Friday, September 2, 2011

ഗാനസര്‍വ്വസ്വം വിരല്‍ത്തുമ്പില്‍

പരമ്പരാഗത സാഹിത്യ - സംഗീത സാമ്രാട്ടുകള്‍ ചലച്ചിത്ര - ലളിതഗാന മേഖലയെ ഒരു തരം അസ്പൃശ്യതയോടെയാണു് നോക്കിക്കണ്ടിരുന്നത്‌. കവി ഗാനങ്ങളെഴുതിയാല്‍ കവിയല്ലാതായിപ്പോകും എന്ന മൂഢധാരണ പോലുമുണ്ടായിരുന്നു അവരില്‍ ചിലര്‍ക്ക്‌. ഈ അടുത്ത കാലത്താണു് അതിനു മാറ്റം വന്നു തുടങ്ങിയത്‌. എങ്കിലും ഗാനങ്ങള്‍ക്ക്‌ അച്ചടിയില്‍ ഒരു എന്‍സൈക്ളോപീഡിയ എന്നതിനെക്കുറിച്ച്‌ ഇതുവരെ ആരും ചിന്തിച്ചിട്ടുപോലുമില്ല. ആ കുറവ്‌ നിക<ത്താന്‍ ഇതാ സൈബര്‍ രംഗം M.S.I എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന.malayalasangeetham.info എന്ന വെബ് സൈറ്റുമായി രംഗത്ത് വന്നിരിക്കുന്നു. ഒരു സമ്പൂര്‍ണ്ണ മലയാള ഗാന എന്‍സൈക്ളോപീഡിയയാണു എം.എസ്‌.ഐ ലക്ഷ്യമിടുന്നത്

അമേരിക്കയിലെ കൊളറാഡോയില്‍ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുന്ന അജയ്‌ മേനോനാണു ഈ ആശയത്തിനു ബീജാവാപം നല്‍കിയത്‌. സംഗീതപ്രേമിയായ അദ്ദേഹം ഒഴിവു സമയ വിനോദം എന്ന നിലയിലാണു് സ്വന്തം കമ്പ്യൂട്ടറില്‍ മലയാള ഗാന വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്‌. ഒരു ഘട്ടമെത്തിയപ്പോള്‍ ഇത്‌ തന്‍റെ സ്വകാര്യതയില്‍ ഒതുക്കിയാല്‍ പോര, പൊതു സമൂഹത്തിനുകൂടി ഉപകാരപ്പെടണം എന്നദ്ദേഹത്തിനു തോന്നി. അതിനു താന്‍ മാത്രം പോര, ലോകത്തെങ്ങുമുള്ള സമാന മനസ്കരുടെ സഹകരണം കൂടി വേണം എന്നദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെയാണു 2001ല്‍ അജയ്മേനോന്‍ സ്വകാര്യമായി തുടങ്ങിയ സംരംഭം 2006ല്‍ എത്തിയപ്പോള്‍ ഈ രംഗത്തെ മികച്ച ഒരു കൂട്ടായ്മയായി വളര്‍ന്നത്‌. എം.എസ്‌.ഐ ഇന്ന്‌ ഇന്ത്യയിലെ തന്നെ എറ്റവും ബൃഹത്തായ സംഗീത വിവര ശേഖര സംരംഭമാണു്. 150ല്‍പ്പരം രാജ്യങ്ങളിലായി ദിനം പ്രതി എകദേശം മുപ്പതാനായിരത്തോളം സംഗീതപ്രേമികളാണു് ഇന്ന്‌ ഈ സൈറ്റ്‌ തേടിയെത്തുന്നത്‌ ..ടി.വി.ചാനലുകളും,റേഡിയോ നിലയങ്ങളും , സംഗീതാവതാരകരും മറ്റും ഗാന സംബന്ധിയായ വിവരങ്ങള്‍ക്കായി എം.എസ്‌.ഐയെയാണു ആശ്രയിക്കുന്നത്‌.

1939 മുതലുള്ള എതാണ്ടെല്ലാ ചലച്ചിത്ര ഗാനങ്ങളുടേയും വിവരങ്ങള്‍ ഇന്ന്‌ ഈ സൈറ്റില്‍ ലഭ്യമാണു്. .ചലച്ചിത്രേതര ഗാനങ്ങളുടെ പൈതൃകത്തേയും അവര്‍ അവഗണിക്കുന്നില്ല. അത്തരം ഗാനങ്ങളും തേടിപ്പിടിച്ച്‌ വിശദാംശങ്ങള്‍ അപ്‌ ലോഡ്‌ ചെയ്യുന്നതില്‍ വ്യാപൃതരാണു് ഈ കൂട്ടായ്മയിലെ അംഗങ്ങളിന്ന്‌ . സിനിമാ - ആല്‍ബങ്ങളുടെ പേര്,ഇറങ്ങിയ വര്‍ഷം, ഗാനരചയിതാവ്‌,സംഗീത സംവിധായകന്‍,ആലാപകര്‍,രാഗം തുടങ്ങി ഒരോ ഗാനത്തിന്‍റേയും സര്‍വ്വതല സ്പര്‍ശിയായ വിവരങ്ങളും എം.എസ്‌.ഐ ക്ളിക്ക്‌ ചെയ്താല്‍ ലഭ്യമാകും. വായനയിലൂടെ മാത്രമല്ല,പല്ലവി നേരിട്ട്‌ കേട്ടും നമുക്ക്‌ പാട്ടുകളെപ്പറ്റിയുള്ള അറിവ്‌ സമഗ്രമാക്കാന്‍ എം.എസ്‌.ഐ. വഴിയൊരുക്കുന്നുണ്ട്‌. അതിനായി ഒരോ പാട്ടിന്‍റേയും ഓഡിയോ ക്ളിപ്പിങ്ങ്‌ പോസ്റ്റ്‌ ചെയ്യുന്നു. പകര്‍പ്പാവകാശ കാലപരിധി കഴിഞ്ഞ പഴയ പാട്ടുകള്‍ മുഴുവനായും സിനിമയിലെ മൂവി സീനടക്കം സൈറ്റിന്‍റെ യു.ട്യൂബിലൂടെ ആവശ്യക്കാര്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്‌.

ഓരോ പാട്ടിനും ഓരോ പേജാണ് ‌ ഒരുക്കിയിരിക്കുന്നത്. ഗാനരചയിതാവ്‌, സംഗീത സംവിധായകന്‍, ഗായകര്‍ എന്നിവരുടെ പേരുകളിലൂടെയും സിനിമ - ആല്‍ബം എന്നിവയുടെ പേരുകളിലൂടെയും ഗാനങ്ങളുടെ ആദ്യാക്ഷരങ്ങളിലൂടേയും നാം അന്വേഷിക്കുന്ന പാട്ടുകളുടെ വിവരങ്ങള്‍ സൈറ്റിന്‍റെ സര്‍ച്ച്‌ ബോക്സിലൂടെ കിട്ടത്തക്ക രൂപത്തിലുള്ള ക്രമീകരണങ്ങളാണു് സജ്ജീകരിച്ചിട്ടുള്ളത്‌. ഗാന സ്രഷ്ടാക്കളുടെ പടങ്ങളും ഒരോ പാട്ട്‌ പേജിലും പ്രദര്‍ശിപ്പിക്കുന്നു

വളരെ ശ്രമകരമായ ജോലിയാണു് ഗാനങ്ങളുടെ വിവര ശേഖരണവും അതിന്‍റെ ക്രമാനുഗതമായ പോസ്റ്റിങ്ങും. യാതൊരു പ്രതിഫലവും കൂടാതെ,തികച്ചും സേവനസന്നദ്ധരരായി ലോകത്തിന്‍റെ എതൊക്കെയോ കോണുകളിലിരുന്നു് ഒരു പറ്റം സംഗീത പ്രേമികള്‍ ഈ ഭാരിച്ച ഉത്തരവാദിത്വം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു.

സത്യന്‍ അന്തിക്കാടാണു എം.എസ്‌.ഐ.യുടെ രക്ഷാധികാരി. ബഹറൈനിലുള്ള രാജഗോപാല്‍ ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനിയാണു്. ബി.വിജയകുമാര്‍,രവിമേനോന്‍, ടി.പി.ശാസ്താമംഗലം.,ഡോ:പ്രിയ കൃഷ്ണമൂര്‍ത്തി, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരാണു് ഉപദേശകസമിതിയംഗങ്ങള്‍ .പിന്നെ കണ്‍സള്‍ട്ടന്‍റുമാര്‍..അവരാണ് സൈറ്റിന്‍റെ പ്രായോഗിക പ്രവര്‍ത്തനങ്ങളുടെ നെടുംതൂണുകള്‍. ഇതുകൂടാതെ ഇരുന്നൂറിലധികം പേരുള്ള എം.എസ്‌.ഐ ഗ്രൂപ്പ്‌ വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കുന്നു.

തപ്പാന്‍ കുത്ത്‌ പാട്ടുകളുടെ അപകടം അകന്നുകൊണ്ടിരിക്കുകയാണു്. നല്ല പാട്ടുകളുടേ ചന്ദ്രലേഖ മാനത്ത്‌ തെളിഞ്ഞുകൊണ്ടിരിക്കുന്നു. ശുഭസൂചകമായകമായ ഈ വേളയിലാണു് ഗാനസര്‍വ്വസ്വവും വിരല്‍ത്തുമ്പിലെത്തിക്കുന്ന വെബ്സൈറ്റ്‌ സേവന പഥത്തിലെത്തിയിരിക്കുന്നത്‌. മലയാളികളുടെ മനസ്സ്‌ പുഷ്കലമാകുവാന്‍ എം.എസ്‌.ഐ ചെറുതല്ലാത്ത പങ്ക്‌ വഹിക്കും, തീര്‍ച്ച.


14 comments:

  1. സൈറ്റ് ലോഞ്ച് ചെയ്തുവോ? ഒന്നും കിട്ടുന്നില്ല..

    ReplyDelete
  2. തപ്പാന്‍ കുത്ത്‌ പാട്ടുകളുടെ അപകടം അകന്നുകൊണ്ടിരിക്കുകയാണു്. നല്ല പാട്ടുകളുടേ ചന്ദ്രലേഖ മാനത്ത്‌ തെളിഞ്ഞുകൊണ്ടിരിക്കുന്നു. ശുഭസൂചകമായകമായ ഈ വേളയിലാണു് ഗാനസര്‍വ്വസ്വവും വിരല്‍ത്തുമ്പിലെത്തിക്കുന്ന വെബ്സൈറ്റ്‌ സേവന പഥത്തിലെത്തിയിരിക്കുന്നത്‌. മലയാളികളുടെ മനസ്സ്‌ പുഷ്കലമാകുവാന്‍ എം.എസ്‌.ഐ ചെറുതല്ലാത്ത പങ്ക്‌ വഹിക്കും, തീര്‍ച്ച.

    ഈ സൈറ്റിനെ കുറിച്ച് അറിവ് പകർന്നുതന്നതിന് ഒത്തിരി നന്ദി കേട്ടൊ ഭായ്

    ReplyDelete
  3. മലയാള ഗാനങ്ങളുടെ ഒരു ആസ്വാദകന്‍ എന്ന നിലയ്ക്ക് എനിക്ക് വളരെ ഉപകാരപ്രദമായി ഈ പോസ്റ്റ്‌. പക്ഷെ സൈറ്റ് കിട്ടുന്നില്ല...ആശംസകള്‍..

    ReplyDelete
  4. ആശാവഹമായ വിവരം ..സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷമാകും :)

    ReplyDelete
  5. സൈറ്റിന്റെ ലേഖനത്തില്‍ ഇപ്പൊള്‍കൊടുത്തിട്ടുണ്ട്

    ReplyDelete
  6. വളരെ ഉപയോഗപ്രദം. സൈറ്റ്‌ കുറിച്ച് വെച്ചിട്ടുണ്ട്. നന്ദി.

    ReplyDelete
  7. ഉപകാരപ്രദമായ പങ്കുവെക്കലിന്നു നന്ദി. ഒപ്പം ഓണാശംസകളും.....

    ReplyDelete
  8. സംഗീതം ഇഷ്ടമാണ്. സൈറ്റ് പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  9. MSI വളരെ മുമ്പേ ഉള്ളതാണല്ലോ. പല ഗാനങ്ങളുടെയും സംഗീതം ഗാനരചന തുടങ്ങിയവ റെഫര്‍ ചെയ്യുന്നത് ഇവിടെയാണ്, ഇന്നും..

    ReplyDelete
  10. ഈ പരിചയപ്പെടുതലിനു നന്ദി, സംഗീത പ്രേമികള്‍ക്ക് വളരെയേറെ സഹായകരമായ ഈ വെബ് സൈറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ ...

    ReplyDelete
  11. thanks. this is really informative

    ReplyDelete
  12. മ്പ് കണ്ടിരുന്ന സൈറ്റ് ആണെങ്കിലും ഈ പരിചയപ്പെടുത്തല്‍ ഉചിതമായി , സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക് ഒരു മുതല്‍ കൂട്ടുതന്നെ.

    ReplyDelete
  13. വളരെ നല്ല ഉദ്യമം...ആശംസകൾ

    ReplyDelete