ബാബുരാജിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ഞങ്ങള്‍ കുറെ സംഗീത പ്രേമികള്‍ ചാലക്കുടിയില്‍ ഒത്തുകൂടുകയുണ്ടായി. രണ്ടു മൂന്നു മണിക്കൂര്‍ ബാബുരാജ് സ്മരണകളും പാട്ടുകളുമായി അവിടെ ഞങ്ങള്‍ ചെലവഴിച്ചു. ആ സംഗമത്തില്‍ ഉയര്‍ന്നു വന്ന ആശയമാണു 'ബാബുരാജ് ഫോറം ഫോര്‍ മെലഡീസ്' എന്ന സംഘടന.
ബാബുരാജിന്റെ സംഗീതവും ജീവിതവും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുക,മെലഡീയുടെ സൌന്ദര്യത്തിലേക്ക് ഒരു തിരിച്ചു പോക്കിനു കളമൊരുക്കുക, മെലഡി ഗാനങ്ങളുടെ രചന- സംഗീതം-ആലാപനം എന്നിവയില്‍ താല്‍പ്പര്യമുള്ളവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയൊക്കെയാണു സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍.
പ്രസിദ്ധ വീണ വിദ്വാന്‍ എ.അനന്ത പത്മനാഭ സ്വാമി രക്ഷാധികാരിയായുള്ള സംഘടനയുടെ ചെയര്‍മാന്‍ എം.കെ.ഉബൈദുള്ളയും കണ്‍വീനര്‍ ഡോ: സി.സി.ബാബുവും, ട്രഷറര്‍ അസീസ് ചാലക്കുടിയുമാണു. ഖാദര്‍ പട്ടേപ്പാടം, കെ.വി. അനില്‍കുമാര്‍ എന്നിവരാണു കോ-ഓര്‍ഡിനേറ്റര്‍മാര്‍.
ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മെലഡി അവതരിപ്പിക്കുന്നതിനു മാത്രമായി ഒരു ഓര്‍ക്കസ്ട്ര ട്രൂപ് സംഘടിപ്പിച്ചു കഴിഞ്ഞു. അന്നമനട ബാബുരാജ്, പരമന്‍ അന്നമനട എന്നിവര്‍ക്കാണു ഇതിന്റെ ചുമതല. ബാബുരാജിനെപ്പറ്റി ഏതാനും പാട്ടുകളും ബാബുരാജിന്റെ പ്രസിദ്ധങ്ങളായ ചില പാട്ടുകളുടെ ഇന്‍സ്ട്രുന്മെന്റ്റല്‍ വായനയും ഉള്‍പ്പെടുത്തി ഒരു ആല്‍ബം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. എ.അനന്ത പത്മനാഭ സ്വാമിയാണു ഇത് ചിട്ടപ്പെടുത്തുന്നത്.
ഫോറവുമായി ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9288147061,9946634611 എന്നീ നംബറുകളില്‍ വിളിക്കാവുന്നതാണു.
***********************************************************
പലരുടേയും ആവശ്യം കണക്കിലെടുത്ത് ബാബുരാജിന്റെ ഏതാനും സിനിമകളുടെ പേരുകളും പാട്ടുകളും ചുവടെ കൊടുക്കുന്നു:
സിനിമകള്‍:- മിന്നാമിനുങ്ങ്, ഉമ്മ, ലൈലാമജ്നു,കണ്ടം ബെച്ച കോട്ട്, കുട്ടിക്കുപ്പായം,കാട്ടുതുളസി, പാലാട്ടുകോമന്‍,തച്ചോളി ഒതേനന്‍, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, സുബൈദ,യത്തീം, മൂടുപടം,അമ്മു,കദീജ,ഉദ്യോഗസ്ഥ,കാര്‍ത്തിക, അഞ്വു സുന്ദരികള്‍,പ്രിയ സ്രുഷ്ടി,ക്രിമിനല്‍സ്,കുപ്പിവള,കറുത്ത കൈ,ലക്ഷ പ്രഭു, അഴിമുഖം,സരസ്വതി,ലൌ ഇന്‍ കേരള,വിരുന്നുകാരി, ഭാര്‍ഗവീ നിലയം,ഭാഗ്യജാതകം,ഇരുട്ടിന്റെ ആത്മാവ്,അന്വേഷിച്ചു;കണ്ടെത്തിയില്ല,അന്വലപ്രാവ്,മനസ്വിനി,സ്ത്രീ,അനാഥ,ഓപ്പോള്‍,യത്തീം,മിസ്ടര്‍ കേരള, തറവാട്ടമ്മ, പരീക്ഷ, ദ്വീപ് (ലിസ്റ്റ് തികച്ചും അപൂര്‍ണ്ണം)
പെട്ടെന്നു ഓര്‍മ്മയില്‍ വന്ന ചില പാട്ടുകള്‍:- കദളിവാഴക്കയ്യിലിരുന്നു..,കണ്ണീരാലെന്‍ ജീവിത കഥ.., കൂട്ടിനിളം കിളി..,പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ ,ഒരു പുഷ്പം മാത്രമെന്‍..,അന്നു നിന്റെ നുണക്കുഴി.., ഇക്കരെയാണെന്റെ താമസം..,താമരക്കുന്വിളല്ലോ മമ ഹ്രുദയം.., പാലാണു തേനാണെന്‍ ഖല്‍ബിലെ.., എന്‍ കണ്ണിന്റെ കടവിലടുത്താല്‍.., ആദിയില്‍ വചനമുണ്ടായി..,മാമലകള്‍ക്കപ്പുറത്ത്..,സൂര്യകാന്തീ..സൂര്യകാന്തീ...,വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടോരു പെണ്ണു..,തുളസി...തുളസീ..വിളി കേള്‍ക്കൂ..,ഇണക്കുയിലേ..ഇണക്കുയിലേ..ഇനിയെവിടെ കൂടു കൂട്ടും.., തളിരിട്ട കിനാക്കള്‍ തന്‍...,മൈലാഞ്ജി തോപ്പില്‍.., താമസമെന്തേ വരുവാന്‍..., ഏകാന്ത്തയുടെ അപാര തീരം.., ഒരു കൊട്ട പൊന്നുണ്ടല്ലൊ..,വെളുക്കുന്വം കുളിക്കുവാന്‍.., പൊട്ടാത്ത പൊന്നിന്‍ കിനാവുകൊണ്ടൊരു...,വിരുന്നു വരും..വിരുന്നു വരും..,ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു.., അറബിക്കടലൊരു മണവാളന്‍..,പൊന്‍ വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും..,പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്.., സുറുമയെഴുതിയ മിഴികളേ.., താനേ തിരിഞ്ഞും മറിഞ്ഞും..,കേശാദി പാദം..,വാസന്ത പഞ്ജമി നാളില്‍.., അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍..,ഒരു കൊച്ചു സ്വപ്നത്തിന്‍...,എന്‍ പ്രാണ നായകനെ എന്തു വിളിക്കും..,അകലെയകലെ നീലാകാശം.., കടലേ..നീലക്കടലേ..,അഞ്ജനെക്കണ്ണെഴുതീ..,കൊട്ടും ഞാന്‍ കേട്ടില്ല..,ഇന്നലെ മയങ്ങുമ്പോള്‍...,കണ്മണീ നീയെന്‍ കരം പിടിച്ചാല്‍.., വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്റെ..,ഈറനുടുത്തുംകൊണ്ടന്വലം ചുറ്റുന്ന..,ഇരു കണ്ണീര്‍ തുള്ളികളൊരു.., ..,മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു..,ഉടലുകളറിയാതുയിരുകള്‍ രണ്ടും..,കന്നിയില്‍ പിറന്നാലും കാര്‍ത്തിക നാളായാലും..,ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍..., അന്വലമുറ്റത്തെ ആല്‍ത്തറയില്‍..,ഏറ്റുമാനൂരന്വലത്തില്‍ എഴുന്നെള്ളത്ത്..,കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായി വന്നവന്‍ ഞാന്‍..,തെളിഞ്ഞു പ്രേമ യമുന വീണ്ടും..ദു:ഖള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തൂ.. (........................)
***********************************************************
Tuesday, October 20, 2009
Subscribe to:
Post Comments (Atom)
മെലഡി ഗാനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്യേശത്തോടെ ബാബുരാജിണ്റ്റെ സംഗീതവും ജീവിതവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള പുതിയ സംരഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ജീവനുള്ള ഗാനങ്ങള്‍,ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നവ,അര്‍ത്ഥവും ഭംഗിയുമുള്ളവ എല്ലം മെലഡി ഗാനങ്ങള്‍ തന്നെ. സംശയമില്ല. താല്‍പര്യമുള്ളവരെ പങ്കെടുപ്പിക്കുക കൂടിയാവുമ്പോള്‍.....വളരെ നല്ല ചിന്ത. ഒരിക്കല്‍കൂടി ഭാവുകങ്ങള്‍.
ReplyDeleteഎല്ലാവിധ ആശംസകളും നേരുന്നു!
ReplyDeleteOld is Gold ഗണത്തിൽ പെട്ട ഇത്തരം ഗാനങ്ങളെ പുതുതലമുറയിലേക്ക് എത്തിക്കുന്ന നല്ലസംരംഭം ,ഒപ്പം പഴയ കാതുകൾക്ക് വീണ്ടും ഒരു കുളിർമയും..
ReplyDeleteഎല്ലാവിധ അഭിനന്ദനങ്ങളും, ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ..
നന്നായി മാഷേ. ആശംസകള്‍!
ReplyDeleteഭാവുകങ്ങൾ... പിന്നെ,ഒരു സംശയം .ലിസ്റ്റിലൊരിടത്ത്,’മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു ദുഷ്ടനാം ദുർവിധി വീണ്ടും” എന്ന ഗാനമാണൊ ഉദ്ദേശിച്ചത്..അത് എം എസ് വിശ്വനാഥൻ ചെയ്ത് പാട്ടല്ലേ?
ReplyDeleteഎല്ലാവര്‍ക്കും നന്ദി. മി.താരകന്‍ മാസ്റ്റര്‍, മറ്റൊരു സീതയെ...എന്ന ഗാനം 'തറവാട്ടമ്മ'യിലേതാണല്ലൊ. അതിലെ സംഗീതം ബാബുരാജിന്‍ടേതാണു.ആ പടത്തിലാണല്ലൊ 'ഒരു കൊച്ചു സ്വപ്നത്തിന്‍...'എന്ന പാട്ടുമുള്ളത്. എം.എസ്.വിശ്വനാഥന്‍ പാടുകയല്ലെ ചെയ്തത്..?.ഒന്നുകൂടി പരിശോധിച്ചു എന്‍ടെ സംശയം കൂടി തീര്‍ക്കുമല്ലൊ.
ReplyDeleteകൂതറ ബ്ലോഗര്‍.. നന്ദി. താരകന്‍ മാസ്റ്റര്‍.. 'മറ്റൊരു സീതയെ...' എന്ന പാട്ട് കമുകറ പുരുഷോത്തമനാണു പാടിയത്. സംഗീതം ബാബുരാജിന്റെ തന്നെ. എം.എസ്.വിയുടെ താങ്കള്‍ ഉദ്ദേശിച്ച പാട്ട് 'കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച..'എന്നതായിരിക്കണം. അത് ചിട്ടപ്പെടുത്തിയതും പാടിയതും എം.എസ്.വി.തന്നെയാണു.
ReplyDeleteആവാം ശരിയാവാം..എത്രയോ വർഷങ്ങളായി ഈ പാട്ടുകൾ കേട്ടിട്ട്!
ReplyDeleteഎന്നാലും ഓർക്കുമ്പോൾ,ബാബുരാജിന്റെ സംഗീതഭാഷയായി ഇതുൾക്കൊള്ളാൻ പ്രയാസം തോന്നുന്നു..
നന്നായിരിക്കുന്നു...
ReplyDeleteകേശാദിപാദം തൊഴുന്നേന്‍ ആണോ ഉദ്ദേശിച്ചത്? എങ്കില്‍ പകല്‍ക്കിനാവിനു വേണ്ടി ചിദംബരനാഥ് ഈണം പകര്‍ന്നതാണത്. രചന ഭാസ്കരന്‍ മാസ്റ്റര്‍ തന്നെ. ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍...അയ്യയ്യോ അതു വലിയൊരു തെറ്റായിപ്പോയെന്നു തോന്നുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ പാട്ടാണത്. വരികള്‍ വീണ്ടും ഭാസ്കരന്‍ മാസ്റ്ററുടേത്...
ReplyDeleteഎനിക്കിഷ്ടപ്പെട്ട മറ്റു ചില പാട്ടുകള്‍ കൂടി,
"കന്നി നിലാവത്ത് കസ്തൂരി പൂശുന്ന...",
"മണിമാരന്‍ തന്നത്..",
"ഇടക്കൊന്നു ചിരിച്ചും, ഇടക്കൊന്നു കരഞ്ഞും",
"ആരാധികയുടെ പൂജാകുസുമം",
"തളിരിട്ട കിനാക്കള്‍ തന്‍..",
"അസ്തമന കടലിന്നകലെ..",
"കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍",
"പാതിരാവായില്ല",
"തേടുന്നതാരെ..."
അങ്ങനെയൊത്തിരിയൊത്തിരി... ആശംസകള്‍
നന്നായിട്ട്ണ്ട്...
ReplyDeleteബാബുരാജിന്റെ
പാട്ടുകള്‍ ഞാനുമൊന്ന് മൂളട്ടെ...