മഹാ സമുദ്രത്തിന്റെ അപാരത പോലെ അളവില്ലാത്തൊരു പ്രണയ നഷ്ടമാണ് ബഷീറിന്റെ 'ശശിനാസ്'. ജി.വേണുഗോപാലിന്റെ ആര്‍ദ്രമായ ശബ്ദത്തിലാണ് ഈ ഗാനം ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്
ശശിനാസ്
********
ശശിനാസ്.... ഓ...ശശിനാസ്
സാന്ദ്രമാം സാഗര നീലിമയില്‍
താനേ നീ മറഞ്ഞു പോയതെന്തേ..
എന്റെ പുലരിയും സന്ധ്യയുമെല്ലാം
ഇരുളാല്‍ മൂടിയതെന്തേ.. നീ
ഇരുളാല്‍ മൂടിയതെന്തേ...
ശശിനാസ്..... ഓ.. ശശിനാസ്..
ഊഷരമാമെന്‍ ഹ്രുദയതടത്തില്‍
ഒരു പ്രഭാത പുഷ്പമായ് നീ വിടര്‍ന്നു..
നിന്നരുമയാം ദളങ്ങളില്‍ മിന്നും
തുഷാര ബിന്ദുവാകാന്‍ കൊതിച്ചു _ ഞാനൊരു
തുഷാര ബിന്ദുവാകാന്‍ കൊതിച്ചു...
കാളും കനലാണു നിന്നകമെങ്കിലും
തെളി പൊന്നാക്കി ഞാനത് മാറ്റിയേനേ...
അപരാധിയല്ലോമനേ നീയെനിക്കെന്നും
അനാഘ്രാത കുസുമമല്ലോ....
ശശി നാസ് . ..ഓ.. ശശിനാസ്...
^^^^^^^^^^
Wednesday, July 1, 2009
Subscribe to:
Post Comments (Atom)
പാട്ടുകളുടെ ലിങ്കുകള്‍ കൂടി കൊടുത്താല്‍ നന്നായിരുന്നൂ മാഷേ.
ReplyDeleteസുഹ്ര്‍ത്തേ, ലിങ്കിനുള്ള കമാന്‍ട് കൊടുക്കുന്നുണ്ട്. കമ്പ്യൂട്ടറിന് ചെറിയ തകരാറുണ്ട്. അതു കൊണ്ടാകാം. കുറവ് ചൂണ്ടി കാണിച്ചതിന് വളരെ നന്ദി. എത്രയും വേഗം പരിഹരിക്കാന്‍ നോക്കാം.
ReplyDelete