Monday, May 16, 2011

പ്രേമലേഖനം


രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ വ്യഖാതമായ ചില കഥകളെ ആസ്പദമാക്കി 'നിലാവെളിച്ചം' എന്ന പേരില്‍ ഒരു സംഗീത ആല്‍ബം പുറത്തിറങ്ങുകയുണ്ടായി. അതിലെ ഗാനങ്ങളുടെ രചന നിര്‍വ്വഹിക്കുവാന്‍ അവസരം ലഭിച്ചത്‌ ഈ എളിയവനാണ്‌. ബഷീറിനെത്തൊടാന്‍ അന്ന് എനിക്കെങ്ങനെ ധൈര്യം വന്നു എന്ന് ഞാന്‍ പിന്നീട്‌ പലപ്പോഴും മാറിയിരുന്ന് ചിന്തിച്ച്‌ വിറച്ചിട്ടുണ്ട്‌. ആ വിറയലില്‍ നിന്നും ഞാനിപ്പോഴും മുക്തനല്ല.

'നിലാവെളിച്ച'ത്തിലെ ഗാങ്ങളുടെ വരികള്‍ പോസ്റ്റ്‌ ചെയ്തുകൊണ്ടാണ്‌ ഞാനീ ബ്ളോഗിന്‌ തുടക്കം കുറിച്ചത്‌. പുതിയ സുഹൃത്തുക്കള്‍ക്ക്‌ വേണ്ടി അതിലെ ഒരു ഗാനത്തിണ്റ്റെ വരികള്‍ വീണ്ടും റീപോസ്റ്റ്‌ ചെയ്യുന്നു.

പ്രേമലേഖനം
------------
(കാലവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ പ്രണയത്തിന്റെ ഭാസുര ഭാവം എന്നെന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു,ബഷീറിന്റെ 'പ്രേമലേഖന'ത്തില്‍. കേശവന്‍ നായരുമായുള്ള സാറാമ്മയുടെ പ്രണയത്തിന്റെ തീക്ഷ്ണഭാവം ആവിഷ്ക്കരിക്കാനാണ്‌ ഈ ഗാനത്തില്‍ ശ്രമിച്ചിട്ടുള്ളത്‌. ഹിന്ദോള രാഗത്തില്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്‌ അസീസ്‌ ബാവ. ആലാപനം : സുജാത.)

യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം
മധുരോദാരമീ പ്രേമലേഖനം
കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍
കാലത്തിന്‍ കാവലാളെ കൂട്ടിരുത്തീ...

വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും
ഈ പുരാ ഗന്ധമെന്‍ ഹൃദയ താളം
കഴുകിത്തുടച്ച തൂവാനം പോലെ
അപാര വിസ്മയമെനിക്കിതെന്നും...

എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയ വീഥികളില്‍
നിശാഗന്ധിയാവാനെന്തു രസം..!
*****************************

13 comments:

  1. സുന്ദരമായ വരികള്‍. ആസ്വദിച്ചു.അഭിനന്ദനങ്ങള്‍.

    ReplyDelete
  2. നന്നായിരിക്കുന്നു വരികള്‍.

    ReplyDelete
  3. സുന്ദരസുരഭിലതീക്ഷ്ണമായ വരികള്‍. (പ്രൊഫൈല്‍ ഫോട്ടോയും സുല്‍ത്താന്റെ ഫോട്ടോയും എന്തൊരു മുഖസാദൃശ്യം!!!! ഇപ്പോള്‍ മനസ്സിലായി, ബഷീര്‍ ആയിട്ട് അഭിനയിക്കാന്‍ വിളിച്ചതിന്റെ പൊരുള്‍.)

    ReplyDelete
  4. നല്ല വരികള്‍ ... 'ബഷീറിനെത്തൊടാന്‍' കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങള്‍... :)

    ReplyDelete
  5. കഴിഞ്ഞ ആഴ്ച്ചക്കൂടി ‘നിലാവെളിച്ചം‘ കേട്ടിരുന്നു. ആ ആൽബത്തിലെ എറ്റവും മനോഹരമായ ഗാനവും ‘യൌവ്വന തീക്ഷണം തന്നെയാണ്. പിന്നെ ഈ ആൽബം തന്നെയാണല്ലൊ നമ്മുടെ സുഹൃത്തുബന്ധത്തിനും തുടക്കം കുറിച്ചതും.

    ReplyDelete
  6. എളിയവനെന്ന് നടിക്കുമ്പോഴും
    വലിയവനായി കാണുന്നേവരും...!

    ReplyDelete
  7. മാഷേ.. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിന്റെ ടൈറ്റില്‍ കേള്‍ക്കുമ്പോള്‍ എന്റെ അടുത്ത വീട്ടിലെ പയ്യന്‍ അത് അനുകരിച്ച് തലയില്‍ തടവി നടക്കുമായിരുന്നു. അത്ര മനോഹരമായി കൊച്ചുകുട്ടികളിലേക്ക് വരെ എത്തിക്കാന്‍ കഴിയും വിധം ആ ഗാനം രചിച്ചത് മാഷാണെങ്കില്‍ ബഷീറിനെയും മാഷിന് തൊടാം. കുഴപ്പമില്ല. നല്ല വരികള്‍

    ReplyDelete
  8. നല്ല രചന!
    അഭിനന്ദനങ്ങൾ.

    ReplyDelete
  9. ഈ ഗാനം ബഷീറിന്നും ഇഷ്ടപ്പെടും. പ്രണയത്തിന്‍റെ തീഷ്ണഭാവം ഇതിലുണ്ട്.

    ReplyDelete
  10. വളരെ നന്നായിരിക്കുന്നു. ആശംസകള്‍ ...

    ReplyDelete