കാലവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ പ്രണയത്തിന്റെ ഭാസുര ഭാവം എന്നെന്നും പൂത്തുലഞ്ഞു നില്‍ക്കുന്നു, ബഷീറിന്റെ 'പ്രേമലേഖന'ത്തില്‍. കേശവന്‍ നായരുമായുള്ള സാറാമ്മയുടെ പ്രണയത്തിന്റെ തീക്ഷ്ണതയാണു ഈ ഗാനത്തിന്റെ പ്രമേയം. ഹിന്ദോള രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഗാനം ആലപിച്ചിരിക്കുന്നത് : സുജാത.
പ്രേമലേഖനം
***********
യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം
മധുരോദാരമീ പ്രേമലേഖനം
കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍
കാലത്തിന്‍ കാവലാളെ കൂട്ടിരുത്തീ...
വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും
ഈ പുരാ ഗന്ധമെന്‍ ഹ്രുദയ താളം
കഴുകിത്തുടച്ച തൂവാനം പോലെ
അപാര വിസ്മയമെനിക്കിതെന്നും...
എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയ വീഥികളില്‍
നിശാഗന്ധിയാവാനെന്തു രസം!
Wednesday, July 8, 2009
Subscribe to:
Post Comments (Atom)
ഖാദര്‍ പട്ടേപാടം - മഹാനായ വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളുടെ ഒരു സംക്ഷിപ്തം കവിതയുടെ രൂപത്തില്‍ വാര്‍ത്തെടുത്തത് വളരെ നന്നായിരിക്കുന്നു. അതിനുവേണ്ടി എടുത്ത ശ്രമത്തെ അഭിനന്ദിക്കാതെ വയ്യ.
ReplyDeleteശ്രീമതി സുകന്യ, ബ്ലോഗിലേക്ക് വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും അതിയായ സന്തോഷമുണ്ട്. നന്ദി.
ReplyDeleteശ്രീമതി സുകന്യ, ബ്ലോഗിലേക്ക് വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും അതിയായ സന്തോഷമുണ്ട്. നന്ദി.
ReplyDeleteഈ ശ്രമം തന്നെ അഭിനന്ദനാർഹം.
ReplyDeleteപണ്ടെന്നോ കണ്ട സ്നേഹഞ്ജലി എന്ന സീരിയലിന്റെ സംഗീത സംവിധായകന്റെ പേരൊർക്കുന്നു, അസീസ് ബാവ. അദ്ദേഹം തന്നെയാണൊ താങ്കളുടെയും കൂടെ
സുഹ്ര്‍ത്തേ, സന്ദര്‍ശനത്തിനു നന്ദി. അസീസ് ബാവ ഒരു പാട് സീരിയലുകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 'സ്നേഹാഞ്ജലി'യും അതില്‍ പെടും. ശ്യാംസുന്ദറിന്റെ 'സ്ത്രീ'യുടെ സംഗീതവും അദ്ദേഹത്തിന്‍ടേതായിരുന്നു. 'കായംകുളം കൊച്ചുണ്ണി'യിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.ഹിന്ദുസ്താനിയോടാണ് അദ്ദേഹത്തിനു കൂടുതല്‍ പ്രതിപത്തി. കൊച്ചിയിലാണു താമസം.
ReplyDeleteഎന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ReplyDeleteഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയ വീഥികളില്‍
നിശാഗന്ധിയാവാനെന്തു രസം!
ee varikal thankalude manassine kattitharunnu!
പ്രിയ മിത്രമേ, നല്ല വാക്കുകള്‍ക്കു നന്ദി.
ReplyDeleteഖാദെർ വളരേ തീക്ഷ്ണമായ വാക്കുകൾ തന്നെ ഹിന്ദോളരാഗത്തിനു വേണ്ടി രചിച്ചിരിക്കുകയാണല്ലോ....
ReplyDeleteമി.ബിലാത്തിപട്ടണം, ഇതു വഴി വന്നതില്‍ വളരെ സന്തോഷം.
ReplyDelete..അഭിനന്ദനാര്‍ഹമായ ശ്രമമം...
ReplyDeleteആശംസകള്‍..
നന്ദി,ഹന്‍ല്ലലത്ത്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.
ReplyDeleteഹിന്ദോളം... രാജകീയമായ ഒരു രാഗം ആണ് അല്ലെ... അകെ അഞ്ചു സ്വരങ്ങളെ ഉള്ളു എങ്കിലും .. പഞ്ചമം ഇല്ലെങ്കിലും....തികച്ചും രാജകീയം
ReplyDeleteനല്ല ആശയം...ആധൂനികഗാനസാഹസങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു... ഇതൊന്ന് കേള്‍ക്കാനെന്താണ് വഴി...
ReplyDeleteകണ്ണനുണ്ണി..., ആളു തരക്കേടില്ലല്ലൊ. സംഗീതത്തെപ്പറ്റി ഒട്ടൊക്കെ ഗ്രാഹ്യമുണ്ടല്ലെ..?. നല്ലത്.
ReplyDeleteആര്‍ദ്ര ആസാദ്...,ഒരു പാട്ടു ബ്ലോഗ് സുഹ്രുത്തുക്കളെ കേള്‍പ്പിക്കാനുള്ള വഴി ആലോചിക്കുന്നുണ്ട്. എല്ലാം ഇടാന്‍ ഇപ്പോള്‍ അനുമതി കിട്ടില്ല.
നന്ദി, രണ്ടു പേര്‍ക്കും.
നന്നായിട്ടുണ്ട്, മാഷേ
ReplyDeleteനന്ദി..ശ്രീ. നല്ല വിമര്‍ശനം ഏറെ അഭികാമ്യം
ReplyDeleteഇഷ്ട പെട്ടു.വാക്കുകളിൽ തന്നെ സംഗീതമുണ്ട്.
ReplyDeleteപറയാൻ വിട്ടത്....
ReplyDelete“നിൻ ഹാസരശ്മിയിൽ മാണിക്യമായ് മാറി ഞാനെന്ന നീഹാരബിന്ദു”
യൂസഫലി ഈ വരികൾ എഴുതിയത് ഗായകനായ കഥാനായകനുവേണ്ടിയാണ്.പക്ഷെ ഒരു കവിതയെ സംബന്ധിച്ചും ഇതു ശരിയാണ്.വാക്കെന്ന മഞ്ഞുതുള്ളിയെ വൈഡൂര്യമാക്കി മാറ്റുന്നു സംഗീതം..തന്റെമാന്ത്രികദണ്ഡ് കൊണ്ട് കവിത യെന്ന സിൻഡ്രല്ലയെ ഒരു രാജകുമാരിയായി മാറ്റുന്നു സംഗീതമെന്ന ഗോഡ്മദർ.സുഹൃത്തെ ഗാനരചയിതാവെന്ന നിലയിൽ താങ്കൾ ധന്യനാണ്.
വളരെ നന്ദി, താരകന്‍ ഇതുവഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.
ReplyDeleteവേറിട്ട ശ്രമങ്ങള്‍....
ReplyDeleteഎല്ലാ നന്മകളും....
സബിതാബാല.. ഇതു വഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
ReplyDelete