Thursday, July 23, 2009
Wednesday, July 8, 2009
പ്രേമലേഖനം


പ്രേമലേഖനം
***********
യൌവ്വന തീക്ഷ്ണം സുരഭില സുന്ദരം
മധുരോദാരമീ പ്രേമലേഖനം
കരളിലെ കൂട്ടില്‍ ഒളിപ്പിച്ചുവെച്ചൂ ഞാന്‍
കാലത്തിന് കാവലാളെ കൂട്ടിരുത്തീ...
വേര്‍പ്പില്‍ കുളിച്ച പഴംതാളെങ്കിലും
ഈ പുരാ ഗന്ധമെന്‍ ഹ്രുദയ താളം
കഴുകിത്തുടച്ച തൂവാനം പോലെ
അപാര വിസ്മയമെനിക്കിതെന്നും...
എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയ വീഥികളില്‍
നിശാഗന്ധിയാവാനെന്തു രസം!

ബാല്യകാല സഖി

ബാല്യകാല സഖി.
*************
മജീദ് :
ഒന്നാണേ.. ഒന്നും ഒന്നും ഉമ്മിണി ബലിയ ഒന്നാണേ..
പൊണ്ണേ നിന്നുടെ കണ്ണീല് മിന്നണ മിന്നാമിനുങ്ങാണേ..
സുഹറ :
ഒന്നല്ല , രണ്ടൊന്നുകള്‍ ചേര്‍ന്നാല്‍ പെരുകണ രണ്ടാണു
ചെക്കാ നിന്നുടെ മണ്ടേല് നിറയെ പൊട്ടക്കളിമണ്ണാണ്
മജീദ് :
ഉയരേ യീ മാവിന് കൊമ്പിലിരുന്നു മാനത്തു മുട്ടണു ഞാന്‍
ദൂരേ മക്ക മദീന കാഴ്ച്ചകള്‍ കണ്ടു രസിക്കണ് ഞാന്‍ ...
സുഹറ :
പുളുവേ..യത് പുളുവേ.. ബുദ്ദൂസ് തന്നുടെ പച്ചപ്പുളുവേ..
താഴേ വീഴണ മാം പഴമെല്ലാം കറു മുറ തിന്നണു ഞാനാണ്
മജീദ് :
കേട്ടില്ലെ പെണ്ണേ നിന്നുടെ കാതുകുത്തി കല്ല്യാണം..
പൊന്നേ യത് നീറും വേദനയാണു ഒട്ടും സഹിക്കൂലാ...
സുഹറ :
അം പം പോ മോന്ടെ ഉശിരു അന്നാളില്‍ നമ്മള് കണ്ടതല്ലേ...
സുന്നത്ത് ചെയ്തപ്പം നിലവിളിയന്നു നാടാകെ കേട്ടതല്ലേ....
മജീദ് :
കാണാമേ നാളെ ഞാനൊരു പൊന്മണി മാളികയുണ്ടാക്കും
അതില്‍ കൂടെപ്പാര്‍ക്കാനും കൂട്ടിനുമുണ്ടൊരു രാജകുമാരി...
സുഹറ :
വാനോളം പൊക്കത്തിലുള്ളൊരു ഊക്കന്‍ പൊന്മാളികയല്ലേ..
കൂടെ ഞാനല്ലാതാരുണ്ടൊരു രാജകുമാരി ..
സുല്‍ത്താനു രാജകുമാരി...!

Thursday, July 2, 2009
'ന്ടുപ്പുപ്പാക്കൊരാനേണ്ടാര്ന്ന്'

'ന്ടുപ്പുപ്പാക്കൊരാനേണ്ടാര്ന്ന്' ...
************************
വെളു വെളു വെളുങ്ങനെയുള്ളൊരു കുഞ്ഞിപ്പാത്തുമ്മ-അവളുടെ
കണ്ണാടി കവിളിലുണ്ടൊരു കാക്കപ്പൂമറുക്... കാക്കപ്പൂ മറുക്
ആനമക്കാരിന്‍ കൊമ്പുകുലുക്കും താവഴി മറുക്- അത്
കുഞ്ഞിത്താച്ചൂന്റെ ശിങ്കിരിമോളുടെ പാക്യത്തിന് മര്‍ഗ്...
പാക്യത്തിന് മര്‍ഗ്
എണ്ണ മിനുങ്ങണ മറുക് മറുകില്‍ കിനിഞ്ഞിറങ്ങണ് മധുരം..
മധുരം തേടി കരളിലെ പൂവില്‍ വന്നിരുന്നൊരു തേന്‍ ശലഭം
ലുലു ലുലു കുളു കുളു കാഹളമൂതും പിള്ളാരു ബക്ന്തകളെല്ലാം
ആനപ്പെരുമകള്‍ പിന്നെയും പാടി: മൂട്ട പോലൊരു കുയ്യാന -
അത് മൂട്ട പോലൊരു കുയ്യാന.
ആനയെപ്പടച്ചതും റബ്ബ്.. കവിളില്‍ മറുക് പടച്ചതും റബ്ബ്
റബ്ബുടയോന്‍ടെ കാവലിലല്ലൊ ബ്രഹ്മാണ്ടം ചുറ്റിത്തിരിയണത്
തിരിഞ്ഞ് തിരിഞ്ഞൊരു വെളിച്ചം! വെളിച്ചത്തിനെന്തൊരു വെളിച്ചം!!
വെളിച്ചം വന്നു നിറയുമ്പോളാ ഖല്ബില് സ്നേഹം പൂക്കണത്...
ഖല്ബില് സ്നേഹം പൂക്കണത്.
^^^^^^^^^^^^^^^^^^^^

Wednesday, July 1, 2009
ശശിനാസ്

ശശിനാസ്
********
ശശിനാസ്.... ഓ...ശശിനാസ്
സാന്ദ്രമാം സാഗര നീലിമയില്‍
താനേ നീ മറഞ്ഞു പോയതെന്തേ..
എന്റെ പുലരിയും സന്ധ്യയുമെല്ലാം
ഇരുളാല്‍ മൂടിയതെന്തേ.. നീ
ഇരുളാല്‍ മൂടിയതെന്തേ...
ശശിനാസ്..... ഓ.. ശശിനാസ്..
ഊഷരമാമെന്‍ ഹ്രുദയതടത്തില്‍
ഒരു പ്രഭാത പുഷ്പമായ് നീ വിടര്‍ന്നു..
നിന്നരുമയാം ദളങ്ങളില്‍ മിന്നും
തുഷാര ബിന്ദുവാകാന്‍ കൊതിച്ചു _ ഞാനൊരു
തുഷാര ബിന്ദുവാകാന്‍ കൊതിച്ചു...
കാളും കനലാണു നിന്നകമെങ്കിലും
തെളി പൊന്നാക്കി ഞാനത് മാറ്റിയേനേ...
അപരാധിയല്ലോമനേ നീയെനിക്കെന്നും
അനാഘ്രാത കുസുമമല്ലോ....
ശശി നാസ് . ..ഓ.. ശശിനാസ്...
^^^^^^^^^^

Subscribe to:
Posts (Atom)