'പ്രണാമം' സംഗീത സംവിധായകനായിരുന്ന ബാബുരാജിനുള്ളതാണു' ഈ ഓഡിയോ ആല്‍ബത്തില്‍ ബാബുരജ്ജിണ്റ്റെ കാലാതിവര്‍ത്തിയായ നാലു ഗാനങ്ങള്‍ വിശ്രുത വൈണികന്‍ അനന്തപത്മനാഭന്‍ വീണയില്‍ വായിച്ചിരിക്കുന്നു. 'ഒരു കൊച്ചു സ്വപ്നത്തിന്‍...', 'താമസമെന്തേ വരുവാന്‍...', 'സൂര്യകന്തീ..സൂര്യകന്തീ..', 'പ്രണ സഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍..' എന്നിവയാണവ. ജി.വേണുഗോപാല്‍ പാടിയ രണ്ടു പാട്ടുകളുമുണ്ട്. അതില്‍ ഒരു പാട്ടിണ്റ്റെ വരികള്‍ താഴെ കൊടുക്കുന്നു:
(ഗാനരചന: ഖാദര്‍ പട്ടേപ്പാടം, ഈണം: അനന്തപത്മനാഭന്‍, ആലാപനം: ജി.വേണുഗോപാല്‍)
രാവേറെയായി..
രാപ്പാടിപോലും ഉറക്കമായി..
എന്നിട്ടുമാ ഈണം മാത്രം
എവിടെ നിന്നോ ഒഴുകീടുന്നു...
ഏകാന്ത ലീനമാം യാമങ്ങളില്‍
കണ്‍മിഴി പൂട്ടാതെ അവളിരുന്നു..
ആ രാഗ സ്വനങ്ങളില്‍ മുഴുകി മുഴുകി
ആപാദചൂഡം തളിരണിഞ്ഞു -അവള്‍
ആപാദചൂഢം തളിരണിഞ്ഞു...
അറിഞ്ഞില്ല പോലും അവരിരുപേരും
അടുപ്പം ഇത്രമേല്‍ ഗാഢമെന്ന്..
ആ മോഹഗായകന്‍ ബാബുരാജല്ലേ...
ആ മുഗ്ധ കാമുകി കേരളമല്ലേ..!
*******************
ആല്‍ബം വിപണിയില്‍ ലഭ്യമല്ല. ആവശ്യമുള്ളവര്‍ 09946634611 എന്ന നമ്പറിലോ baburajforumcky@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ നാട്ടിലുള്ള ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസം അറിയിച്ചാല്‍ കൊറിയര്‍ വഴി അയച്ചു കൊടുക്കും. പിന്നീട് നിര്‍മ്മാണ ചെലവിലേക്ക് എന്തെങ്കിലും സംഭവന ചെയ്താല്‍ ഉപകാരമാകും
Wednesday, December 23, 2009
Subscribe to:
Post Comments (Atom)
"രാവേറെയായി..
ReplyDeleteരാപ്പാടിപോലും ഉറക്കമായി..
എന്നിട്ടുമാ ഈണം മാത്രം
എവിടെ നിന്നോ ഒഴുകീടുന്നു... "
പാട്ട് കേട്ടിട്ടില്ലെങ്കിലും വരികള്‍ വയിച്ചപ്പോള്‍ കേള്‍ക്കുന്ന പ്രതീതി. മനോഹരം...
“യൌവ്വന തീക്ഷണം”പോലെ ഇതൊന്നു കേള്‍പ്പിക്കാമോ?
ReplyDeleteമനോഹരമായ വരികള്‍ക്ക് സംഗീതത്തിന്റെ അകമ്പടികൂടിയാകുമ്പോള്‍
എത്ര ആസ്വാദകരമായിരിക്കും
"രാവേറെയായി..
ReplyDeleteരാപ്പാടിപോലും ഉറക്കമായി..
എന്നിട്ടുമാ ഈണം മാത്രം
എവിടെ നിന്നോ ഒഴുകീടുന്നു... "
varikal athi manoharam
kelkkan kothithonnunnu
Happy 2010!
ഹൃദ്യമായ വരികൾ..ആശംസകൾ
ReplyDeleteഎപ്പഴേ അയച്ചു!
ReplyDeleteകവിത കൊള്ളാം
ReplyDeleteഹൃദ്യം...സുന്ദരം...
ReplyDelete