Saturday, October 3, 2009

ബാബുരാജ്‌ : ഉറക്കമില്ലാത്ത പാട്ടുകാരന്‍

ബാബുരാജ്‌ വേര്‍പിരിഞ്ഞിട്ട്‌ ഈ ഒക്ടോബര്‍ ഏഴിനു മുപ്പത്തൊന്നു വര്‍ഷം തികയുകയാണു.വലിയൊരു സര്‍ഗ്ഗ സാന്നിദ്ധ്യമായി അദ്ദേഹം ഇപ്പോഴും നമ്മോടൊപ്പം നടന്നു നീങ്ങുന്നുണ്ട്‌.പക്ഷെ അദ്ദേഹമാണു കൂടെയുള്ളതെന്നു പലരും അറിയുന്നില്ലെന്നു മാത്രം.

ഏതാനും നാളുകള്‍ക്ക്‌ മുന്‍പ്‌ ഒരനുഭവമുണ്ടായിു.ഒരു വേദിയില്‍ ഒരു കോളേജ്‌ വിദ്യാര്‍ത്ഥിനി 'സൂര്യകാന്തീ...സൂര്യകന്തീ..' എന്ന ഗാനം പാടുന്നു.അവള്‍ വളരെ മനോഹരമായി പാടി. ഈണത്തിന്‍റെ ആത്മാവില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ആലാപനം. സദസ്സ്‌ ഒന്നടങ്കം കൈയടിച്ച്‌ അവളെ അംഗീകരിച്ചു. അവള്‍ നിര്‍വൃതിയാര്‍ന്ന മിഴികളോടെ വെദി വിട്ടിറങ്ങി.
വളരെ നന്നായി എന്നു ഞാനവളോടു പറഞ്ഞു.
ഞാനവളോടു ചോദിച്ചു: "ഈ പാട്ട്‌ ഏത്‌ സിനിമയിലേതാണെന്നു അറിയുമോ..?"
"സിനിമ ഏതാണെന്നു അറിയില്ല." അവള്‍ പറഞ്ഞു.
"പാടിയത്‌ ആരാണെന്നു അറിയുമോ..?"
"അറിയാം എസ്‌.ജാനകി'
"ഈണം ആരുടേതാണെന്നു അറിയാമോ..?"
".... മാഷിന്‍റേതല്ലേ...?"
"അല്ല. ബാബുരാജിന്‍റേതാണു."
അവളുടെ മുഖത്ത്‌ നേരിയ ജാള്യത.
അവള്‍ പറഞ്ഞു: "അങ്ങിനെയോ..? ബാബുരാജിനെപ്പറ്റി കേട്ടിട്ടുണ്ട്‌. പാട്ടുകളേതെന്നറിയില്ല."
ബാബുരാജിന്‍റെ ചില പാട്ടുകള്‍ അവള്‍ക്ക്‌ ഞാന്‍ പരിചയപ്പെടുത്തിക്കൊടുത്തു. അവള്‍ക്ക്‌ എന്തെന്നില്ലാത്ത അത്ഭുതം.
"അയ്യോ!.ഇതൊക്കെ ഞാന്‍ പാടുന്ന പാട്ടൂകളാണല്ലൊ. എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍.." അവ്ളുടെ കണ്ണുകള്‍ വിടര്‍ന്നു.

ഇത്‌ അവളുടെ മാത്രം കാര്യമല്ല.പുതിയ തലമുറയ്ക്ക്‌ ബാബുരാജ്‌ എന്ന സംഗീതകാരന്‍ അത്രയേറെ സുപരിചിതനല്ല. അവര്‍ മൂളി നടക്കുന്ന 'മെലഡി'കളില്‍ പലതും അദ്ദേഹത്തിന്‍റേതാണന്ന്‍ അവരറിയാതെ പോകുന്നു.

വെറും 673 പാട്ടുകള്‍. അത്രയേയുള്ളു ബാബുരാജിന്‍റെ സിനിമാസംഗീത ലോകം.പക്ഷെ, അത്ഭുതകരമായ വസ്തുത ഈ അറുന്നൂറ്റി എഴുപത്തി മൂന്നില്‍ ഒന്നു പോലും മോശമെന്ന ഗണത്തില്‍പ്പെടുത്തി മാറ്റിവെയ്ക്കാനില്ല എന്നതാണു.പാടിപ്പതിയുന്തോറും പുതുമകളുടെ മുകുളങ്ങള്‍ പൊട്ടിവിടരുന്ന അനുഭവങ്ങളാണു ഈ ഗാനങ്ങ്ളോരൊന്നും പ്രദാനം ചെയ്യുന്നത്.
ത്സംഗീതത്തിണ്റ്റെ ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല ബാബുരാജിനു.പൈത്രുക സമ്പത്തായി അതു വന്നുഭവിക്കുകയായിരുന്നു.

ആ സമ്പത്തുമായി ബാബുരാജ്‌ നേരെ തെരുവിലേക്കാണു ഇറങ്ങിയത്‌. വിശപ്പു മാറ്റുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. പിന്നെ പാടുക എന്നുള്ളതും. എവിടെയും പാട്ടുപാടാന്‍ അദ്ദേഹത്തിനൊരു മടിയുമുണ്ടായിരുന്നില്ല.പാടുക, പാടിത്തീരുക എന്നത്‌ തണ്റ്റെ നിയോഗമാണു എന്ന ബോധമാണൂ അദ്ദേഹത്തെ നയിച്ചിരുന്നത്‌.അങ്ങനെ സാധാരണ ജനങ്ങളുടെ ഇടയില്‍ നിന്നുകൊണ്ടാദ്ദേഹം പാടി. പാട്ടുകളിലൂടെ തന്‍റെ ഹ്രുദയം ജനങ്ങള്‍ക്കായി അദ്ദേഹം പങ്കു വെച്ചു.പിന്നെപ്പിന്നെ ജനഹ്രുദയങ്ങളുടെ ഒരു ഭാഗമായി ബാബുരാജ്‌ താനേ മാറുകയായിരുന്നു.
********************************************

9 comments:

  1. സുഹൃത്തെ ബാബുരാജിനെ സ്മരിക്കുന്ന ഈ ലേഖനം വളരെനന്നായി..“എത്രഹൃദ്യം ഭവത്ഗാനം..” എന്ന് ഓരോ ആസ്വാദകനും അറിയാതെ പറഞ്ഞുപോകും ആപാട്ടുകൾ കേൾക്കുമ്പോൾ..വെറുതെ കണ്ണുമടച്ച് വെയിലു കത്തുന്ന നട്ടുച്ചക്കും
    നിലാവിൽ കുളിച്ചു നിൽക്കുന്ന തണുത്ത മേഘങ്ങൾക്കിടയിലേക്ക് മനസ്സുകൊണ്ട് ഒരു പിക്നിക് നടത്താറുണ്ട് ഞാൻ,അദ്ദേഹത്തിന്റെ
    “താനെ തിരിഞ്ഞും മറിഞ്ഞും താമരമെത്തയിലുരുണ്ടും...” എന്ന
    പാട്ട് കേട്ടുകൊണ്ട്...ഖാദർ ജീ വൺസ് എഗെയിൻ താങ്ക്സ്...

    ReplyDelete
  2. 673 പാട്ടുകള്‍ .. പേര് സുപരിചിതമാണെങ്കിലും എനിക്കും ഈ വക കാര്യങ്ങള്‍ അത്ര പിടിയില്ല ...
    സൂര്യ കാന്തീ.. സൂര്യ കാന്തീ ..സ്വപ്നം കാണുവതാരെ...യാരെ ..
    ഇതു ഹൃദയത്തില്‍ കോറിയിടാത്ത മലയാളികളുണ്ടോ ..

    ReplyDelete
  3. ബാബുക്കായെകുറിചുള്ള അനുസ്മരണം നന്നായിരിക്കുന്നു....
    അദ്ദേഹത്തേകുറിച്ചുള്ള അറിവുകള്‍ പങ്കുവെക്കുമല്ലോ......
    വര്‍ഷങ്ങളെത്ര ഓടിമറഞ്ഞാലും ബാബുക്കയുടെ പാട്ടുകള്‍ ആസ്വാദകമനസ്സില്‍ ചിരഞ്ജീവിയായുണ്ടാകും.

    ReplyDelete
  4. ബാബുരാജിന്റെ പാട്ടുകള്‍ എല്ലാം നമുക്ക് കിട്ടിയ മുത്തുകളാണ്
    സുറുമ എഴുതിയ മിഴികളെ
    ഇനിയും പുഴ ഒഴുകും
    അകലെ അകലെ
    ഇന്നലെ മയങ്ങുമ്പോള്‍
    എഴിയതാരാണ് സുജാത
    താമസമെന്തേ വരുവാന്‍
    വാസന്ത പഞ്ചമി
    തളിരിട്ട കിനാക്കള്‍
    അറബി കടലൊരു
    കൊട്ടും ഞാന്‍ കേട്ടില്ല
    പ്രാണ സഖി
    വെള്ളി ചിലങ്ക
    ഇങ്ങനെ എത്ര എത്ര ഗാനങള്‍ ........................
    എത്ര തവണ കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ തന്ന ആ മഹാ പ്രതിഭക്ക് പ്രണാമം !

    ReplyDelete
  5. "എങ്കിലുമെന്നോമലാൾക്ക്‌ താമസ്സിക്കാൻ എൻ കരളിൽ
    തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹൽ ഞാനുയർത്താം...."
    അങ്ങനെയെത്രയെത്ര അനശ്വര ഗാനങ്ങൾ.
    ആ മഹാപ്രതിഭയുടെ ഓർമ്മകൾക്കു മുന്നിൽ കൂപ്പുകൈയ്യോടെ നിൽക്കുന്നു.

    ReplyDelete
  6. എനിക്കും വളരെ ഏറെ പ്രിയപ്പെട്ട ഗാനങ്ങള്‍ ആണ്..'ഇന്നലെ മയങ്ങുമ്പോള്‍..'. 'താനേ തിരിഞ്ഞും മറിഞ്ഞും..'' സുറുമ എഴുതിയ മിഴികളെ' 'വാസന്ത പഞ്ചമി രാവില്‍ ..'തളിരിട്ട കിനാക്കള്‍ '..എത്ര പാടിയാലും, കേട്ടാലും മതി വരാത്ത ഗാനങ്ങള്‍...എന്നും മധുരിക്കുന്ന ഗാനങ്ങള്‍..ബാബുരാജന്‍ മാഷിനെ ഇവിടെ ഓര്‍മിച്ചതില്‍ വളരെ നന്ദി..പഴയ പാട്ടുകള്‍ ഓര്‍ക്കാന്‍ അവസരം തന്നതിനും...

    ReplyDelete
  7. താല്‍പര്യമുള്ള വിഷയമായാലും അതിണ്റ്റെ അടിത്തറ മനസ്സിലാക്കാന്‍ മെനക്കെടാത്തത്‌ വായനയെ ഗൌരവത്തോടെ സമീപിക്കാത്തതാണെന്ന് തോന്നുന്നു. ഈ ലേഖനം പലര്‍ക്കും പ്രയോജനപ്പെടും.നന്നായി...

    ReplyDelete
  8. ഓര്‍മ്മപ്പെടുത്തല്‍ എപ്പൊഴും നല്ലതാണ്‌. ബാബുരാജിനെ പോലൊരു പാട്ടുകാരനെ, കുറിച്ചാകുമ്പോള്‍ പ്രത്യേകിച്ചും.

    പണ്ട്‌ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ കണ്ടുകൊണ്ടിരുന്ന നേരം, ഞാനാദ്യമായി കേള്‍ക്കുന്ന ഒരു പി.ലീലാ ഗാനം പിന്നെ തെരെഞ്ഞു കണ്ടെത്താന്‍ ശ്രമിച്ചത്‌, ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ കൊതിച്ചത്‌ ഇപ്പോളോര്‍ക്കുന്നു.

    പുതു തലമുറ മാത്രമല്ല, പഴേ തലമുറയും ബാബുരാജ്‌ എന്ന പച്ചമനുഷ്യന്‍ നമുക്ക്‌ തന്നതെന്താണെന്ന് ഇപ്പോഴും മനസിലാക്കുന്നില്ല. സംഗീതം നല്‍കിയ പാട്ടുകള്‍ പോലും ഇപ്പൊഴത്തെ പല നൊസ്റ്റാള്‍ജിക്‌ തൈക്കിളവന്‍മാരക്കും ഓര്‍ത്തെടുക്കാന്‍ വലിയ പാട്‌....

    മേല്‍പ്പറഞ്ഞ പാട്ട്‌ ഞാന്‍ ചോദിച്ച ഒറ്റയൊരുത്തനും ങേ ഹേ അറിയില്ല. ഒടുങ്ങാത്ത ത്വര കൊണ്ട്‌ ഫോറ്‍ഷെയേര്‍ഡില്‍ തപ്പിക്കണ്ടു പിടിച്ച്‌ വീണ്ടും വീണ്ടും കേട്ടത്‌ ഇപ്പൊഴും ഓര്‍ക്കുന്നു...

    "ഇതു മാത്രം ഇതു മാത്രം ഓര്‍മ്മ വേണം, അകലുമെന്‍ പൂങ്കുയിലേ..."

    ഈ മനുഷ്യന്‍ ഈ നിമിഷത്തിലും എന്നെ വിസ്മയിപ്പിക്കുകയാണ്‌....

    (ബാബുരാജിണ്റ്റെ അപൂര്‍വ്വമായ ഗാനങ്ങളുടെ ശേഖരം കൈയ്യിലുള്ളവര്‍ ദയവു ചെയ്തു സൌകര്യപ്പെടുത്തി തരികയാണെങ്കില്‍ ഒരിക്കലും മറക്കാത്ത ഒന്നാകും എനിക്കത്‌. ഈമെയ്‌ല്‍ വിലാസം ഓര്‍ക്കുമല്ലോ)

    ReplyDelete