‍ കൊതിക്കുന്നതില്‍ തെറ്റില്ല

    ആലോഗിന്റെ പൂതി എല്ലാ കുട്ടികള്‍ക്കും ഉണ്ടാകാം .. പക്ഷെ അതിനവന്‍ കണ്ടെത്തിയ മാര്‍ഗം കലക്കന്‍..

    നാരകം നട്ട ഇടത്തെ പറ്റി എന്തോ ഒരു പഴം ചൊല്‍ ഇല്ലേ...? ഇനിയും കാവടി ആടട്ടെ പാറി വീഴുന്ന വര്‍ണ കടലാസിനായ് കാത്തിരിക്കുന്ന കുട്ടി ആകാം ഞാനും

    ReplyDelete
  15. നന്നായിരിക്കുന്നു എല്ലാം. "ഉണ്ണി" എന്ന കവിത വായിച്ചപ്പോള്‍ "പള്ളിക്കൂടത്തിലേക്ക് വീണ്ടും" എന്ന കവിത ഓര്‍മ്മയിലോട്ടു വന്നു :)

    ReplyDelete