സ്വാതന്ത്ര്യത്തേക്കാള്‍ അഭികാമ്യം പ്രണയാതുരമായ തടവറയാണു മതിലുകളിലെ നായകന്. വൈക്കം മുഹമ്മദ് ബഷീറിണ്റ്റെ മതിലുകള്‍ അവലംബമാക്കിയുള്ള ഗാനം പാടിയത് : പി . ജയചന്ദ്രന്‍.
മതിലുകള്‍
********
അനുരാഗ പാളികള്‍ തുറന്നിട്ടു നീയിന്നു
അടഞ്ഞൊരീ ഏകാന്ത തടവറയില്‍
എന്തൊരു മധുരമീ നാളുകളോമനേ
എന്തൊരു സുഗന്ധമീ ഗന്ധം-
വായുവിനെന്തൊരു സുഗന്ധം....
അപ്പുറമൊഴുകും നിന്നുടെ മൊഴിയാല്‍
ഇപ്പുറം ഞാനാകെ തളിരിട്ടു നില്‍പ്പൂ..
നിന്നുടെ മൃദുലമാം മേനിയില്‍ വിടരും
പൂക്കളെ ചുംബിച്ചിരിപ്പൂ - ഇവിടെ ഞാനാ
പൂക്കളെ ചുംബിച്ചിരിപ്പൂ....
നമ്മുടെ ഹൃദയ പരാഗങ്ങളാലീ
മതിലിനു പോലും ഏഴഴക് ..
ആര്‍ക്കു വേണമൊരു സ്വാതന്ത്ര്യമിനിയും
നമുക്കീ തുറുങ്കല്ലോ സ്വര്‍ഗ്ഗ രാജ്യം....
^^^^^^^^^^^^^
Thursday, June 9, 2011
Subscribe to:
Post Comments (Atom)
:)
ReplyDeleteഉവ്വുവ്വ്..!!
പ്രണയത്തിന്റൊരു ശക്തിയേയ്..
(പാട്ട് കേട്ടിട്ടില്ലല്ലോ, ഇപ്പൊ വായിച്ചു..)
‘നമ്മുടെ ഹൃദയ പരാഗങ്ങളാലീ
ReplyDeleteമതിലിനു പോലും ഏഴഴക് ..
ആര്‍ക്കു വേണമൊരു സ്വാതന്ത്ര്യമിനിയും
നമുക്കീ തുറുങ്കല്ലോ സ്വര്‍ഗ്ഗ രാജ്യം....‘
ഈ പാട്ടും കൂടി കേൾപ്പിച്ചിരുന്നുവെങ്കിൽ....
എന്റെ മൊലേലാ വീണത്....
ReplyDeleteനല്ല വരികള്‍... പാട്ടു കേട്ടിട്ടുണ്ട്.
ReplyDeleteഖാദര്‍ സാഹിബ്, നല്ല പ്രണയാതുരമായ വരികള്‍ . പക്ഷെ പാട്ട് കേട്ടിട്ടില്ല... ആശംസകള്‍.
ReplyDeleteആര്‍ക്കു വേണമൊരു സ്വാതന്ത്ര്യമിനിയും
ReplyDeleteനമുക്കീ തുറുങ്കല്ലോ സ്വര്‍ഗ്ഗ രാജ്യം....
ഇരുളിമയെ പ്രകാശമാക്കുന്ന കാരാഗൃഹത്തെ സ്വർഗ്ഗമാക്കുന്ന പ്രണയം...നല്ല വരികൾ..
ReplyDeleteനല്ല വരികള്‍.. എനിക്ക് മമ്മൂട്ടിയെയും കെ.പി.എ.സി ലളിതയുടെ സൌണ്ടിനേയും ഓര്‍മ്മ വരുന്നു..
ReplyDeleteവൻ മതിലുകൾക്കപ്പുറത്തേക്ക് സ്നേഹപൂക്കൾ എറിഞ്ഞ് കൊടുക്കുന്നു : വൈക്കം മുഹമ്മദ് ബഷീർ. ആശംസകളോടെ...
ReplyDeleteഇന്ന് മനസ്സിലാണ് മതിലുകള്‍
ReplyDeleteപിന്നെ സ്നേഹമെങ്ങിനെ പകുക്കും