Saturday, September 24, 2011

അനന്തപത്മനാഭനു് ചെമ്പൈ സംഗീത പുരസ്കാരം

വിഖ്യാത വീണാവിദ്വാന്‍ ശ്രീ. എ.അനന്തപത്മനാഭനു് ചെമ്പൈ  സംഗീത പുരസ്കാരം ലഭിച്ചിരിക്കുനു. ഏറെ സന്തോഷകരമായ വാര്‍ത്ത! അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മാത്രം  ആരുമല്ലെങ്കിലും ഒരു എളിയ ആരാധകന്‍റെ ഭക്തിപൂര്‍വ്വമായ പൂച്ചെണ്ട്‌ സവിനയം സമര്‍പ്പിക്കട്ടെ.

ദക്ഷിണേന്ത്യയില്‍ ജീവിച്ചിരിക്കുന്ന വൈണികരില്‍ പ്രമുഖനാണു് ശ്രീ അനന്തപത്മനാഭന്‍. അദ്ദേഹം പത്താം വയസ്സില്‍ തുടങ്ങിയതാണ് വീണോപാസന . ഇതിനകം സ്വദേശത്തും വിദേശത്തുമായി  ആയിരത്തില്‍പ്പരം വേദികളില്‍ കച്ചേരി നടത്തിയിട്ടുണ്ട്‌. 1975 മുതല്‍ തൃശ്ശൂര്‍ ആകാശവാണിയിലായിരുന്നു. രണ്ടു മാസം മുമ്പാണു് വിരമിച്ചത്‌.

ക്ളാസ്സിക്കല്‍ സംഗീതത്തിന്‍റെ ഉപാസകനാണെങ്കിലും ലളിത സംഗീതത്തേയും സിനിമാ ഗാനങ്ങളേയും അദ്ദേഹം അതീവ താല്‍പര്യത്തോടെയാണു സമീപിച്ചുകൊണ്ടിരിക്കുന്നത്‌. ആകാശവാണിയിലെ ലളിത സംഗീത പാഠങ്ങള്‍ വഴിയും മറ്റും ഒട്ടേറെ മികച്ച ഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായി നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌. ‌.

ലാളിത്യത്തിന്റെയും വിനയത്തിന്റെയും ഉല്‍ക്കര്‍ഷ ഭാവങ്ങള്‍ക്കുടമയാണ് ശ്രീ. അനന്ത പത്മനാഭന്‍ . അദ്ദേഹവുമായി അടുത്തിടപഴകിയിട്ടുള്ളവര്‍ക്ക്  ഉദാത്ത സംഗീതത്തിന്റെ നിറ സുഷുപ്തിപോലെ  അതനുഭവപ്പെട്ടിട്ടുണ്ടാകും. ബാബുരാജിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ഒരു ആല്‍ബത്തിന്റെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് കുറച്ചു നാളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനവസരം കിട്ടിയപ്പോള്‍   ഈ എളിയവന് ആ മഹാഭാഗ്യം  ലഭിച്ച്ചിട്ടുണ്ട്‌. ധന്യതയോടെ ഞാനതെന്നും ഓര്‍ക്കുന്നു.

(പ്രണാമത്തി ലെ ഗാനങ്ങള്‍ പരിചയപ്പെടുന്നതിനു ഈ ലിങ്ക് ക്ലിക്ക്‌ ചെയ്‌താല്‍ മതിയാകും.http://www.malayalasangeetham.info/php/createAlbumSongIndex.php?txt=ananthapadmanabhan&stype=musician&similar=on&ഇന്റര്‍)

9 comments:

  1. അനന്തപദ്മനാഭനും ഖാദര്‍ ഭായിയ്ക്കും ആശംസകള്‍

    ReplyDelete
  2. ആശംസകള്‍ അറിയിക്കുന്നു.

    ReplyDelete
  3. അദ്ദേഹത്തിനു എല്ലാ ആശംസകളും ...
    ഗാനങ്ങള്‍ പരിചയപ്പെടുത്തിയതിന് നന്ദി.

    ReplyDelete
  4. ഈ വീണോപാസകനെ പരിചയപ്പെടുത്തിയതിനും, അന്ന് തന്ന ഭായിയുടെ സി.ഡികൾക്കും ഒത്തിരി നന്ദി കേട്ടൊ ഭായ്

    ReplyDelete
  5. വീണ വിദ്വാനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഈ കുറിപ്പുകള്‍ക്ക് നന്ദി രേഖപ്പെറ്റുത്തുന്നു, കൂട്ടത്തില്‍ തന്ന ലിങ്കുകള്‍ക്കും.

    ReplyDelete
  6. ആശംസകൾ നേരുന്നു.

    ReplyDelete
  7. കാദര്‍ ഭായ്, സന്തോഷം ഈ മഹാനായ കലാകാരനെ പരിചയപ്പെടുത്തിയതിനു..ചിലര്‍ അങ്ങനെ ആണ് നിശബ്ദം ആയി വെളിച്ചം പകര്‍ന്നു കൊണ്ടിരിക്കും..ആശംസകള്‍..

    ReplyDelete