Monday, August 1, 2011

ടെലി ഫിലിം - ഗാനം

നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ടെലിഫിലിമിനു വേണ്ടി എഴുതിയ ഗാനത്തിന്റെ വരികള്‍ പോസ്റ്റ്‌ ചെയ്യുന്നു.റോഡ്‌ വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഒരു കൂട്ടം ഹതഭാഗ്യരുടെ വേദനകളാണ് ഫിലിമിന്റെ ഇതിവൃത്തം.

ആകാശത്തൊരു ചിറകടി ശബ്ദം..
ഭൂലോകമാകെ കുലുങ്ങും ശബ്ദം..
കഴുകനോ - അത്
ആനറാഞ്ചിയോ-
ചിറകിന്‍ നിഴലുകള്‍ പടരുന്നു..
ഇരുളിന്‍ ചുരുളുകള്‍ നിവരുന്നൂ..

സ്നേഹം പകുത്തവര്‍
ത്യാഗം പകത്തവര്‍
പട്ടിണി പകുത്തവരീ ഞങ്ങള്‍
ഞങ്ങടെ ചോരച്ചന്‍ക പിളര്‍ക്കാന്‍
ഞങ്ങടെ കരളുകള്‍ പിച്ചിച്ചീന്താന്‍
കൂര്‍ത്ത നഖവും
മുനച്ച കൊക്കും
നീണ്ടു നീണ്ടു വരുന്നല്ലോ..
കൊലഭേരി കൊലഭേരി മുഴങ്ങുന്നല്ലോ..

പൊട്ടിയ ചട്ടിയും
ഉടഞ്ഞ കലവും
ചിന്നിയ ചില്ലുകളല്ലാമെല്ലാം
മുറുകി വരിഞ്ഞതീ ഭാണ്‍ഡക്കെട്ട്
ജീവിത ദുരിതത്തിന്‍ മാറാപ്പ്
തകര്‍ന്ന പാതകള്‍..
ചിതറിയ മുളളുകള്‍..
പലവഴി പലവഴി പോകുന്നു
പഥികര്‍, ഞങ്ങള്‍, പാവങ്ങള്‍..!

9 comments:

  1. പലവഴി ചിതറി പോകുന്ന പാവങ്ങള്‍...സങ്കടപ്പെടുത്തുന്ന വരികള്‍ ഭായ്.
    (സ്ഥലവാസികളില്‍ 80% പേരുടെയെങ്കിലും സമ്മതമുണ്ടെങ്കിലേ ഇനി മുതല്‍ സ്ഥലമേറ്റെടുക്കാ‍വൂ എന്നൊരു നിയമം വരുന്നുണ്ടെന്ന് കേള്‍ക്കുന്നു. എങ്കില്‍ നന്നായിരുന്നു എന്ന് തോന്നുന്നു.)

    ReplyDelete
  2. "പലവഴി പലവഴി പോകുന്നു
    പഥികര്‍, ഞങ്ങള്‍, പാവങ്ങള്‍..!" ഉള്ളില്‍ തട്ടുന്ന വരികള്‍...

    ReplyDelete
  3. പോകാന്‍ മാത്രം വിധിക്കപ്പെട്ടവര്‍. ദുരിതം മാത്രം കൂട്ടിനായുള്ളവര്‍. അവര്‍ക്ക് വേണ്ടി കുറിക്കാനായല്ലോ.

    ReplyDelete
  4. ഗാനം നന്നായിട്ടുണ്ട്.

    ReplyDelete
  5. ഇങ്ങനെയും കുറച്ചു ജന്മങ്ങള്‍...ഗാനം അസ്സലായിട്ടുണ്ട്..

    ReplyDelete
  6. നല്ല ഗാനം..നല്ല ഈണം..ആശംസകള്‍..

    ReplyDelete
  7. അഭിനന്ദനങ്ങള്‍ .......

    ReplyDelete