Friday, January 15, 2010

ചെമ്പരത്തിപ്പൂവും കരളും

(ഇവിടെ 'അമ്മ'കേവലം സിമ്പോളിക്കാണു).

മേശപ്പുറത്ത് ചെമ്പരത്തിപ്പൂവ്..
അരികിലെ ഇലത്താളില്‍ എന്റെ കരള്

ഞങ്ങളുടെ കുഞ്ഞ് അവന്റെ അമ്മയോട് ചോദിച്ചു:
'അച്ഛന്റെ കരള് ഏതാണമ്മേ..'
അമ്മ ചെമ്പരത്തിപ്പൂ ചൂണ്ടിപ്പറഞ്ഞു:
'ഇത് അച്ഛന്റെ കരള്..'
കരള് ചൂണ്ടിപ്പറഞ്ഞു:
'ഇത് ചെമ്പരത്തിപ്പൂവ് '

കുഞ്ഞിനു വല്ലാത്ത സന്തോഷം.
അവന്‍ തുള്ളിച്ചാടി കൈകൊട്ടിച്ചിരിച്ചു
എന്നിട്ട് കരളെടുത്ത് അമ്മയുടെ മുടിയില്‍ ചൂടി.
പിന്നെ അമ്മയുടെ കവിളിലെ ശോണിമയില്‍
അമര്‍ത്തിയൊരു മുത്തം...!

(ചെമ്പരത്തിപ്പൂവ് മുടിയില്‍ ചൂടാറില്ല
എന്നൊന്നും കുഞ്ഞിനു അറിയില്ലല്ലൊ.)
***************************************

13 comments:

  1. എഴുതൂമ്പോഴാണു മാഷേ എഴുത്ത് ശീലമാകുന്നത്

    ReplyDelete
  2. ഇതിൽ കവിതയുണ്ടെങ്കിൽ അതെന്നോടൊന്നുംസംവദിച്ചിട്ടില്ല...പക്ഷെ കണ്ണീരിന്റെ നനവ് എവിടെയോ അനുഭവപെട്ടു.

    ReplyDelete
  3. അമ്മയ്ക്കും ഒന്നും അറിയുന്നില്ല, അല്ലെങ്കില്‍
    എല്ലാം മറവി ആയി.
    നന്നായിരിക്കുന്നു.

    ReplyDelete
  4. മിനിക്കഥ നന്നായി.
    എങ്കിലും അല്പം വാചാലമായിപ്പോയ പോലെ

    ReplyDelete
  5. കവിത എന്ന ലേബല്‍ കണ്ടില്ലായിരുന്നു.
    പക്ഷെ സത്യത്തില്‍ നല്ലൊരു മിനിക്കഥയാണിത്.
    ഒന്ന് കുറുക്കിയാല്‍ മതി.

    അഭിപ്രായം അതിരു കടന്നതെങ്കില്‍ ക്ഷമ ചോദിക്കുന്നു.

    ReplyDelete
  6. വെഞ്ഞാറന്‍,താരകന്‍,സുകന്യ,ഹന്‍ല്ലലത്ത്...വളരെ നന്ദി.വിമര്‍ശനങ്ങളെ വിലമതിക്കുന്നു.'കൊള്ളാം'എന്ന മേനിവാക്കിനു പകരം സുചിന്തിതമായ വിമര്‍ശനമാണു ഏറെ അഭികാമ്യം.

    ReplyDelete
  7. അമ്മയ്ക്കും തെറ്റ് പറ്റുന്നുണ്ട്, ല്ലേ?

    ReplyDelete
  8. ചെമ്പരത്തിപ്പൂവ് മുടിയില്‍ ചൂടാറില്ല
    എന്നൊന്നും കുഞ്ഞിനു അറിയാത്തതു ഭാഗ്യം!

    ReplyDelete
  9. ചങ്ക് തുറന്ന് കാണിച്ചാലും ഇനി ചെമ്പരത്തിപ്പുവാന്നെന്ന് പറയാതിരുന്നാല്‍ മതിയല്ലോ.
    നന്നായി ഇക്കാക്ക.

    ReplyDelete
  10. ജീവിതത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാനും എഴുതിപോകും ഇത്തരം സാദനങ്ങള് .കഥയാണോ കവിതയാണോ ? അയക്കുന്നത് തിരിച്ച് വരില്ലല്ലോ . അത് മാത്രമാണ് ബ്ലോഗിലുള്ള ആശ്വാസം .അല്ലെ മാഷേ ?

    ReplyDelete
  11. ആ കരളിന്റെ നൊമ്പരം വരികളിലുണ്ട്

    ReplyDelete
  12. നൊമ്പരമാണല്ലോ.
    മിനിക്കഥ എന്നാക്കാമായിരുന്നു ലേബൽ.

    ReplyDelete